For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ ഝാന്‍സി റാണി: ഡിംപല്‍ പടപൊരുതിയത് സ്റ്റീരിയോ ടൈപ്പുകളോടാണ്, സമൂഹം അവളെ താങ്ങുമെന്ന് ആരാധകര്‍

  |

  ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ അവസാനിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ വിന്നര്‍ ഇല്ലാതെ അവസാനിപ്പിച്ചത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം മത്സരാര്‍ഥികള്‍ക്ക് വോട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് ഫാന്‍സ്.

  നടു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധമാണോ, നേഹ കാക്കറുടെ പുത്തൻ ഫോട്ടോസ് കാണാം

  ഫാന്‍സ് പേജുകളില്‍ നിറയെ പ്രിയ താരങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. ഡിംപലിനെ പിന്തുണച്ചും നൂറുക്കണക്കിന് ആരാധകരാണ് എത്തുന്നത്. നല്ല കുട്ടിയാണെന്നുള്ള പട്ടം വാങ്ങി വോട്ട് വാങ്ങുന്ന സഹമത്സരാര്‍ഥികളെ പോലയല്ലെന്നാണ് ഡിംപലിനെ കുറിച്ച് ഫാന്‍സിന് പറയാനുള്ളത്. വൈറലാവുന്ന കുറിപ്പ് വായിക്കാം.

  ബിഗ് ബോസിലെ ഝന്‍സി റാണി, അവള്‍ പടപൊരുതിയത് പക്ഷെ സ്റ്റീരിയോ ടൈപ്പുകളോടാണ്. അവള്‍ ആരില്‍ നിന്നാണോ സപ്പോര്‍ട്ട് ആഗ്രഹിക്കുന്നത് ആ സമൂഹത്തെ അവള്‍ക്കറിയാം. ഡ്രസിങ് കൊണ്ട് സ്ത്രീയെ അളക്കുന്ന സൊസൈറ്റി, കരച്ചിലോ പ്രണയമോ അല്ലാത്ത വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീയെ വില്ലത്തിയാക്കുന്ന സൊസൈറ്റി. ആ സൊസൈറ്റികൂടെ ഭാഗമാകുന്ന ഒരു ഗെയിം ഷോയില്‍ വിന്‍ ചെയ്യാന്‍ എളുപ്പവഴികള്‍ ഉണ്ട്.

  ആ സമൂഹത്തെ ഫേക്ക് പ്രണയ നാടകങ്ങളിലൂടെ ഇക്കിളിപ്പെടുത്തി വോട്ട് നേടാം, മലയാളി തനിമ ഡ്രസ്സുകള്‍ ധരിച്ചു 'നല്ല കുട്ടി പട്ടം ' വാങ്ങി വോട്ടു നേടാം, ഒരു ഗെയിംല്‍ തോറ്റാല്‍ വിക്ടിം പ്ലേ നടത്തിയാല്‍ സ്ത്രീ കരയാനും ഇരയാകാനും ഉള്ളവര്‍ ആണെന്ന് കരുതുന്ന സമൂഹത്തിന്റെ സപ്പോര്‍ട്ട് എളുപ്പത്തില്‍ ലഭിക്കും. പക്ഷെ ഈ ഫീനിക്‌സ് പക്ഷിക്ക് അതിനൊന്നും കഴിയുമായിരുന്നില്ല, കാരണം അവളുടെ എല്ലാ ഇമോഷനുകളും റിയല്‍ ആയിരുന്നു.

  ഇതൊന്നും ഇല്ലാതെ തന്നെ അവള്‍ പൊരുതി, അവളുടെ ആഗ്രഹം നേടാനായി. ഒരു സെടുസിംഗ് സീന്‍ കാഴ്ചവച്ച സ്ത്രീ മത്സരാര്‍ത്ഥിക്കു വേണ്ടി അവളെ വാഴ്ത്തിപ്പെട്ടവള്‍ ആയി പോസ്റ്റുകള്‍ അടുത്ത ദിവസം ചറപറാ വന്നപ്പോള്‍, സ്ത്രീകള്‍ അമ്പിഷന്‍സ് ഉള്ളവരാകുമ്പോള്‍ മോശപ്പെട്ടവര്‍ ആയി എണ്ണുന്ന സമൂഹം ഡിമ്പലിനെ ഫ്‌ളാറ്റിനോടുള്ള ആഗ്രഹം മൂത്തവളായി എണ്ണി. ക്യാമറ ചിന്തകള്‍ വിടുമ്പോള്‍ നിഷ്‌കളങ്കയായി പാറി നടക്കുമ്പോള്‍ അടക്കം ഇല്ലാത്തവളായി കുറ്റപ്പെടുത്തി, അവളിലെ ആക്റ്റീവ് വ്യക്തിത്വത്തെ എക്‌സ്‌ട്രേം എനര്‍ജി ലെവലിനെ...

  ഏത് പ്രതിസന്ധികളിലും അടിഞ്ഞു പോകാതെ മുന്നോട്ട് കുതിക്കാനുള്ള കരുത്തിനെ, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്‌നെ ഒക്കെ സ്ത്രീ ആയതു കൊണ്ട് മാത്രം സ്വാര്‍ത്ഥതയായി മുദ്രകുത്തി. സാധാരണ മനുഷ്യര്‍ ചെയ്യും പോലെ അവള്‍ക്കനുഭവപ്പെട്ട സത്യങ്ങള്‍ സുഹൃത്തിനോട് ക്യാമറ ബോധമില്ലാതെ തന്നെ ഷെയര്‍ ചെയ്യുമ്പോള്‍ പരദൂഷണം എന്ന് പറഞ്ഞു. സ്വീകാര്യത ലഭിക്കാന്‍ ചാന്‍സ് കുറവ് എന്ന് അറിഞ്ഞിട്ടും അവള്‍ പൊരുതിക്കൊണ്ടിരിക്കുന്നു,

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  എനിക്കു ആരെയും പോലെ ആകണ്ട, എനിക്കു ഞാന്‍ ആയാല്‍ മതി എന്ന് പറഞ്ഞ് കൊണ്ട്. അവളെ മനസ്സിലാക്കിയ സ്ത്രീയുടെ സ്വതന്ത്ര്യ വ്യക്തിത്വത്തെ ഭയക്കാത്ത ആണും പെണ്ണുമടങ്ങുന്ന ഒരു സമൂഹം അവളെ താങ്ങി നിര്‍ത്തിക്കൊണ്ടിരിക്കും. ജീവിതത്തോടുള്ള അഭിനിവേശം ഉണ്ടായാല്‍ ചാരത്തില്‍ നിന്നു പോലും പറന്നുയരാം എന്നുള്ള പ്രതീക്ഷകള്‍ ഒരുപാട് പേരില്‍ നിറച്ചുകൊണ്ട് ഒരു ഫീനിക്‌സ് ആയി.

  English summary
  Bigg Boss Malayalam Season 3: Dimpal Rift With Certain Group, Here's Why Audience Will Support Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X