twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്കെന്ത് യോഗ്യതയാണുളളത്. ഇമോഷന്‍ വെച്ച് കളിക്കരുതെന്ന് ഡിംപല്‍

    By Midhun Raj
    |

    ബിഗ് ബോസ് സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപല്‍ ഭാല്‍. ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ച മല്‍സരാര്‍ത്ഥികള്‍ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമല്ലാം മനസുതുറന്ന ദിവസമായിരുന്നു സുഹൃത്തിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഇത് ഡിമ്പല്‍ മെനഞ്ഞ കഥയാണെന്ന് പറഞ്ഞ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ ആരോപിച്ചിരിക്കുകയാണ്. ഫിറോസ് ഖാനോടും സജ്‌നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്.

    dimple-michael-

    പിന്നാലെ ഡിംപലിനോട് സംസാരിക്കുന്നതിനിടെ മിഷേല്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. ഫിറോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിംപലിനെ വിളിച്ചിരുത്തി മിഷേല്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ടാറ്റുകുത്തിയതും യൂണിഫോമിട്ട് നില്‍ക്കുന്ന ഫോട്ടോയും കണ്ട കാര്യമൊക്കെ ഡിംപലിനോട് മിഷേല്‍ പറഞ്ഞു. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്നായിരുന്നു മിഷേല്‍ ഡിംപലിനോട് ചോദിച്ചത്. തുടര്‍ന്ന് ഡിമ്പല്‍ പൊട്ടിക്കരഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നം ഗുരുതരമായി.

    ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് പറഞ്ഞു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവള്‍ എന്റെ മോള്‍ ആണെന്നും പറഞ്ഞ് ഡിമ്പല്‍ കരച്ചില്‍ തുടര്‍ന്നു. ഡിംപലിനെ പിന്തുണച്ചാണ് മിക്ക മല്‍സരാര്‍ത്ഥികളും എത്തിയത്. ഡിംപലിനെ കുറിച്ചുളള തുറന്നുപറച്ചിലിന് പിന്നാലെ മിഷേലിന്റെയടുത്ത് വിശദീകരണം ആരാഞ്ഞ് കിടിലം ഫിറോസ് ഉള്‍പ്പെടെയുളളവര്‍ എത്തി. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും പറഞ്ഞു.

    English summary
    bigg boss malayalam season 3: dimple bhal gets emotional after michelle ann daniel allegations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X