For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മജ്‌സിയയ്ക്ക് എതിരെ നടപടി എടുക്കണം, മാനസിക ആരോഗ്യം എന്നത് തമാശയല്ല, ഡിംപലിനെ പിന്തുണച്ച് ആരാധകര്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് ഡിംപല്‍ ഭാലും മജ്‌സിയ ഭാനുവും. ഷോയിലുളള സമയത്ത് പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. എന്നാല്‍ ബിഗ് ബോസിന് ശേഷം ഇവരുടെ പഴയ സൗഹൃദം ഉണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ ഡിംപല്‍ എടുത്തില്ലെന്ന പരാതിയുമായി മജ്‌സിയയാണ് ആദ്യം രംഗത്ത് എത്തിയത്. പിന്നാലെ ഡിംപലിന് എതിരെ കൂടുതല്‍ ആരോപണങ്ങളുമായും മജ്‌സിയ എത്തി. അതേസമയം മജ്‌സിയയ്‌ക്കെതിരെ ഡിംപലിന്‌റെ സഹോദരി തിങ്കള്‍ ഭാല്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫിനാലെ സമയത്ത് മജ്‌സിയ ഡിംപലിനെ വേദനിപ്പിക്കുന്നു എന്ന് തിങ്കള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫിനാലെയ്ക്ക് വേണ്ടി ചെന്നൈയിലാണ് ബിഗ് ബോസ് താരങ്ങള്‍ ഉളളത്. ഗ്രാന്‍ഡ് ഫിനാലെയുടെ സമയത്താണ് മജ്‌സിയ ഡിംപലിനെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു എന്ന് തിങ്കള്‍ പറയുന്നത്.

  ഡിംപല്‍ തനിക്ക് അയച്ച വോയിസ് ക്ലിപ് പുതിയ വീഡിയോയിലൂടെ പുറത്തുവിട്ടാണ് തിങ്കള്‍ എത്തിയത്. മജ്‌സിയയ്‌ക്കെതിരെ ആക്ഷന്‍ എടുക്കുന്നതിന് പ്രേക്ഷകരുടെ പിന്തുണ തിങ്കള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. അതേസമയം തിങ്കളിന്‌റെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മിക്കവരും മജ്‌സിയക്ക് എതിരെ ചാനല്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് എത്തിയത്‌.

  'ഡിംപല്‍ മജ്‌സിയയില്‍ നിന്നും ബുളളിയിംഗ് ഫേസ് ചെയ്യുന്നു എന്ന് അറിഞ്ഞു. എന്താണ് എഷ്യാനെറ്റ് ഇത്? ഷോ കഴിഞ്ഞിട്ടും തീര്‍ന്നില്ലെ ഫൈറ്റ്‌സ് ഒകെ, എത്രയും വേഗം ഇതിന് എതിരെ ആക്ഷന്‍ എടുക്കണം. അങ്ങനെ ആരുടെയും ഉപദ്രവം ഫേസ് ചെയ്യേണ്ട കാര്യം ഡിംപല്‍ ഭാലിന് ഇല്ല. ജസ്റ്റിസ് ഫോര്‍ ഡിബി' എന്നാണ് ഒരാള്‍ കമന്റിട്ടത്.

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  'മാനസിക ആരോഗ്യം എന്നത് ഒരു തമാശയല്ല, മജ്‌സിയയ്ക്ക് എതിരെ ആക്ഷന്‍ എടുക്കണം' എന്ന് മറ്റൊരാളും വീഡിയോയ്ക്ക് താഴെ കുറിച്ചു. 'ഇത് സത്യം ആണെങ്കില്‍ എഷ്യാനെറ്റ് പോലെയുളള ചാനല്‍ ഇത്ര ഉത്തരവാദിത്വം ഇല്ലാത്തവരാണോ?, ഇങ്ങനെ ആണോ മല്‍സരാര്‍ത്ഥികളെ കെയര്‍ ചെയ്യുന്നെ' എന്ന് ഒരു ആരാധകന്‍ ചോദിച്ചു.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  'മജ്‌സിയയ്ക്ക് എതിരെ ആക്ഷന്‍ എടുക്കണം, അവരെ പോലെ ഒരു മല്‍സരാര്‍ത്ഥിയെ ഉള്‍പ്പെടുത്തിയത് നിങ്ങളുടെ തെറ്റ്. എന്നിട്ട് അനുഭവിക്കുന്നത് ഞങ്ങളുടെ ഡിമ്പു, ഇതിന് നിങ്ങ തന്നെ തീര്‍പ്പാക്കിക്കോ' എന്ന് മറ്റൊരു കമന്റും വന്നിരിക്കുന്നു. 'മരിച്ച വ്യക്തികളുടെ പേര് വലിച്ചിഴച്ച് ഒരാളെ ഹറാസ്‌മെന്‌റ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അതും ബിഗ് ബോസ് ഫിനാലെ സ്റ്റേജില്‍ വച്ച് എന്നാണ് മറ്റൊരു ബിഗ് ബോസ് ആരാധകന്‌റെ കമന്റ്.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  ഇതിന് പിന്നാലെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുളള ഡിംപലിന്‌റെ മറ്റൊരു വോയിസ് ക്ലിപ്പും തിങ്കള്‍ പങ്കുവെച്ചിരുന്നു. ഒരുപാട് മെസേജുകള്‍ തനിക്ക് വന്നുവെന്നും എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും തിങ്കള്‍ പുറത്തുവിട്ട വോയിസ് ക്ലിപ്പില്‍ ഡിംപല്‍ പറയുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ ഡിംപലിന്‌റെ പെര്‍ഫോമന്‍സ് ഉണ്ടെന്ന് കഴിഞ്ഞ ദിവസത്തെ വീഡിയോയിലൂടെ തിങ്കള്‍ അറിയിച്ചിരുന്നു.

  English summary
  Bigg Boss Malayalam Season 3: Dimpal-Majiziya Rift, Netizens Demanded Strict Actions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X