For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍

  |

  ബിഗ് ബോസ് മലയാളത്തിലെ ശക്തയായ മത്സരാര്‍ഥിയായി മാറി കൊണ്ടിരിക്കുകയാണ് ഡിംപല്‍ ഭാല്‍. വീട്ടിലെത്തിയ ആദ്യ നാളുകളില്‍ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ശാന്തമായിരുന്ന ബിഗ് ബോസ് വീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരങ്ങള്‍ കാരണം യുദ്ധകളമായി മാറിയിരിക്കുകയാണ്.

  മരിച്ച് പോയ ബാല്യകാല സുഹൃത്തിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് നുണയാണെന്ന് മിഷേല്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതുമായി ബന്ധപ്പെട്ടുള്ള വലിയ വിവാദങ്ങള്‍ ഷോ യിലും പുറത്തും നടന്നു. എന്നാല്‍ ബിഗ് ബോസ് വിന്നര്‍ ആവണമെന്ന് ഡിംപല്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ആവുക തന്നെ ചെയ്യുമെന്ന് പറയുകയാണ് ഡിംപലിന്റെ മാതാപിതാക്കള്‍.

  ജൂലിയറ്റിന്റെ മാതാപിതാക്കള്‍ വിളിച്ചാണ് ഡിംപല്‍ അങ്ങോട്ട് പോവുന്നത്. കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദമൊന്നുമില്ല. ജൂലിയറ്റിന്റെ കുറവ് അവരുടെ മാതാപിതാക്കള്‍ അറിയാതെയിരിക്കട്ടെ എന്നാണ് ഡിംപല്‍ പറയുന്നത്. ടാറ്റു ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. നൂറ് പ്രാവശ്യം എന്നോട് ചോദിച്ചിരുന്നു. സര്‍ജറിയുടെ പാട് കാണുന്നത് നാണക്കേടാണെന്നും മമ്മിയുടേയും പപ്പയുടേയും പേര് എഴുതി വെക്കട്ടേയെന്നുമൊക്കെ അവള്‍ ചോദിച്ചിരുന്നു. ഇത് എന്നെ കാണാതെയാണ് ചെയ്തതെന്നും ഡിംപലിന്റെ അമ്മ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

  ടാറ്റു ചെയ്യുന്നതിനിടയില്‍ പപ്പയെ വീഡിയോ കോള്‍ വിളിച്ച് കാണിക്കുകയായിരുന്നു. ബിഗ് ബോസില്‍ പോവുകയെന്നുള്ളത് അവളുടെ ലക്ഷ്യമായിരുന്നില്ല. എന്താണോ അവള്‍ അങ്ങനെ തന്നെയാണ് ബിഗ് ബോസിലും. അവള്‍ക്കൊന്നും പ്രീപ്ലാന്‍ഡ് ചെയ്യേണ്ട കാര്യമില്ല. അവളൊരിക്കലും ഫേക്കാവില്ല. നുണ പറയില്ല, നുണ പറയുന്നവരെ ഇഷ്ടവുമില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കുകയും ചെയ്യും. ജൂലിയറ്റ് മരിച്ചുവെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് തോന്നരുത്. ജൂലിയറ്റായി ഞാന്‍ അവരെ സ്നേഹിക്കും.

  അവര്‍ക്ക് പെണ്‍കുട്ടികളില്ലല്ലോ. ഞാന്‍ അവിടെ പോവുമ്പോള്‍ പപ്പക്കും മമ്മിക്കും ഡ്രസ് ഒക്കെ മേടിച്ച് കൊടുക്കും. മമ്മി എനിക്ക് പൈസ തരുമോന്ന് ചോദിച്ചപ്പോള്‍ തരാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് വേണ്ടി വന്നില്ല. ഞങ്ങളൊരുമിച്ചാണ് പോയത്. ഡിംപിളിന്റെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ആ അമ്മ. ഞാനും കരഞ്ഞ് പോയി. ജൂലിയറ്റിന്റെ പിതാവ് എന്റെ സീനിയറായി പഠിച്ചതാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഞാന്‍ കാണുന്നത് അടുത്തിടെയാണ്.

  ജൂലിയറ്റിന്റെ അവസാന നിമിഷത്തെ കുറിച്ചെല്ലാം ഡിംപല്‍ പറഞ്ഞിട്ടുണ്ട്. ഇവളുടെ മടിയില്‍ കിടന്ന് ജൂലിയറ്റ് മരിച്ചെന്ന് അറിഞ്ഞോണ്ട് എന്റെ അമ്മയ്ക്ക് ടെന്‍ഷനായിരുന്നു. ഇവള്‍ക്ക് അസുഖം വന്നതും കൂട്ടുകാരിയുടെ മരണവും തമ്മില്‍ ബന്ധമുണ്ടോ എന്നൊക്കെയുള്ള ചിന്തയായിരുന്നു. ജൂലിയറ്റ് മരിച്ച് ഒരുമാസത്തിന് ശേഷമായിരുന്നു ഡിംപലിന് രോഗം വന്നത്. പിന്നീട് ഡിംപലിനെ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടക്കത്തില്‍ അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായിരുന്നില്ല.

  പപ്പയുടെ ആഗ്രഹം പോലെ സ്പോര്‍ട്സില്‍ ആക്ടീവായിരുന്നു ഡിംപല്‍. വേദന തുടര്‍ന്ന് വന്നതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. ജീവനോടെ തിരികെ കിട്ടുമോയെന്ന് ഒരു ഉറപ്പില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സര്‍ജറി ചെയ്താലുണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. സര്‍ജറി ചെയ്യണമെന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്. 12 മണിക്കൂറെടുത്താണ് അത് പൂര്‍ത്തിയായത്. 24 സ്റ്റിച്ചുണ്ടായിരുന്നു. ഡിംപലിന്റെ 12 വയസ്സിലാണ് ഇതൊക്കെ നടക്കുന്നത്.

  മുന്‍പും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ അവള്‍ നേരിട്ടിട്ടുണ്ട്. ഇടയ്ക്ക് ഞങ്ങളും വഴക്ക് പറഞ്ഞിട്ടുണ്ട്. ഞാനെന്താണോ എങ്ങനെയാണോ അത് പോലെ മാത്രമേ നില്‍ക്കൂ എന്നാണ് അപ്പോഴൊക്കെ അവള്‍ പറയുക. കേരള സ്റ്റൈലിലുള്ള വസ്ത്രധാരണം വേണമെങ്കില്‍ ഞാന്‍ ഇടാം. പക്ഷേ ഫേക്ക് ആയി നില്‍ക്കാന്‍ ഇഷ്ടമില്ലെന്ന് ഡിംപല്‍ പറയും. ബിഗ് ബോസിലെ ഫിസിക്കല്‍ ടാസ്‌ക്കുകളെ കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് പേടിയുണ്ട്. ചത്താലും അവള്‍ ചെയ്യും. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ അവള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കില്‍ അത് ആവുക തെന്ന ചെയ്യും. അവള്‍ക്ക് പ്രണയമൊന്നും ഇല്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Dimple Bhal's Parents Opens Up About Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X