For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മജ്‌സിയ ആരാണ്? ആത്മാർഥ സുഹൃത്ത് ആയിരുന്നെങ്കിൽ ഇങ്ങനൊന്ന് ചെയ്യില്ലായിരുന്നു; ആരോപണങ്ങളുമായി ഡിംപലിന്റെ അമ്മ

  |

  മജ്‌സിയയും ഡിംപലും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും അടുത്ത സൗഹൃദത്തിലായ ഇരുവരും തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ പപ്പയുടെ വേര്‍പാടിന് ശേഷം പുറത്ത് വന്ന ഡിംപല്‍ മജ്‌സിയയെ അവഗണിക്കുകയാണെന്ന ആരോപണവുമായി താരം രംഗത്ത് എത്തി. ഡിംപല്‍ മറുപടി പറഞ്ഞില്ലെങ്കിലും സഹോദരി തിങ്കള്‍ മജ്‌സിയയ്ക്കുള്ള കൃത്യമായ ഉത്തരം കൊടുത്തിരുന്നു.

  അതീവ സുന്ദരിയായി പാർവതി നായരുടെ ഫോട്ടോസ്, അപ്സരസിനെ പോലെ മനോഹരിയെന്ന് ആരാധകരും

  അതേ സമയം മജ്‌സിയ ആത്മാര്‍ഥ സുഹൃത്തൊന്നും അല്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഡിംപലിന്റെ അമ്മ. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മജ്‌സിയയുടെ സൗഹൃദത്തെ കുറിച്ച് താരമാതാവ് പറയുന്നത്. വിശദമായി വായിക്കാം...

  ആരാണ് ഈ മജ്സിയ? പത്തോ അമ്പതോ ദിവസം മാത്രം ഡിംപലിനെ കണ്ടിട്ടുള്ള ആളാണ്. ജനിപ്പിച്ച എനിക്കില്ലാത്ത വേദന, കൂടപ്പിറന്ന സഹോദരങ്ങള്‍ക്കില്ലാത്ത വേദന, അവളുടെ ഊണിലും ഉറത്തിലും സഹായിച്ച് കൊണ്ടിരിക്കുന്ന അഖില്‍ മോനില്ലാത്ത എന്ത് വേദനയാണ് മജ്സിയയ്ക്ക് ഉള്ളത്. മജ്സിയ എപ്പോഴാണ് അതിനുള്ളില്‍ ഡിംപലിനെ സഹായിച്ചത്. നമ്മളെല്ലാം കാണുന്നതാണ്. പിന്നെ എന്റെ മോള്‍ക്കുള്ള സ്വഭാവമാണ് ഒരു ചെറിയ സഹായം പോലും നല്‍കിയവരെ ജീവന്‍ കളഞ്ഞും സ്നേഹിക്കും.

  അത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ള വീക്ക്‌നെസ് ആണ്. എല്ലാവരും അങ്ങനെയാണ്. മമ്മിയാണ് അവളുടെ റോള്‍ മോഡല്‍ എന്ന് ഡിംപല്‍ എപ്പോഴും പറയാറുണ്ട്. അത് ശരിയാണ്. എന്റെ സ്വഭാവമാണ് അവള്‍ക്ക്. എന്ത് കാര്യം വന്നാലും അത് മറക്കാനും ക്ഷമിക്കാനും അവള്‍ക്ക് സാധിക്കും. തിങ്കളിനും നയനയ്ക്കും പപ്പയുടെ സ്വഭാവമാണ്. എന്റെ സ്വഭാവമാണ് ഡിംപലിന്. അതാണ് അവളെല്ലാം ക്ഷമിക്കുന്നത്. പിന്നെ വളരെ തെറ്റായ കാര്യമാണ് മജ്സിയ പറയുന്നത്.

  എല്ലാവരുടെയും ഫോണ്‍ അഖില്‍ മോന്റെ കൈയ്യിലായിരുന്നു. പപ്പയുടെ ബോഡിയുമായി നേരെ മീററ്റിലേക്ക് പോവുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ കാണുന്നത്. ഡിംപല്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ മജ്സിയ തിങ്കളിന്റെയും ഡിംപലിന്റെയും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. എന്ത് മോശം കാര്യമാണ് ആ കുട്ടി ചെയ്തത്. ഡിംപല്‍ പോയപ്പോള്‍ മുതല്‍ ഫോണ്‍ ആക്ടീവാണ്. അത് തിങ്കളിന്റെ കൈയിലാണ്. ഡിംപല്‍ ഉള്ളപ്പോഴും തിങ്കള്‍ തന്നെയാണ് അവളുടെ കാര്യങ്ങള്‍ നോക്കിയത്.

  പപ്പയുടെ ബോഡി പോലും കാണാതെ ഞങ്ങളെല്ലാം വല്ലാത്ത അവസ്ഥയിലാണ്. പിന്നീട് സംസാരിക്കാമെന്ന് തിങ്കള്‍ മജ്സിയയോട് പറഞ്ഞിരുന്നു. ഇത്രയും വേദന ഉള്ള ആളും ആത്മസുഹൃത്തും ആണെങ്കില്‍ അന്ന് മജ്സിയ എവിടെയോ പാര്‍ട്ടിയില്‍ പോയി ഡാന്‍സ് കളിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നു. ഞങ്ങളാരും അതൊന്നും നോക്കുന്നില്ല. ആരോ ആ വീഡിയോ തെളിവ് സഹിതം എന്റെ ഇളയ മകള്‍ക്ക് അയച്ച് കൊടുത്തിരുന്നു.

  മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ ബന്ധുക്കള്‍ ഓരോ ലിങ്ക് ആയി അയച്ച് തരുമ്പോഴാണ് ഞങ്ങളിതൊക്കെ അറിയുന്നത്. ഒരിക്കലും മജ്സിയ ആത്മാര്‍ത്ഥ സുഹൃത്ത് ആയിരുന്നില്ല. അതിന്റെ തെളിവാണ് ഇതൊക്കെ. ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടോന്ന് നേരിട്ട് ചോദിക്കാമായിരുന്നു. എന്തേലും പരാതി ഉണ്ടെങ്കില്‍ നേരിട്ട് ചോദിക്കുകയാണ് വേണ്ടത്.

  Bigg boss malayalam season 3 is going to end?

  അല്ലാതെ ഒരു മീഡിയയില്‍ പോയി സംസാരിക്കുകയല്ല വേണ്ടത്. മീഡിയയില്‍ പോയി ചെയ്തത് ഒരു പ്രതികാരം പോലെ പോലെയാണ്. അവളെ ഡൗണാക്കാന്‍ വേണ്ടിയുള്ള ശ്രമം. പക്ഷേ അതുകൊണ്ടൊന്നും ഡിംപല്‍ ഡൗണായി പോവുകയില്ല. അങ്ങനെ വാടുന്ന കുടുംബമല്ല ഞങ്ങളുടേത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും ഡിംപലിന്റെ മാതാവ് പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Dimpal's Mother Gives A Befitting Reply To Majiziya Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X