ഡിംപൽ ബിഗ് ബോസ് ഹൗസിൽ പറഞ്ഞത് കള്ളക്കഥയോ, പ്രതികരിച്ച് സഹോദരി തിങ്കൾ ഭാൽ, സത്യം ഇതാണ്...

ബിഗ് ബോസ് സീസൺ 3 ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ഡിപംൽ ഭാൽ. മലയാളി പ്രേക്ഷകർക്ക് ഡിപംൽ പുതുമുഖമാണെങ്കിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ കഴിഞ്ഞിരുന്നു സഹമത്സരാർഥികളുടേയും പ്രിയപ്പെട്ടവളാണ് ഡിംപൽ.

അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

വീക്കിലി ടാസ്ക്കിന് ശേഷമാണ് ഡിംപൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ആത്മസുഹൃത്തുക്കളെ കുറിച്ചാണ് താരം സംസാരിച്ചത്. ജൂലിയറ്റ് എന്ന ആത്മസുഹൃത്തിന്റെ വിയോഗത്തെ കുറിച്ചായിരുന്നു ടാസ്ക്കിൽ താരം സംസാരിച്ചത് ഇരുപത് വർഷങ്ങൾക്ക് ശേഷം ജൂലിയറ്റിന്റെ കുടുംബാംഗങ്ങളെ കണ്ടതും ഈ യൂണിഫോം ധരിച്ചതുമെല്ലാം ഡിംപൽ ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ജൂലിയറ്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം വൈറലായിരുന്നു.

ചിത്രം പുറത്തു വന്നതിന് പിന്നാലെ ഡിംപലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പറഞ്ഞ കഥ കള്ളമാണെന്നും അത് ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞ ശേഷം നിർമ്മിച്ചെടുത്ത സംഭവങ്ങളാണെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ അതിന് മറുപടിയുമായി സഹോദരി തിങ്കൾ ഭാൽ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിലേയ്ക്കുള്ള  ക്ഷണം

2020 ജൂൺ 10ന് ഡിംപലിന് ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. പലരേയും വിളിച്ചിരുന്നു. എന്നാൽ മലയാളി ഹൗസിൽ ഞാൻ പങ്കെടുത്തതുകൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും അവൾക്ക് അത് കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ലോക്ക് ഡൗൺ കാലത്ത് പണ്ടത്തെ സ്കൂൾ ഗ്രൂപ്പ് തുടങ്ങി. പിന്നീട് അവരുമായി സംസാരിച്ച് തുടങ്ങുകയും ഓർമിച്ച് തുടങ്ങുകയും ചെയ്തപ്പോഴാണ് ജൂലിയറ്റിനെ കുറിച്ചുള്ള നൊസ്റ്റാൾജിയ വീണ്ടും ഉണ്ടായത്. അതിന് മുമ്പ് നമ്മുടെ കുടുംബം ആ കാര്യത്തിൽ അവളുടെ വേദന കാണാൻ തയ്യാറായിരുന്നില്ല. കാരണം നമ്മുടേതായ വേദനയുള്ള സമയമായിരുന്നു അത്. നവംബറിൽ ഒരു കോൾ വന്നതുമുതൽ ഡിംപൽ ശ്വാസം എടുക്കുന്നതു പോലും അത് ഓർത്തുകൊണ്ടാണെന്ന് പറയാനാകുമോയെന്ന് തിങ്കൾ ചോദിക്കുന്നു.

ജൂലിയറ്റിന്റെ  വീട്ടിൽ

നവംബറിൽ ജൂലിയറ്റിന്റെ വീട്ടുകാർ വിളിച്ചു. എന്നാൽ ഇളയ സഹോദരി സബ് ഇൻസ്പെക്ടറായ നയന (അപ്പു) വന്നതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. ഡിസംബർ 11-ന് മൂന്നുപേരും കൂടി അമ്മയുടെ കൂടെ അടിച്ച് പൊളിക്കാൻ എരുമേലിയിലേക്ക് പോയതാണ്. പക്ഷെ ഞാനും ഡിംപലും കൂടി വലിയ അടിയായി. അവളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. തന്റെ വീട്ടിൽ കിട്ടാത്ത സ്നേഹം ശാന്തിഗ്രാമിലെ ജൂലിയറ്റിന്റെ വീട്ടുകാർ നൽകുന്നതായി ഡിംപലിന് തോന്നി. അങ്ങനെയാണ് ജൂലിയറ്റിന്റെ വീട്ടിലേക്ക് പോകുന്നത്. മൂന്ന് ദിവസം അവൾ അവിടെ തന്നെയായിരുന്നു. അവിടെ പോയി ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അവിടെയിരുന്ന് ജൂലിയിറ്റിന്റെ യൂണിഫോം ഇട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, അവളോടുള്ള കലിപ്പുകൊണ്ട് ആദ്യംലൈക്ക് പോലും ചെയ്തിരുന്നില്ല.

