ഇഷ്ടമുളളവര്‍ക്ക് ചെയ്യൂ, ഞാന്‍ എന്തായാലും മണിക്കുട്ടനെ ചെയ്യൂ, വോട്ട് സ്പ്ലിറ്റ് ചെയ്യാതിരിക്കുക: അരവിന്ദ്‌

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയെ അറിയാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസമാണ് വോട്ടിംഗ് മേയ് 24 മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ചാനല്‍ പുറത്തുവിട്ടത്. ബിഗ് ബോസ് വിജയി ആരെന്നുളള തീരുമാനം പ്രേക്ഷകരുടേത് എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. തുടര്‍ചിത്രീകരണം സാധ്യമാകാത്ത സാഹചര്യത്തില്‍ മല്‍സരാര്‍ത്ഥികളുടെ ഇതുവരെയുളള പ്രകടനം നോക്കി വോട്ട് ചെയ്യണമെന്നാണ് വീഡിയോയില്‍ പറഞ്ഞത്. അതേസമയം കേരളത്തില്‍ വെച്ചായിരിക്കും ഫൈനല്‍ നടക്കാനുളള സാധ്യതകളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെലുങ്ക് താരം അനസൂയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. ഇവരില്‍ നിന്ന് ഒരാളെ പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ വിജയി ആയി പ്രഖ്യാപിക്കും. അതേസമയം ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയില്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് എംകെ കാഴ്ചവെച്ചത്. മണിക്കുട്ടന് പിന്തുണയുമായി മുന്‍പ് പലതവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുളള ആളാണ് ഡോ അരവിന്ദ് കൃഷ്ണന്‍.

നടി ശരണ്യ മോഹന്റെ ഭര്‍ത്താവായ

നടി ശരണ്യ മോഹന്റെ ഭര്‍ത്താവായ അരവിന്ദ് സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ്. മണിക്കുട്ടനെ കുറിച്ച് ലൈവലില്‍ സംസാരിച്ച് അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുളള മല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക. ഞാന്‍ എന്തായാലും മണിക്കുട്ടന് വേണ്ടിയിട്ടെ ചെയ്യു. അദ്ദേഹം എന്റെ സുഹൃത്താണ് എന്ന് വീഡിയോയില്‍ അരവിന്ദ് പറയുന്നു.

അതുകൊണ്ട് എന്തായാലും മണിക്കുട്ടന് വേണ്ടിയേ

അതുകൊണ്ട് എന്തായാലും മണിക്കുട്ടന് വേണ്ടിയേ ഞാന്‍ പറയത്തുളളൂ. ഫൈനല്‍ ടെലികാസ്റ്റിങ് കാണേണ്ടതാണ്. ഷൂട്ട് ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ അറിഞ്ഞത്. ബാക്കിയുളള സിറ്റുവേഷന്‍ അറിയത്തില്ല. കാരണം കുറെ ലീക്ക്ഡ് ന്യൂസ് വന്നതുകൊണ്ട് അവര് തന്നെ ഇപ്പോ സ്ട്രിക്ക്റ്റ് ആക്കിയിട്ടുണ്ട്. ഫൈനല്‍ നടത്തുന്നുണ്ട്. അതിന്‌റെ പ്രൊമോ വന്നിട്ടുണ്ട്.

പ്രേക്ഷകരുടെ വോട്ടുകള്‍ അനുസരിച്ചാണ്

പ്രേക്ഷകരുടെ വോട്ടുകള്‍ അനുസരിച്ചാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. എംകെ ഇന്നല്ലെങ്കില്‍ നാളെ വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ഇരിക്കുന്നത്. പുളളിക്കാരന്‍ വന്നാല്‍ എങ്ങനെയാകും എന്ന് എനിക്കറിയത്തില്ല. വോട്ട് സ്പ്ലിറ്റ് ചെയ്ത് കൊടുക്കാതിരിക്കുക. അണ്‍ഓഫീഷ്യല്‍ വോട്ടിംഗ് നോക്കാതിരിക്കുക എന്നാണ് ലൈവില്‍ വന്നപ്പോള്‍ അരവിന്ദ് പറഞ്ഞത്.

മണിക്കുട്ടന് അവര്‍ ഫോണ്‍ കൊടുത്തിട്ടില്ലെന്നും

മണിക്കുട്ടന് അവര്‍ ഫോണ്‍ കൊടുത്തിട്ടില്ലെന്നും ഇന്നോ നാളെയോ കേരളത്തില്‍ എത്താനാണ് സാധ്യതയെന്നും വീഡിയോയില്‍ അരവിന്ദ് പറഞ്ഞു. അതേസമയം മണിക്കുട്ടന്‍ ഉളളതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്ന് മുന്‍പ് ശരണ്യ മോഹനും അരവിന്ദും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എംകെ ഷോയിലെത്തിയ സമയത്ത് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരും. ശരണ്യയ്ക്കും അരവിന്ദിനും പുറമെ മണിക്കുട്ടന്‌റെ മറ്റ് സെലിബ്രിറ്റി സുഹൃത്തുക്കളും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അടുത്തിടെ മണിക്കുട്ടന്‌റെ സുഹൃത്ത് വിനുമോഹനും എംകെ വിന്നറായി തന്നെ വരട്ടെ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസിച്ചു.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X