സര്‍ജറി കഴിഞ്ഞാല്‍ പാരലൈസ്ഡാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, മനോധെെര്യം കെെവിടാതെ ഡിംപല്‍ അന്ന് എടുത്ത തീരുമാനം
ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. സംസാരംകൊണ്ടും വേറിട്ട ലുക്ക് കൊണ്ടും ഡിംപല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡിലാണ് തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ച് ഡിംപല്‍ എത്തിയത്. ഏഴാം ക്ലാസ് സമയത്ത് തന്റെ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് ഡിംപല്‍ മനസുതുറന്നിരുന്നു. പ്രിയപ്പെട്ട ജൂലിയറ്റുമായുളള സൗഹൃദത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ജൂലിയറ്റിന്റെ വിയോഗവും പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആത്മാര്‍ത്ഥ സുഹൃത്തിന്‌റെ വീട്ടില്‍ വീണ്ടും പോയതിനെ കുറിച്ചുമൊക്കെ ബിഗ് ബോസ് ടാസ്‌കില്‍ ഡിംപല്‍ വെളിപ്പെടുത്തി. രണ്ട് ടാസ്‌ക്കുകളായിരുന്നു കഴിഞ്ഞ ദിവസം ഡിംപലിന് ലഭിച്ചത്. ഒന്ന് ആത്മസുഹൃത്തിനെ കുറിച്ച് പറയാനും രണ്ടാമത്തെ ടോപ്പിക് ഫീനിക്‌സ് പക്ഷിയെന്നുമായിരുന്നു.

ഫീനിക്ക്‌സ് പക്ഷി ടോപ്പിക്കില്‍ തന്റെ നടുവിനുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് ഡിംപല്‍ മനസുതുറന്നത്. പന്ത്രണ്ടാം വയസിലാണ് നടുവിനുണ്ടായ അസുഖാവസ്ഥ മൂലം ഡിംപല്‍ ബുദ്ധിമുട്ടിയത്. നടുവിന് നട്ടെല്ലിന് ഉണ്ടായ ക്ഷയാവസ്ഥയ്ക്ക് സര്‍ജറി വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞാല്‍ പാരലൈസ്ഡാകുമെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞതെന്നും ഡിംപല്‍ വെളിപ്പെടുത്തി.

പക്ഷേ തന്റെ വാശിയില്‍ സര്‍ജറി നടത്തി. അതിന് ശേഷം ഒന്നും സംഭവിച്ചില്ല. കുനിയരുതെന്നും ഭാരമെടുക്കരുതെന്നും സ്‌പോര്‍ട്‌സില്‍ പങ്കെടുക്കരുതെന്നും ഒകെയായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആത്മധൈര്യം കൊണ്ട് തന്‌റെ ആഗ്രഹം സാധിച്ചെടുത്ത കാര്യം ഡിംപല്‍ തുറന്നുപറഞ്ഞു. നിങ്ങള്‍ കാണുന്നതല്ല താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ഡിംപിള്‍ ഓര്‍മ്മിപ്പിച്ചു.

നമുക്ക് നേര്‍ക്ക് വരുന്ന വേദനകള്‍ അല്ല പ്രതിസന്ധികള്‍ എന്നും ആ വേദനകള്‍ നമ്മള്‍ പ്രതിസന്ധിയായി മാറണമെന്നും ഡിംപിള്‍ പറഞ്ഞു. ജീവിതത്തിന് നമ്മളെ തളര്‍ത്താന്‍ പറ്റില്ല നമ്മള് വേണം ജീവിതത്തെ തളര്‍ത്താനെന്നും ആയിരുന്നു കഴിഞ്ഞ ദിവസം ഡിംപലിന്റെ വാക്കുകള്‍. അതേസമയം പകുതി മലയാളിയും പകുതി നോര്‍ത്ത് ഇന്ത്യനുമാണ് ഡിംപല്‍.

അമ്മ മലയാളി ആണ്. അച്ഛന്‍ ഉത്തര്‍പ്രദേശ് സ്വദേശിയും. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയുണ്ട് ഡിംപലിന്. കൂടാതെ സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയിരുന്നു ബിഗ് ബോസ് താരം. നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ മൂന്ന് വര്‍ഷമായിരുവന്നു ഡിംപലിന് ഉണ്ടായിരുന്നത്. നട്ടെല്‍ അലിഞ്ഞുപോകുന്ന അസുഖം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇതില്‍ നിന്നും തിരിച്ചുവരാന്‍ ഡിംപലിന് ആയി.


Click it and Unblock the Notifications











