സഹോദരിക്കൊപ്പം തമാശ പറഞ്ഞ് സത്യവീർ സിംഗ് ഭാൽ, പിതാവിന്റെ വീഡിയോ പങ്കുവെച്ച് ഡിംപൽ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. ഹൗസിൽ രണ്ടാമത് എത്തിയ ഡിംപൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖമായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഡിംപൽ ഭാൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകർ ഡിപംലിന്റെ ടോപ്പ് ഫൈവിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 100 ദിവസം ഹൗസിനുളളിൽ ഡിംപൽ പൂർത്തിയാക്കുമെന്ന് സഹമത്സരാർഥികളും ഉറപ്പിച്ചിരുന്നു. എന്നാൽ പ്രവചനങ്ങൾ മാറ്റിമറിച്ചു കൊണ്ടായിരുന്നു ഡിംപലിന്റെ പുറത്ത് പോക്ക്.

പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ഡിംപൽ ഭാൽ ഷോയിൽ നിന്ന് പുറത്ത് പോയത്. പ്രേക്ഷകരെ പോലും ഏറെ ഞട്ടിപ്പിച്ച സംഭവമായിരുന്നു ഇത്. ഈസ്റ്ററിന് മകൾക്കും ബിഗ്ബോസ് കുടുംബാംഗങ്ങൾക്കും ഈസ്റ്റർ ആശംസ നേർന്നു കൊണ്ട് സഹേദരിക്കൊപ്പം പിതാവും എത്തിയിരുന്നു, വീഡിയോയിലൂടെയായിരുന്നു ആശംസ നേർന്നത്. ആരോഗ്യവാനായിരിക്കുന്ന സത്യവീർ സിംഗ് ഭാലിനെ ആയിരുന്നു വീഡിയോയിൽ കണ്ടത്. അതിനാൽ തന്നെ പ്രേക്ഷകരും മത്സരാർഥികളും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിംപൽ പങ്കുവെച്ച അച്ഛന്റെ വീഡിയോയാണ്. ഈസ്റ്റർ ദിനത്തിൽ ബിഗ് ബോസിലേയ്ക്ക് വന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മകളോട് 100 ദിവസം പൂർത്തിയാക്കിയതിന് ശേഷം മടങ്ങി വരാനാണ് പിതാവ് പറയുന്നത്. ''തനിക്ക് അറിയാം പപ്പ ഞങ്ങളോടൊപ്പമില്ലയെന്ന്. മുകളിലിരുന്ന് ഞങ്ങളെ കാണുകയും അനുഗ്രഹിക്കുകയും വേണമെന്ന്'' കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിംപലിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മടങ്ങി വരാനാണ് എല്ലാവരും പറയുന്നത്.
സഹോദരി തിങ്കൾ ഭാൽ ആണ് അച്ഛന്റെ വിയോഗം ഡിംപലിനോട് പറയുന്നത് കൺഫെഷൻ റൂമിലെത്തിയ ഡിംപലൽ വിവരമറിഞ്ഞ് അലറി കരയുകയായിരുന്നു. ഉടൻ തന്നെ താരം ഷോ വിട്ട് ദില്ലിയിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് താൻ ഇനി ഷോയിലേയ്ക്ക് മടങ്ങി വരില്ലെന്ന് അറിയിക്കുകയായിരുന്നു. മേഹൻലാൽ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Recommended Video
ഡിംപൽ ഭാൽ ഇൻസ്റ്റഗ്രാം വീഡിയോ കാണാം


Click it and Unblock the Notifications