'നീ ചെയ്തതിന്റെ ഫലം നീ അനുഭവിക്കും', എം.കെ-ഡിമ്പൽ പിണക്കത്തിനിടെ ചർച്ചയായി സഹമത്സരാർഥികളുടെ വാക്കുകൾ
ബിഗ് ബോസ് മലയാളം സീസൺ 3യിലെ രാജാവും രാഞ്ജിയുമായി അറിയപ്പെട്ടിരുന്നവരാണ് നടൻ മണിക്കുട്ടനും ഡിമ്പൽ ഭാലും. ബിഗ് ബോസ് ഹൗസിലെ ഇരുവരുടെയും സൗഹൃദവും സ്നേഹവും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിൽ പരസ്പരം അൺഫോളോ ചെയ്തു. കാരണം എന്തെന്ന് പക്ഷെ വ്യക്തമല്ല. ഇരുവരും തമ്മിൽ പിണക്കത്തിലാണോ എന്നൊക്കെയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
സീസൺ 3 മത്സരസമയത്ത് ബിഗ് ബോസ് പ്രേക്ഷകരെ ഒന്നാകെ പിടിച്ച് കുലുക്കിയ ഒന്നായിരുന്നു മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഷോയിൽ ഏറ്റവും പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നതിനിടയിലായിരുന്നു സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്യുന്നത്. ണിക്കുട്ടൻ വീട് ഉപേക്ഷിച്ച് പോയപ്പോൾ കരച്ചിലടക്കാനാകാതെ നീറുന്ന ഡിമ്പലിന്റെ വീഡിയോകളും വൈറലായിരുന്നു. പിന്നീട് മണിക്കുട്ടൻ തിരിച്ചെത്തിയപ്പോൾ ഡിമ്പലിനെ മണി വാരിപ്പുണരുകയാണ് ചെയ്തത്. ഹൗസിൽ നല്ലൊരു സൗഹൃദം രൂപപ്പെടുത്തി എടുത്തവരാണ് ഡിംപലും മണിക്കുട്ടനും. അതുകൊണ്ട് തന്നെ താരത്തിന്റെ വിടവാങ്ങൽ ഡിംപലിനെ ഏറെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നു.

പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിമ്പൽ വീട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോഴും എന്ത് ചെയ്യണമെന്നറയാതെ തകർന്നിരിക്കുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകർ കണ്ടത്. ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടമുളള വ്യക്തി കൂടിയായിരുന്നു ഡിമ്പൽ. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഡിമ്പൽ തിരിച്ചെത്തിയപ്പോൾ പ്രിയ സുഹൃത്താണ് വരുന്നതെന്നറിയുന്ന മണിക്കുട്ടൻ പൊട്ടിക്കരയുന്നതും ഡിമ്പലിനെ കെട്ടിപിടിക്കുന്നതുമായ വീഡിയോകളും ശ്രദ്ധനേടിയിരുന്നു. ഇത്രയേറെ ആത്മബന്ധം പുലർത്തിയിരുന്നവർ ഇപ്പോൾ എന്തിനാണ് അകലം പാലിച്ചിരിക്കുന്നത് എന്നത് ആരാധകരിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മത്സരത്തിന് ശേഷം പുറത്തിറങ്ങിയ ഇരുവരും പരസ്പരം കാണുകയും സൗഹൃദം പുതുക്കുകയുമെല്ലാം ചെയ്തിരുന്നു. മണിക്കുട്ടനും ഡിമ്പലും സൗഹൃദം പിരിഞ്ഞുവെന്ന വാർത്തകൾ വന്നതിനോടൊപ്പം തന്നെ ഇപ്പോൾ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മത്സരാർഥിയായിരുന്ന മജ്സിയ ഭാനുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. 'നിങ്ങൾ ചെയ്യുന്ന കർമത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും' എന്നായിരുന്നു മജ്സിയ ഭാനു കുറിച്ചിരുന്നത്. ഡിമ്പലിനെ ഉദ്ദേശിച്ചാണ് മജ്സിയ ഈ വാക്കുകൾ കുറിച്ചിരിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. മറ്റൊരു മത്സരാർഥിയായിരുന്ന സൂര്യയും മജ്സിയയുടെ വാക്കുകളോട് സമാനമായ വരികൾ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. 'മോശം സമയങ്ങളിലാണ് യഥാർഥ സുഹൃത്ത് ആരാണെന്ന് തിരിച്ചറിയുക' എന്നായിരുന്നു ബാല്യകാല സുഹൃത്തിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം സൂര്യ കുറിച്ചത്.

മജ്സിയയുടേയും സൂര്യയുടേയും നവമാധ്യമങ്ങളിലെ പോസ്റ്റുകൾ മണിക്കുട്ടനെയും ഡിമ്പലിനെയും ലക്ഷ്യം വെച്ചുള്ളതാണെന്ന പക്ഷക്കാരാണ് ബിഗ് ബോസ് ആരാധകരിൽ ഏറെയും. ബിഗ് ബോസ് മൂന്നാം സീസൺ തുടക്കം മുതൽ ഉറ്റ ചങ്ങാതിമാരെ പോലം പെരുമാറിയിരുന്നവരാണ് മജ്സിയയും ഡിമ്പലും പിന്നീട് മജ്സിയ മത്സരത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം നടത്തിയ ചില പ്രസ്താവനകൾ മൂലം ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് ഇരുവരുടേയും സൗഹൃദം പന്തലിച്ചില്ല. പുറത്തിറങ്ങിയ മജ്സിയ ഇപ്പോൾ ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തുന്ന ബിഗ് ബോസ് മത്സരാർഥി ലക്ഷ്മിയാണ്.
Recommended Video

ഇടയ്ക്കിടെ ഇരുവരും യാത്രകൾ നടത്തുന്നതിന്റേയും റീൽസുകൾ ചെയ്യുന്നതിന്റേയും വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മണിക്കുട്ടനെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നുവെന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെ സൂര്യ പറഞ്ഞിരുന്നു. എന്നാൽ മണിക്കുട്ടൻ ആ ബന്ധത്തിനോട് വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 വിജയിയായത് മൂന്നാം സ്ഥാനത്തായിരുന്നു ഡിമ്പൽ. രണ്ടാസ്ഥാനത്ത് സായി വിഷ്ണുവായിരുന്നു എത്തിയത്. വമ്പിച്ച ഭൂരിപക്ഷത്തിനാണ് മണിക്കുട്ടൻ കപ്പുയർത്തിയത്.


Click it and Unblock the Notifications