ഡിംപല്‍ തിരിച്ചുവരുന്നു? സെമി ഫിനാലെയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് യൂടൂബര്‍, വൈറല്‍ വീഡിയോ
പിതാവിന്‌റെ വിയോഗത്തിന് പിന്നാലെ ഡിംപല്‍ ഭാല്‍ പുറത്തുപോയത് ബിഗ് ബോസ് ആരാധകരെ നിരാശരാക്കിയിരുന്നു. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍. ഷോയില്‍ മികച്ച പ്രകടനം നടത്തി മുന്നേറുന്ന സമയത്താണ് ഡിംപല്‍ വീട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ഡിംപല്‍ തിരിച്ചുവരണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മടങ്ങിവരവിന് സാധ്യത കുറവാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

അതേസമയം ഡിംപല്‍ തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്ന് യൂടൂബ് ചാനലായ ബിഗ് ബോസ് മല്ലൂ ടോക്ക്‌സ് പറഞ്ഞിരുന്നു. ഇവരുടെ എറ്റവും പുതിയ വീഡിയോയിലാണ് ഡിംപല്‍ ഭാലിന്‌റെ തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്. "ഡിംപലിന്‌റെ തിരിച്ചുവരവ് ആരാധകര്‍ വെയിറ്റ് ചെയ്യുകയാണ്. എനിക്ക് ശരിക്കുമുളള വിവരമൊന്നും കിട്ടിയിട്ടില്ല.
എന്നാലും ഒരു ന്യൂസുണ്ട്, തിരിച്ചുവരവ് നടക്കുമെന്നുളളത്. അത് സെമി ഫിനാലെയ്ക്ക് തൊട്ടുമുന്നേയോ അല്ലെങ്കില്‍ സെമി ഫിനാലെയിലോ വരും, ക്വാറന്റൈനീലാണ് എന്നുമുളള ന്യൂസ് കേള്‍ക്കുന്നു. ഡിംപല്‍ സെമിഫിനാലെയില്‍ വരാന്‍ ചാന്‍സുണ്ടെന്ന് കേള്‍ക്കുന്നു. ഒരുപക്ഷേ അതിന് മുന്നേ ഡിംപല്‍ വീട്ടിനകത്ത് കേറും എന്നുമുളള ഒരു വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
എനിക്കൊരു കണ്‍ഫേമ്ഡ് ന്യൂസായിട്ട് ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ഇതൊരു 80% ഉറപ്പായിട്ട് ഞാന്‍ പറയുവാണ്. ഡിംപല്‍ വന്നുകഴിഞ്ഞാല്‍ ഗെയിം അസാധ്യമായ ഒരു മാറ്റം സംഭവിക്കും എന്ന് വിചാരിക്കുന്നു. ട്വിസ്റ്റ് സംഭവിക്കും. ടോപ്പ് ഫൈവില്‍ ആണെങ്കിലും ബാക്കിയുളള എല്ലാ ഘടകങ്ങളിലും ഒരു മാറ്റം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു". വീഡിയോയില്‍ ഡിംപലിന്‌റെ തിരിച്ചുവരവിനെ കുറിച്ച് ഇവര്‍ പറഞ്ഞു.


Click it and Unblock the Notifications