കയ്യിൽ പുതിയ ടാറ്റു ചെയ്ത് ഡിംപൽ ഭാൽ, നിങ്ങളുടെ കരുത്തും ശക്തിയും പ്രോത്സാഹനവും ആ പേരാണെന്ന് അനൂപ്
ബിഗ് ബോസ് മലയാളം സീസൺ 3ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപൽ ഭാൽ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഡിംപൽ ബിഗ് ബോസ് ഹൗസിനുള്ളിലെത്തിയ്. നോബിക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരിയായിട്ടായിരുന്നു താരം ഹൗസിൽ പ്രവേശിച്ചത്. വളരെ പെട്ടെന്ന് തന്നെ ഡിംപൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരങ്ങൾക്കിടയിലും ഡിംപലിന് ആരാധകരുണ്ട്.
ഷോ പകുതി ദിവസം പിന്നിട്ടപ്പോൾ തന്നെ ഡിംപലൽ ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങൾ കാണക്കിലെടുക്കാതെ മറ്റുള്ളവരോടൊപ്പം ടാസ്ക്കിൽ പോരാടുകയായിരുന്നു ഡിംപൽ. പലപ്പോഴും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ഡിംപലിന്റെ ശ്രമങ്ങൾ ഹൗസിന് പുറത്ത് വലിയ ചർച്ചയായിരുന്നു. പ്രേക്ഷകരുടെ പ്രവചനം പോലെ തന്നെ ഡിംപൽ ഭാൽ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്.

ഡിംപലിനെ പോലെ തന്നെ താരത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സഹോദരിമാരായ തിങ്കളും അപ്പുവും അച്ഛനും അമ്മയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ബിഗ് ബോസ് ഷോ നടക്കുമ്പോഴാണ് ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് അന്തരിക്കുന്നത്. മകൾക്കും ബിഗ് ബോസ് അംഗങ്ങൾക്കും ആശംസയുമായി ഈസ്റ്റർ ദിനത്തിൽ അദ്ദേഹം എത്തിയിരുന്നു. വളരെ ആരോഗ്യവാനായിരിക്കുന്ന സത്യവീർ സിംങ്ങിനെ ആയിരുന്നു അന്ന് വീഡിയോയിൽ കണ്ടത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലൊടെയാണ് മത്സരാർഥികളും പ്രേക്ഷകരും ശ്രവിച്ചത്.

അച്ഛനുമായി വലിയ ആത്മബന്ധമായിരുന്നു ഡിംപലിന് ഉണ്ടായിരുന്നത്. ബിഗ് ബോസ് ഹൗസിൽ അച്ഛനെ കുറിച്ചായിരുന്നു താരം അധികവും സംസാരിച്ചിരുന്നത്. മകൾ ബിഗ് ബോസ് ഷോയിൽ 100 ദിവസം പൂർത്തിയാക്കണമെന്നായിരുന്നു സത്യവീർ സിംഗങ്ങിന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മരണാന്തര ചടങ്ങുകൾക്ക് ശേഷം ഡിംപൽ വീണ്ടും ഷോയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിംപലിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കയ്യിൽ പുതിയ ടാറ്റു ചെയ്തിരിക്കുകയാണ് ഡിംപൽ ഭാൽ. അച്ഛന്റെ പേരാണ് കയ്യിൽ ടാറ്റു ചെയ്തിരിക്കുന്നത്. പപ്പ എപ്പോഴും കൂടെയുണ്ടായിരിക്കും എന്ന് കുറിച്ചു കൊണ്ടാണ് പുതിയ ടാറ്റു ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സഹോദരിമാരെ മെൻഷൻ ചെയ്തു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഡിംപലിന്റെ പുതിയ ടാറ്റു പോസ്റ്റിന് കമന്റുമായി നടനും ബിഗ് ബോസ് സീസൺ 3 താരവുമായ അനൂപ് എത്തിയിട്ടുണ്ട്. ഡിംപലിന്റെ പോസ്റ്റിനോടൊപ്പം തന്നെ അനൂപിന്റെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ''നിങ്ങളുടെ പ്രോത്സാഹനം... നിങ്ങളുടെ കരുത്ത്... ശക്തിയുടേയും പേര് സത്യവീർ സിംഗ് എന്നാണ്. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ...'' അനൂപ് കുറിച്ചു. ഡിംപലിനോടൊപ്പം അനൂപും ബിഗ് ബോസ് സീസൺ 3 ലെ ഫൈനലിസ്റ്റാണ്. ഫിനാലെയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ചിത്രം, കടപ്പാട്, ഡിംപൽ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications