For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മജ്‌സിയ ഉപദ്രവിക്കുന്നു, ഡിംപല്‍ വിഷമത്തിലാണ്, ഭാനുവിന് എതിരെ തിങ്കള്‍ ഭാല്‍

  |

  ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഫൈനലിനായി മുന്‍ സീസണുകളിലെ മല്‍സരാര്‍ത്ഥികളും സിനിമാ താരങ്ങളും എല്ലാം എത്തിയിട്ടുണ്ട്. ഇത്തവണ വിജയ സാധ്യതകളുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസിന്‌റെ ആദ്യ സ്ഥാനങ്ങളില്‍ ഡിംപലിന്‌റെ പേരും മിക്കവരും പ്രവചിക്കുന്നുണ്ട്. അതേസമയം ഡിംപലിനെ കുറിച്ചുളള സഹോദരി തിങ്കളിന്‌റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  ഡിംപല്‍ ചെന്നൈയില്‍ നല്ല വിഷമത്തിലാണ് ഉളളതെന്ന് പറയുകയാണ് തിങ്കള്‍. യൂടൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് സഹോദരിയെ കുറിച്ച് തിങ്കള്‍ സംസാരിച്ചത്. ഇതിന്‌റെ കാരണം മജ്‌സിയ ഭാനുവാണെന്നും തിങ്കള്‍ പറയുന്നു. ഡിംപല്‍ ഹാപ്പിയാണോ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലരും ചോദിച്ചിരുന്നു. ഡിംപല്‍ ഹാപ്പി ആണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇനി പറയാതിരിക്കാന്‍ വയ്യ, ഡിംപലിനെ വിളിച്ചപ്പോള്‍ അവള്‍ നല്ല വിഷമത്തിലായിരുന്നു.

  നല്ല ദേഷ്യത്തിലായിരുന്നു. മജ്‌സിയ ഭാനു ആണ് ഇതിന് കാരണം. ഫിനാലെ ചെയ്യുന്നില്ല എന്ന് വരെ ഡിംപലിന്റെ മനസില്‍ വന്നു. ഒരു ഷോയ്ക്ക് പോയ വ്യക്തി, പോയി വന്നിട്ടും ഇത്രയും ഉപദ്രവം സഹിച്ചിട്ടും നമ്മള് ഇന്നും ചിരിക്കാറുളളത് നമുക്ക് അങ്ങനെ ഒന്നും എല്‍ക്കാറില്ലാത്തുകൊണ്ടാണ്. എന്തൊക്കെ വന്നാലും മുന്നോട്ടുപോവുക എന്നതാണ് ഞങ്ങളുടെ രീതി. മജ്‌സിയ ഇപ്പോ കുറച്ച് ഓവറായിട്ടുണ്ട്, തിങ്കള്‍ പറയുന്നു.

  ഡിംപലോ ഞാനോ ഇതുവരെ ആരെയും സോഷ്യല്‍ മീഡിയ വഴി ഇന്‍സള്‍ട്ട് ചെയ്തിട്ടില്ല. ഫിനാലെ സമയത്ത് ഒരു പെര്‍ഫോമന്‍സിനിടെ മജ്‌സിയ ഭാനു എന്ന് പറയുന്ന പെണ്‍കുട്ടി ഡിംപലിനെ ഫ്രോഡ് എന്നും, ജൂലിയറ്റിന്‌റെ മണ്ണാങ്കട്ട കഥ എന്നൊക്കെ പറയുന്നു. നീ ജൂലിയറ്റിന്‌റെ കഥ വിറ്റ് കാശുണ്ടാക്കിയതല്ലെ എന്നാണ് ഡിംപലിനോട് മജ്‌സിയ പറയുന്നത്. എനിക്ക് മജസിയയോട് പറയാനുളളത് വില്‍ക്കാനുളള സ്വഭാവം നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ ഞങ്ങള്‍ക്കതില്ല. ഞങ്ങള്‍ക്ക് അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളുടെ കുടുംബം മുന്നോട്ടുപോവുന്നത്. ഡിംപല്‍ ഇന്ന് വോയിസ് നോട്ട് അയച്ചിരുന്നു. ഇന്നലത്തെ മജ്‌സിയയുടെ വൃത്തിക്കെട്ട മനോഭാവം കണ്ട ഉടനെ തന്നെ ഞാന്‍ എഷ്യാനെറ്റിനെയും എന്‍ഡമോള്‍ ടീമിനെയും ആക്ഷന്‍ എടുക്കാന്‍ അറിയിച്ചിരുന്നു. കാരണം ഇങ്ങനെ തന്നെ തുടരുവാണെങ്കില്‍ ഡിംപല്‍ ഫൈനലില്‍ പങ്കെടുക്കില്ല. ചാനല്‍ ടീം
  അവരുടെതായ രീതിയില്‍ മജ്സിയയെ പറഞ്ഞു മനസിലാക്കിയിരുന്നു. എന്നാല്‍ മജ്‌സിയ വീണ്ടും റീപ്പിറ്റ് ചെയ്തു.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  ഡിംപലിനെ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഡിംപല് ഒരു ഷൂട്ടിനാണ് അവിടെ പോയത്. അവള്‍ക്ക് ചിരിക്കാതെ ഒരു കാര്യം ചെയ്യാന്‍ കഴിയില്ല. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അവള്‍ ചിരിക്കുന്നുണ്ട്. മജ്‌സിയ ഇങ്ങനെ ചെയ്യുന്നത് തുടരുമ്പോള്‍ ആരും ആക്ഷന്‍ എടുക്കുന്നില്ല. നിങ്ങളാണ് ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തത്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഇത് എല്ലായിടത്തും എത്തിക്കൂ. മജ്‌സിയയ്‌ക്കെതിരെ ആക്ഷന്‍ വേണം, തിങ്കള്‍ ഭാല്‍ യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു.

  മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പമുളള ഡ്രീം പ്രോജക്ട്, ട്രോളുകള്‍ക്ക് ഒമര്‍ ലുലുവിന്‌റെ മറുപടി

  Bigg boss 3 Malayalam finale | FilmiBeat Malayalam

  തിങ്കളിന്റെ വീഡിയോ

  English summary
  bigg boss malayalam season 3: dimpal sister thinkal's complaint video against majziya goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X