Don't Miss!
- News
ടെക്സസിലെ ആകാശത്ത് അപൂര്‍വ ദൃശ്യം; പറക്കുംതളികയോ മേഘങ്ങളോ? ഞെട്ടി നാട്ടുകാര്‍
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വസ്ത്രത്തെ കുറിച്ചുള്ള അഭിപ്രായം വേണ്ട; ബിഗ് ബോസിലെ പുരുഷന്മാര്ക്ക് താക്കീത് നല്കി ഡിംപല്‍ ഭാല്‍, വീഡിയോ വൈറ
ആദ്യ ദിവസത്തെ ബിഗ് ബോസ് ഷോ കണ്ടപ്പോള്‍ തന്നെ ഇത്തവണ മികച്ചൊരു മത്സരം കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്ത പുതുമുഖങ്ങളായിരുന്നു ഈ സീസണിലെ പല മത്സരാര്ഥികളും. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല.
എന്നാല്‍ വിചാരിച്ചതിനെക്കാളും അപ്പുറം കിടിലനായി മാറുമെന്നാണ് പുതിയ എപ്പിസോഡില്‍ നിന്നും വ്യക്തമാവുന്നത്. ഒന്നാം ദിവസം തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്നത്തെ എപ്പിസോഡിന്റേതായി പുറത്ത് വന്ന വീഡിയോയില്‍ ഡിംപല്‍ ഭാലും മറ്റ് താരങ്ങളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കാണിക്കുന്നത്.

സൈക്കോളജിസ്റ്റായ ഡിംപല്‍ കാലുകള്‍ കാണിച്ചുള്ള വസ്ത്രം ധരിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് പ്രവേശിച്ചത്. വസ്ത്രധാരണത്തിന്റെ പേരിലും പെരുമാറ്റത്തിലും ഡിംപലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടെ വീടിനുള്ളിലും സമാനമായ സംസാരം നടന്നു. റംസാന് മുഹമ്മദ്, നോബി മര്‍ക്കോസ്, മണിക്കുട്ടന്, അനൂപ് കൃഷ്ണന്, സായി വിഷ്ണു, എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ഡിംപല്‍.

ഒരിക്കലും വസ്ത്രം എന്താണെന്നുള്ളതിനെ കുറിച്ച് ആരും അഭിപ്രായം പറയരുതെന്ന താക്കീത് ആണ് ഡിംപല്‍ സഹമത്സരാര്‍ഥികളായ പുരുഷന്മാര്ക്ക് താക്കീതായി നല്‍കിയത്. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാര്ഥികളും ഒരു നിമിഷം പകച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ്.

ഡിംപലിന് പിന്തുണയുമായി ആര്മിക്കാര് രംഗത്ത് എത്തിയിരിക്കുകയാണ്. മുത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവരെ ചെറുക്കാന്‍ ഫാന്‍സ് പിള്ളേര് ഉണ്ടെന്നുള്ള ആഹാനം ഇതിനകം മുഴങ്ങി കഴിഞ്ഞു. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. മുഹമ്മദ് റംസാനാണ് ആ കൊച്ച് പാന്റിടാന്‍ മറന്ന് പോയെന്ന കാര്യം ഡിംപലിനോട് പറഞ്ഞത്. ചുമ്മാ തമാശയായി പറഞ്ഞതാണെന്ന് സൂചിപ്പിച്ചെങ്കിലും ലക്ഷ്മി വേറെ കാര്യം പറഞ്ഞ് വിഷയത്തിന്റെ കടുപ്പം കുറച്ചു. ഇതേ കാര്യം നോബിയും ഫിറോസും റംസാനും ലക്ഷ്മിയും ചേര്‍ന്ന് സംസാരിച്ചിരുന്നു.

അവള് എന്ത് വസ്ത്രം ധരിച്ചാലും വൃത്തികെട് ഇല്ല. ഞാനൊക്കെ ആണ് അത്തരം ഡ്രസ് ഇട്ടതെങ്കില്‍ ബിഗ് ബോസ് തന്നെ വസ്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞേനെ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ആരുടെയെങ്കിലും വസ്ത്രത്തെയോ ശരീരത്തെയോ കുറിച്ചോ പറയുന്നത് ശരിയല്ല. നമ്മൂടെ നാട്ടിലെ ആളുകളുടെ സ്വഭാവം മാറി വരേണ്ടതാണ്. അതിന് നമ്മള് തന്നെ ശ്രമിക്കണമെന്ന് ഡിംപല്‍ റംസാനോട് സൂചിപ്പിച്ചു. താന്‍ തമാശ പറഞ്ഞതാണെന്ന് ഓര്‍മ്മിച്ച റംസാനോട് ആ താമശ എനിക്കൂടി എന്ജോയ് ചെയ്യാന്‍ പറ്റണമെന്ന് ഡിംപല്‍ നിര്‍ദ്ദേശം നല്കി.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