twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോയിൽ സജ്ന തനിക്കൊരു ബാധ്യതയായി തോന്നി, അവളേയും സംരക്ഷിക്കേണ്ടി വന്നു, പക്ഷെ ആശ്വാസമായിരുന്നു

    |

    ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ മറ്റ് ഭാഷകളിലേയ്ക്ക് ആരംഭിക്കുകയായിരുന്നു. 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പിന്നീട് 2020 ൽ രണ്ടാം സീസണും 2021 ൽ മൂന്നാം സീസണും ആരംഭിക്കുകയായിരുന്നു. എന്നാൽ രണ്ടും മൂന്നും സീസണുകൾ 100 ദിവസം പൂർത്തിയാക്കിയിരുന്നില്ല.

    സാരിയിൽ ഹോട്ട് ലുക്കിൽ നടി, ഇത്രയും ഗ്ലാമറസായി സാരി ഉടുക്കാമോ

    ബിഗ് ബോസ് സീസൺ 3, നൂറ് ദിവസം പൂർത്തിയാക്കിയിട്ടില്ലെങ്കിലും ഫിനാലെയ്ക്കൊരുങ്ങുകയാണ്. ജൂലൈ മാസത്തിൽ ഫിനാലെ ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എട്ട് മത്സരാർഥികളാണ് ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3ൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥികളായിരുന്നു സജ്നയും ഫിറോസ് ഖാനും. ഒറ്റ മത്സരാർഥികളായിട്ടായിരുന്നു ഇരുവരും എത്തിയത്. മികച്ച മത്സരമായിരുന്നു രണ്ടും പേരും കാഴ്ച വെച്ചത്. 100 ദിവസം പ്രതീക്ഷിച്ചിരുന്ന മത്സരാർഥികളായിരുന്നു ഇവർ.

     ഒറ്റ മത്സരാർഥിയായതിന്റെ ബുദ്ധിമുട്ട്

    ഗ്രൂപ്പുകളിൽ കൂടാതെയുള്ള മത്സരമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പുകളികൾക്കെതിരേയും ഫിറോസ് രംഗത്ത് എത്തിയിരുന്നു. ഇത് പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു. വൈൽഡ് കാർഡ് എൻട്രിയായി, ഒറ്റ മത്സരാർഥികളായിട്ടായിരുന്നു സജ്നയും ഫിറോസും ഷോയിൽ എത്തിയത്. ഇവർ തമ്മിലും ചെറിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോഴിത രണ്ട് പേരും ഒന്നിച്ചെത്തിയപ്പോഴുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സജ്ന-ഫിറോസ് ദമ്പതിമാർ. പ്രൈം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ബാധ്യത

    ബിഗ് ബോസ് ഹൗസിനുള്ളിൽ സജ്ന, ഫിറോസിന് എപ്പോഴെങ്കിലും ബാധ്യതയായി തോന്നിയിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.ഷോയിൽ താരങ്ങൾ തമ്മിലുണ്ടായ ചില അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചോദിച്ചത്. ഷോയിൽ പോകുന്നത് വരെ സജ്നയെ കൊണ്ട് പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാൽ ഹൗസിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിയെന്നും ഫിറോസ് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ഹൗസിൽ കയറുന്നതുവരേയും ഭാര്യ കൂടെ കൊണ്ട് പോകുന്നത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കാരണം അവൾ കൂടെയുളളത് വലിയ സന്തോഷമാണ്.

    ഒരുമിച്ച്

    ഞങ്ങൾ എല്ലാ ഷൂട്ടിന് പോകുന്നതും ഒരുമിച്ചാണ്. ഇവിടെ വരുമ്പോഴും സജ്ന എനിക്കൊരു കൂട്ട് തന്നെയാണ്. എന്നാൽ അതിന്റെ ഉള്ളിൽ കയറിയപ്പോൾ സംഗതി അങ്ങനെ ആയിരുന്നില്ല. എന്നെ സംരക്ഷിക്കുന്നതിനുപരി ഇവൾ തനിക്കൊരു ബാധ്യതയായി മാറുകയായിരുന്നു. കാരണം സജ്നയെ ആക്രമിക്കപ്പെടുമ്പോഴായിരുന്നു ഞാൻ തളർന്ന് പോകാൻ സാധ്യതയുള്ളത്. എന്നെ ആക്രമിക്കുന്നത് ഞാൻ മറി കടക്കും. പക്ഷെ നമ്മൾ സ്നേഹിക്കുന്ന ആളിലേയ്ക്ക് ആക്രമണം വരുമ്പോൾ, അദ്ദേഹത്തെ സംരക്ഷിക്കുന്ന ഘട്ടത്തിലേയ്ക്ക് വന്നപ്പോൾ സജ്ന ഒരു ബാധ്യതയാകുന്ന അവസരം ഉണ്ടായതായി ഫിറോസ് പറയുന്നു.

    ടാസ്ക്കിലെ ബുദ്ധിമുട്ട്

    ബിഗ് ബോസ് നൽകുന്നത് ഹെവി ടാസ്ക്കാണ്. അതിൽ രണ്ട് പേർ ഉണ്ടാകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോഴും ബാധ്യതയായി തോന്നിയിരുന്നു. അതൊരു ബാധ്യതയായിരുന്നെങ്കിലും സജ്ന ഉണ്ടായിരുന്നത് വളരെ നല്ലത് തന്നെയായിരുന്നു. എനിക്കൊപ്പം തന്നെ സജ്നയേയും സംരക്ഷിക്കേണ്ടി വന്ന അവസ്ഥയായിരുന്നു അവിടെയെന്നും ഫിറോസ് പറഞ്ഞു. കൂടാതെ ഹൗസിൽ സജ്നയായിരുന്നു പലപ്പോഴും തന്നെ സമാധാനിപ്പിച്ച് കൊണ്ട് വന്നതെന്നും ഫിറോസ് അഭിമുഖത്തിൽ പറയുന്നു.

    Recommended Video

    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    വീഡിയോ; കടപ്പാട്; പ്രൈം മലയാളം

    English summary
    Bigg Boss Malayalam Season 3: Ejected Sajna Firoz Opens Up How They Enter The Show And The Biggest Surprise By Them
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X