ബിഗ് ബോസ് ഷോയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇത് മാത്രം, രജിത് കുമാറിനോട് മനസ് തുറന്ന് ഫിറോസ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 മത്സരാർഥികളുമായിട്ടാണ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ എത്തുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഫിറോസ് ഖാനും സജ്നയും. നിരവധി റിയാലിറ്റി ഷോയിലൂടെ ഇവർ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു.

കൂടുതൽ സുന്ദരിയായി റായ് ലക്ഷ്മി,ചിത്രം വൈറലാകുന്നു

എന്നാൽ മലയാളി പ്രേക്ഷകർ കണ്ട ഫിറോസിനേയും സജ്നയേയുമായിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇവർ ഫൈനൽ ഫൈവിൽ എത്തുമെന്നുവരെ പ്രേക്ഷകർ വിധി എഴുതിയിരുന്നു . എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമാണ് സംഭവിച്ചത്. പകുതിയിൽ വെച്ച് ഇവർക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഫിറോസും സജ്നയും. സീസൺ 2 ലെ മത്സരാർഥിയായ രജിത് കുമാറിനോടാണ് ബിബി വിശേഷം പങ്കുവെച്ചത്.

ഫിറോസും സജ്നയും  പുറത്ത്

മത്സരാർഥികളുടെ ഭാഗത്ത് നിന്നുണ്ടായവീഴ്ചയെ തുടർന്നാണ് ഹൗസിൽ നിന്ന് അപ്രതീക്ഷിതമായി വിട പറയേണ്ടി വന്നത്. മറ്റ് മത്സരാർഥികൾക്ക് നേരേയുള്ള ഫിറോസിന്റെ പൊരുമാറ്റമാണ് ബിഗ് ബോസ് അധികൃതരെ കൊണ്ട് ഇത്തരത്തിലുളള ഒരുനിലപാട് എടുപ്പിച്ചത്. സ്പെഷ്യൽ എലിമിനേഷനിലൂടെയാണ് ഇവരെ ഹൗസിൽ നന്ന് പുറത്താക്കിയത്. ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ചായിരുന്നില്ല ഷോയിൽ എത്തിയതിനെ കുറിച്ചും ഇനി പോകുന്നവർക്കുള്ള ഉപദേശവുമാണ് ഫിറോസ് സജ്ന ദമ്പതികൾ അഭിമുഖത്തിലൂടെ പങ്കുവെച്ചത്

സീസൺ 2 ലേയ്ക്ക് ഓഫർ ലഭിച്ചിരുന്നു

സീസൺ2ൽ ക്ഷണം ലഭിച്ചതായി ഫിറോസ് പറയുന്നു. എന്നാൽ അതിൽ സജ്ന ഇല്ലായിരുന്നുവെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് അന്ന് ക്ഷണം ലഭിച്ചത്. എന്നാൽ എന്തുകൊണ്ടോ അത് നടന്നിരുന്നില്ല. അന്ന് ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഷോയിൽ മത്സരിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. അതേസമയം സീസൺ 3 ൽ ചാൻസ് ലഭിക്കാൻ കാരണം ഭാര്യ സജ്നയാണെന്നാണ് ഫിറോസ് പറയുന്നത്.

 സീസൺ 3 ൽ അവസരം ലഭിച്ചത്

തനിക്ക് വേണ്ടിയാണ് സജ്ന ആദ്യം ശ്രമിച്ചത്. എന്നാൽ തനിക്ക് അത് ലഭിച്ചില്ല. അപ്പോൾ സജ്നയ്ക്ക് ഷോയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. അപ്പോഴാണ് ഒറ്റ മത്സരാർഥിയായി ഞങ്ങൾക്ക് രണ്ട് പേർക്കും ഷോയിൽ അവസരം ലഭിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. ആദ്യത്തെ ആഴ്ചയിൽ തന്നെ ഞങ്ങൾക്ക് ഹൗസിനുള്ളിൽ എൻട്രി ലഭിച്ചുവെന്നും ഫിറോസ് പറഞ്ഞു

ഉപദേശം

ഇനി ബിഗ് ബോസ് ഷോയിലേയ്ക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും ഫിറോസ് പറഞ്ഞു. ഹൗസിൽ നിൽക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. സത്യസന്ധമായി കളിക്കുക എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. സത്യസന്ധമായും മാസ്ക്കില്ലാതേയും ഹൗസിൽ നിൽക്കുക എന്നൊരൊറ്റക്കാര്യം മാത്രമേ ഉള്ളു. രണ്ടാമത് ഒന്നുമില്ലെന്നാണ് ഫിറോസ് പറയുന്നത്.

Recommended Video

Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X