എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്, ഋതുവിനെതിരെ ഡിംപൽ, കുഴപ്പത്തിലായത് മണിക്കുട്ടൻ...

ബിഗ് ബോസ് സീസൺ 3, 90 ദിവസങ്ങൾ പിന്നിടുകയാണ്. സംഭവബഹുലമായി ഹൗസ് മുന്നോട്ട് പോകുകയാണ്. ഡിംപൽ ഭാൽ മത്സരത്തിലേയ്ക്ക് തിരികെ എത്തിയപ്പോൾ കളി ആകെ മൊത്തം മാറിയിട്ടുണ്ട്. ഡിംപലിന്റെ മടങ്ങി വരവോടെ പലരുടേയും കണക്കുകൂട്ടൽ തെറ്റിയിട്ടുണ്ട്. അതേസമയം ആദ്യം കണ്ട ഡിംപൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് രണ്ടാം വരവിലുമുള്ള താരത്തിന്റെ പെരുമാറ്റം.

ഗ്ലാമറസ് ലുക്കിൽ രശ്മി ആർ നായർ, ചിത്രം കാണാം

ബിഗ് ബോസ് ഹൗസ് രണ്ട് ഗ്രൂപ്പൂകളായി തിരിഞ്ഞിരിക്കുകയാണ്. കിടിലൻ , റംസാൻ, ഋതു, നോബി, സൂര്യ ഇവരാണ് ഒരു ഗ്രൂപ്പ്. രമ്യ, സായ്, മണിക്കുട്ടൻ, അനൂപ്, ഡിംപൽ ഇവർ മറുവശത്തുമുണ്ട്. ബിഗ് ബോസ് സീസൺ 3 യുടെ തുടക്കത്തിൽ തന്നെ കിടിലൻ ഫിറോസിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ അടുത്ത സമയത്താണ് ഇവർക്ക് എതിരായി മറ്റൊരു ഗ്രൂപ്പ് ഉണ്ടായത്. ദിവസം കൂടുന്തോറും മത്സരവും മുറുകുകയാണ്.

ഋതു -ഡിപംൽ

മണിക്കുട്ടൻ, കിടിലൻ ഫിറോസ് റംസാൻ -സായ് എന്നിവർ തമ്മിലുളള ശീതുയുദ്ധം ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചാ വിഷയമാണ്. ഇവർ ടാസ്ക്കിലും ആക്ടിവിറ്റികളിലുമൊക്കെ പരസ്പരം ടാർഗറ്റ് ചെയ്യാറുമുണ്ട്. ഇപ്പോഴിത മറ്റ് രണ്ട് പേർ തമ്മിലുള്ള മത്സരത്തിന് ബിഗ് ബോസ് ഹൗസ് കളമൊരുങ്ങുകയാണ്. ഋതുവും ഡിംപലും തമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുകയാണ്

ഫൈനൽ ഫൈവ്

ഡിംപൽ ഹൗസിൽ നിന്ന് പോയതിന് ശേഷം ഫൈനൽ ഫൈവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു മത്സരാർഥിയാണ് ഋതു മന്ത്ര. സായ്, രമ്യ എന്നിവരോടുളള പിണക്കം ഒഴികെ ഹൗസിലുള്ള മറ്റെല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ഋതുവിന് ഉള്ളത്. ഇപ്പോഴിത ഋതുവിനോടുള്ള തന്റെ അഭിപ്രായഭിന്നത വെളിപ്പെടുത്തിയിരിക്കുകയാണ് ഡിംപൽ ഭാൽ. മണിക്കുട്ടൻ, രമ്യ, സായ് എന്നിവരോടണ് ഡിംപൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണം കളയുന്നു

ഭക്ഷണം പാഴാക്കുന്നു എന്ന പേരിലാണ് ഋതുവിനെ രമ്യ ജയിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ ഋതു രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ രമ്യ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇതിനെ ഡിംപൽ പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. ജയിൽ പോകവെയായിരുന്നും ഇതിനെ കുറിച്ച് രമ്യയോട് ഡംപൽ ചോദിച്ചത്. ഋതു ഭക്ഷണം കളയുന്നത് കണ്ടിട്ടുണ്ടെന്ന് ഡിംപലും പറഞ്ഞു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
മണിക്കുട്ടൻ

പിന്നീട് മണിക്കുട്ടനോടും ഡിംപൽ ഋതുവിനെ കുറിച്ച് പറഞ്ഞിരുന്നു. രമ്യയെ പിന്തുണച്ചു കൊണ്ടാണ് ഡിംപൽ സംസാരിച്ചത്. ടാസ്ക്കിനിടെ രമ്യ തന്നെ ദ്രോഹിച്ചുവെന്ന് ഋതു പറഞ്ഞിരുന്നു. ഇതിനെയാണ് ഡിംപൽ വിമർശിച്ചിരിക്കുന്നത്. ഋതു എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്. ബാക്കിയുള്ളവര്‍ക്കെന്താ എക്സിക്യൂസ് ഇല്ലേ. എന്നെ ദ്രോഹിച്ചുവെന്ന് ഋതു പറയുന്നതെന്താണ്. അത് ഗെയിമല്ലേ, ഇവിടെ ചിലരെ എടുത്തെറിഞ്ഞിട്ടുണ്ട്. ആ ഗെയിമിൽ നോബിക്ക് ഓടാൻ ശരിക്ക് പറ്റില്ലെന്നറിയാവുന്നതുകൊണ്ട് അവർക്ക് നോബിയെ ടാർഗറ്റ് ചെയ്യാം, തിരിച്ച് ചെയ്താൽ അവർക്ക് പ്രശ്നം അത് ന്യാമല്ലെന്ന് ഡിംപൽ മണിക്കുട്ടനോട് പറഞ്ഞു. ഋതുവിന്റെ അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. പല അവസരങ്ങളിലും ഋതുവിനെ പിന്തുണച്ച് താരം എത്താറുമുണ്ട്. ഡിംപലിനോടും ഋതുവിനെ പിന്തുണച്ചാണ് മണിക്കുട്ടൻ സംസാരിച്ച് തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X