twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതെല്ലാം കണ്ട് പപ്പയും മമ്മിയും പേടിച്ചിട്ടുണ്ടാവും, ആ ഗുളിക കഴിച്ച് മുന്നോട്ട് രണ്ടുചുവട് വെയ്ക്കുക പ്രയാസം

    By Midhun Raj
    |

    ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ നടന്ന ക്യാപ്റ്റന്‍സി ടാസ്ക്കില്‍ വാശിയോടെയാണ് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തത്. സായി വിഷ്ണു, ഡിംപല്‍ ഭാല്‍, സജ്‌ന ഫിറോസ് എന്നിവരാണ് ക്യാപ്റ്റന്‍സിക്ക് വേണ്ടി മല്‍സരിച്ചത്. ഗാര്‍ഡന്‍ ഏരിയയില്‍ കാല്‍കെട്ടി പതാക കൊണ്ടുപോകലായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ 9 പോയിന്റുകളുമായാണ് സായിയും ഡിംപലും ഫിനിഷ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വീണ്ടും മല്‍സരം നടന്നു. ഒടുവില്‍ സായിയാണ് പുതിയ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    ശാരീരിക അവശതകള്‍ക്കിടെയിലും ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പകരം ആളെ ഇറക്കാതെ താന്‍ തന്നെ മല്‍സരിക്കാമെന്ന് ഡിംപല്‍ പറയുകയായിരുന്നു. ഇതിന് മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു ഡിംപലിനെ. പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌ക്കിനെ കുറിച്ച് മണിക്കുട്ടനും ഡിംപലിനോട് സംസാരിച്ചു. എക്‌സലന്റ് വര്‍ക്കാണ് നീ ചെയ്‌തെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

    ഈ ഓടുന്നതിനിടയിലും

    ഈ ഓടുന്നതിനിടയിലും താഴെ വീഴുന്ന ഫ്‌ളാഗ് എടുത്തുവെക്കുന്നത്, നല്ല എക്‌സലന്റ് വര്‍ക്കാണ് നീ ചെയ്തത്. ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുന്ന മനോഹാരിതയോടുകൂടി നീ അത് ചെയ്തു. ഇതിന് കെട്ടിപിടിച്ചുകൊണ്ടാണ് ഡിംപല്‍ മണിക്കുട്ടന് നന്ദി അറിയിച്ചത്. തുടര്‍ന്ന് മെഡിക്കലി അലവ്ഡ് ആണെങ്കിലും ജംപ് ചെയ്യാന്‍ അനുവാദം ഇല്ലെന്ന് ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞു.

    പിന്നെ ഈ കാല്‍ പറയുന്ന

    പിന്നെ ഈ കാല്‍ പറയുന്ന പോലെ കൂടെ നടക്കൂല. അതാണ് ആ കാല്‍ തിരിയുന്നത്. പക്ഷേ ഞാന്‍ ഹാപ്പിയാണ്. ഡിംപല്‍ പറഞ്ഞു. തുടര്‍ന്ന് ലാല്‍ സാറിന്‌റെ കൈയ്യില്‍ നിന്നും ലഭിച്ച അഭിനന്ദത്തെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ ഇതില്‍പ്പരം എന്താണ് വേറെ വേണ്ടത് എന്നാണ് ഡിംപല്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ വന്നിട്ട്, ജംപിംഗ് ആണെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സ് പറഞ്ഞു എന്തെങ്കിലും പറയാം എന്ന്, കാരണം ഇവര്‍ക്കൊരു സാധ്യത അന്ന് നല്‍കുകയുണ്ടായില്ല.

    പക്ഷേ എന്റെ ഹൃദയം വീണ്ടും പറഞ്ഞു

    പക്ഷേ എന്റെ ഹൃദയം വീണ്ടും പറഞ്ഞു. ഇന്ന് ഞാന്‍ ഇവിടെ നോ പറഞ്ഞാല്‍ ഇനി ഞാന്‍ മുന്‍പില്‍ ടാസ്‌ക്ക് ചെയ്യുവോ ചെയ്യാതിരിക്കുവോ അതല്ല കാര്യമെന്ന്. രണ്ടാമത്തെ അവസരത്തില്‍ ഞാന്‍ മജ്‌സിയയെ കൊണ്ട് ടാസ്‌ക്ക് ചെയ്യിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അത് വിജയമായി കാണില്ലായിരുന്നു. ഓര്‍ത്തുനോക്കണം ഞാന്‍ ഈ ഒരാഴ്ച വല്ലപ്പോഴും ആണ് ഭക്ഷണം കഴിച്ചേക്കുന്നത്.

    ബിഗ് ബോസ് തരുന്ന പാലാണ്

    ബിഗ് ബോസ് തരുന്ന പാലാണ് ഞാന്‍ കഴിക്കുന്നത്. അതാണ് ആരോഗ്യവും ആകെ ഉറക്കം തൂങ്ങി നടക്കുകയാണ് ഞാന്‍. ആര്‍ക്കുവേണമെങ്കിലും ബെറ്റ് വെയ്ക്കാം. ആ രണ്ടുഗുളിക കഴിച്ചിട്ട് നിങ്ങള്‍ക്ക് രണ്ടുകാല് മുന്‍പോട്ട് വെയ്ക്കാന്‍ പറ്റില്ല. അത്രയും ഡ്രൗസിയാണ്. അതൊക്കെ വെച്ചുനോക്കുമ്പോള്‍ ഞാന്‍ ഒരുപാട് ബ്ലെസ്ഡ് ആണ്. ഡിംപല്‍ പറയുന്നു.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
    സത്യം പറഞ്ഞാല്‍ എന്റെ

    സത്യം പറഞ്ഞാല്‍ എന്റെ മമ്മിയും പപ്പയും നന്നായി പേടിച്ചിട്ടുണ്ടാകും. അവര്‍ ഫോണ്‍ വിളിച്ചു പ്രശ്‌നവും ആക്കും. എന്നെക്കൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കരുതെന്ന് പറഞ്ഞിട്ട്, എന്റെ സിസ്റ്റേഴ്‌സും പ്രശ്‌നമാക്കും ഇവിടെ. പക്ഷേ ഞാന്‍ സന്തോഷവതിയാണ് നമ്മള്‍ ഒരു മല്‍സരത്തിന് നില്‍ക്കുമ്പോള്‍ മല്‍സരമാണ് മുന്‍പില്‍ വേണ്ടതെന്നും ഡിംപല്‍ പറഞ്ഞു.

    English summary
    bigg boss malayalam season 3: dimpal bhal talks about her health condition to manikuttan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X