അമ്മയുടെ സ്നേഹം

ഡിസംബർ 17നാണ് രണ്ടാമത്തെ ഓഡിഷൻ കോൾ വരുന്നത്. അപ്പോഴും ഒരു സാധ്യതയും ഞങ്ങൾ കൽപ്പിച്ചിരുന്നില്ല. ജൂലിയറ്റിന്റെ കുടുംബത്തെ കണ്ടതിന് പിന്നാലെ ആയതിനാൽ ആ കഥ ഓഡിഷന് പറഞ്ഞുകാണും. ക്രിസ്മസിന് വന്നപ്പോഴും ജൂലിയറ്റിന്റെ വീട്ടിൽ പോയിരുന്നു. ഡിംപലിനെ പിക്ക് ചെയ്യാൻ പോയപ്പോൾ എന്നോടും അവർ അതേ സ്നേഹം കാണിച്ചപ്പോഴാണ് ആ സ്നേഹം ഞാനും തിരിച്ചറിഞ്ഞത്.

കൈകളിലെ ടാറ്റൂ

ജനുവരി തുടക്കത്തിലാണ് സാധ്യതയുണ്ടെന്ന് പറഞ്ഞ് അറിയിപ്പ് വരുന്നത്. പിന്നീട് അവൾക്കുള്ള വസ്ത്രങ്ങൾ കണ്ടെത്താനുള്ള തിരക്കിലായിരുന്നു. അവൾക്ക് സിംപതി ഇഷ്ടമല്ലാത്തതുകൊണ്ട് കയ്യിലെ സർജിക്കൽ മാർക്കുകൾ ടാറ്റൂ അടിച്ച് മറയ്ക്കാൻ പ്ലാൻ ചെയ്തു. കയ്യിൽ സർജിക്കൽ മാർക്ക് മറയ്ക്കാൻ കൈ മുഴുവൻ ടാറ്റൂ ചെയ്തു. അതിൽ പെട്ടെന്ന് തോന്നിയതാണ് ജൂലിയറ്റിനറെ ബെർത്ത് ഡേറ്റ് കൈപ്പുറത്ത് എഴുതാൻ. കൈപ്പുറത്തെ ചെറിയൊരു മാർക്ക്മറയ്ക്കാനായിഎന്തെങ്കിലും ടാറ്റൂ ആലോചിച്ചപ്പോഴാണ് അങ്ങനെ ചെയ്തതെന്നും തിങ്കൾ പറഞ്ഞു.

സ്കൂൾ യൂണിഫോം

സ്കൂൾ യൂണിഫോമിനെ കുറിച്ചും തിങ്കൾ പറഞ്ഞു. ഇരുപത് വർഷം മുമ്പ് ഓഷാന സ്കൂളിലെ യൂണിഫോമിനെ കുറിച്ചാണ് നമ്മൾ പറയുന്നത്. പട്ടുപാവാട തോറ്റുപോകുന്ന നീളമുള്ളവയായിരുന്നു അന്നത്തെ പാവാട. അതിനെ കുറിച്ച് കൂടുതൽ എന്താണ് പറയാനുള്ളത്. അന്നത്തെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ കാണാം. പിന്നെ തടിയാണെങ്കിൽ അന്നത്തേതിനേക്കാൾ കുറവാണ്. മരുന്നുകൾ കഴിഞ്ഞാണ് ഇങ്ങനെയായത്.

 സർജറി

സ്പൈനൽ കോഡ് ഓപ്പറേഷൻ ഉണ്ടായിരുന്ന ആൾക്ക് മെമ്മറി ലോസ് ഉണ്ടാകാമെന്ന് ചോദിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്. മെമ്മറൈസേഷനാണ് ആയിരുന്നു അവളുടെ പ്രശ്നം. ചിലത് ഓർത്ത് വയ്ക്കാൻ പറ്റുന്നില്ല എന്നാണ്,അങ്ങനെ പഠനത്തിൽ മുമ്പിലായിരുന്ന അവൾ പിന്നിലായി എന്നാണ് പറഞ്ഞത്. ഈ കാര്യങ്ങളുടെയൊന്നും പേരിൽ മരിച്ചുപോയ ആ കുട്ടിയെ കളിയാക്കല്ലേ. ആ അമ്മ ഒരുപാട് സ്നേഹത്തോടെയും ദുഖത്തോടെയുമാണ് ആ യൂണിഫോമും ഡ്രസുമെല്ലാം സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഡിംപലിനെ കുറിച്ച് ചോദിക്കൂ ആ കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് തിങ്കൾ വീഡിയോ അവസാനിപ്പിക്കുന്നത്.

Recommended Video

ആരുമറിയാത്ത ബാല്യകാല കഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X