ചില ആളുകള്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും; സംസാരിക്കാന്‍ ഇഷ്ടമുള്ളത് ആരോടൊണെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ പങ്കെടുക്കുന്നുണ്ടെന്ന് ആദ്യം മുതലേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ത്തകളൊക്കെ ശരി വെച്ച് കൊണ്ട് ഭാഗ്യലക്ഷ്മി ഷോ യില്‍ എത്തി. പകുതി ദിവസങ്ങള്‍ക്ക് ശേഷം താരം പുറത്ത് പോയെങ്കിലും ഹൗസിലെ ശക്തരായ മത്സരാര്‍ഥികള്‍ ഒരാളായിരുന്നു എന്ന് ഉറപ്പിച്ച് പറയാം.
പുറത്ത് വന്നതിന് ശേഷം വളരെ കുറച്ച് പ്രതികരണം മാത്രമേ ഭാഗ്യലക്ഷ്മി നടത്തിയിരുന്നുള്ളു. ഇപ്പോഴിതാ നടിയും അവതാരകയുമായ എലീന പടിക്കലിനൊപ്പം ഡേ വിത്ത് സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് താരം. കാറില്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ കാരണങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി വ്യക്തമാക്കുകയാണ്.

'ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതൊക്കെ വളരെ ഇഷ്ടമാണ്. നമുക്ക് സംസാരിക്കാന്‍ അത്രയും പ്രിയപ്പെട്ടൊരു വ്യക്തിയാണെങ്കില്‍ അയാള്‍ക്ക് നമ്മള്‍ സംസാരിക്കുന്ന വിഷയം ഇഷ്ടപ്പെടുന്ന ആള്‍ കൂടി ആവണം. അവര്‍ സംസാരിക്കുന്നത് നമുക്കും ഇഷ്ടപ്പെടണം. അങ്ങനെ ഉള്ള ഒരു കമ്പനി ആണെങ്കില്‍ മാത്രമേ എനിക്കൊരു കൂട്ട് ആയി താല്‍പര്യമുള്ളു.
സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം
Recommended Video
അതല്ലാതെ ചിലരൊക്കെ ഫോണില്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്യും. എനിക്ക് പിന്നെ പറയാന്‍ ഒന്നുമില്ല. പിന്നെന്താ, വേറെന്താ വിശേഷം, എന്നൊക്കെ എത്ര നേരം ചോദിക്കാന്‍ പറ്റും. അപ്പോള്‍ ഞാനങ്ങ് കട്ട് ചെയ്യും. സത്യത്തില്‍ എനിക്ക് സംസാരിക്കാന്‍ വേറെ വിഷയം ഇല്ലാത്തത് കൊണ്ടാണ് ഫോണ്‍ കട്ട് ചെയ്യുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.


Click it and Unblock the Notifications