ഡിംപൽ ഫിനാലെയ്ക്ക് മുൻപ് ചെന്നൈയിൽ നിന്ന് തിരിച്ചു പോയോ, പൂർണ്ണ പിന്തുണയുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ആണ് മലയാളത്തിൽ ഷോ ആരംഭിക്കുന്നത്. നൂറ് ദിവസം പൂർത്തിയാക്കിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യത്തെ സീസൺ വൻ വിജയമായതിനെ തുടർന്നാണ് 2020 ൽ ബിഗ് ബോസ് സീസൺ 2 തുടങ്ങുന്നത്. എന്നൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പകുതിയിൽ വെച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

2021 ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ തുടങ്ങിയത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മത്സരം നിർത്തി വയ്ക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മറ്റ് രണ്ട് സീസണുകളെക്കാളും ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നു. ഫൈനലിനോട് അടുക്കുമ്പോഴാണ് സീസൺ 3 നിർത്തി വയ്ക്കുന്നത്.

 ബിഗ് ബോസ്   ഫിനാലെ

ഫിനാലെയ്ക്ക് തയ്യാറെടുക്കുകയാണ് ബിഗ് ബോസ് സീസൺ 3. ഷൂട്ടിംഗ് ഏകദേശം കഴിഞ്ഞിരിക്കുകയാണ്. ഫിനാലെയ്ക്കായി മത്സരാർഥികൾ എല്ലാവരും തന്നെ ചെന്നൈയിൽ എത്തിയിട്ടുണ്ട്. താരങ്ങളുടെ കലാപരിപാടികളുടെ ചിത്രീകരണം ഇതിനോടകം അവസാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇനി മോഹൻലാലിന്റെ ഭാഗമാണ് ചിത്രീകരിക്കാനുള്ളത്. താരത്തിന്റെ ഷൂട്ട് 24 ന് നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മജ്സിയ ഡിംപൽ  പ്രശ്നം

ബിഗ് ബോസ് ഷൂട്ട് ചെന്നൈയിൽ നടക്കുമ്പോൾ അത്ര സുഖകരമല്ലാത്ത റിപ്പോർട്ടുകളാണ് അവിടെ നിന്ന് പുറത്ത് വരുന്നത്. ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹത്തുക്കളായിരുന്നു മജ്സിയയും ഡിംപലും. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇവരുടെ സൗഹൃദത്തിൽ വിള്ളലേറ്റിരുന്നു. ഇവരുടെ പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത മജ്സിയയും ഡിംപലും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഫിനാലെയ്ക്കായി ഇരുവരും ചെന്നൈയിലെത്തിയിട്ടുണ്ട്.

ഫിനാലെയിൽ പങ്കെടുക്കില്ല

കഴിഞ്ഞ ദിവസം മജ്സിയയ്ക്കെതിരെയുള്ള ഡിംപലിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. സഹോദരി തിങ്കാളാണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ശബ്ദസന്ദേശം പങ്കുവെച്ചത്. മജ്സിയയുടെ പെരുമാറ്റാത്തെ കുറിച്ചായിരുന്നു ഡിംപൽ പറയുന്നത്. ചെന്നൈയിൽ നിന്ന് ഡിംപൽ അയച്ച ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹാപ്പിയായി ഷോ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഡിംപലിന് ഇപ്പോഴുളളതെന്നാണ് സഹോദരി തിങ്കൾ പറയുന്നത്. ഏഷ്യനെറ്റിനോടും എന്‍ഡമോള്‍ ടീമിനോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഈ സ്ഥിതി തുടരുകയാണെങ്കിൽ ഡിംപൽ ഫൈനലിൽ പങ്കെടുക്കില്ലെന്നും തിങ്കൾ പറയുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ഏറ്റവും ആരാധകരുളള താരമാണ് ഡിംപൽ ഭാൽ

പുതിയ വിവരം

സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പിന്തുണയാണ് ഡിംപലിന് ലഭിക്കുന്നത്. എന്നാൽ ഷോ കഴിയുന്നതിന് മുൻപ് ഡിംപൽ മടങ്ങി വരുമോ എന്നാണ് പ്രേക്ഷകരുടെ സംശയം. എന്നാൽ ഡിംപൽ ചെന്നൈയിൽ നിന്ന് മടങ്ങിയിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. വ്ലോഗർ രേവതി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡിംപൽ ചെന്നൈയിൽ തന്നെയുണ്ടെന്നും ഷോ പൂർത്തിയാക്കുമെന്നുമാണ് രേവതി പറയുന്നത്. 24ാം തീയതിയാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്നത്. എന്നാൽ ടെലികാസ്റ്റിങ് ഡേറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വീഡിയോ; കടപ്പാട്, രേവതി യുട്യൂബ് ചാനൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X