മജ്സിയ പുറത്തു പോകൻ കാരണം കള്ളത്തരം, ഫേക്കാണ്, കള്ളത്തരം പുറത്താക്കി ഭാഗ്യലക്ഷ്മി

ഫെബ്രുവരി 14ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ12 മത്സരാർഥികളാണുള്ളത്. സ്പെഷ്യൽ എവിക്ഷനിലൂടെ ഫിറോസും സജ്നയും അതിന് തൊട്ട് മുൻപ് ഭാഗ്യലക്ഷ്മിയും മജ്സിയയും പുറത്തു പോയിരുന്നു. ഹൗസിന് അകത്തേക്കാൾ കൂടുതൽ പ്രശ്നമാണ് ഇപ്പോൾ പുറത്ത്.

ബെഡ് റൂം ലുക്കിൽ നടിയുടെ ചിത്രം, കാണൂ

Bhagyalashmi-Majiziya Bhanu ,

ടാസ്ക്കിന്റ ഭാഗമായി മത്സരാർഥികളുടെ ഇടയിൽ നിരവധി അഭിപ്രായഭിന്നതകൾ ഉടലെടുക്കാറുണ്ട്. എന്നാൽ പലതും ടാസ്ക്കിന് ശേഷം അവസാനിക്കാറുമുണ്ട്. ഇപ്പോഴിത പുറത്തു വന്നതിന് ശേഷവും മത്സാരാർഥികളുടെ ഇടയിൽ പ്രശ്നങ്ങൾ പുകയുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മജ്സിയ ഭാനുവിന് ഭാഗ്യ ലക്ഷ്മി നൽകിയ മറുപടിയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് മജ്സിയ ഭാഗ്യക്ഷ്മിയ്ക്കെതിരെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. വാട്സ് ആപ്പ് സന്ദേശമായിട്ടാണ് മറുപടി നൽകിയത്. താരത്തിന്റെ വോഴ്സ് ക്ലിപ്പ വൈറലായിട്ടുണ്ട്.

മജ്സിയയ്ക്ക മറുപടി

മജ്സിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ എണ്ണിയെണ്ണി ചോദിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. നോമിനേഷനെ കുറിച്ചായിരുന്നു ഭാഗ്യലക്ഷ്മി ആദ്യം ചോദിച്ചത്. ഏതോ അഭിമുഖത്തിൽ മജ്സിയ പറഞ്ഞിരുന്നു താൻ പോയപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞ ഭാഗ്യലക്ഷ്മിയായിരുന്നു തന്നെ നോമിനേറ്റ് ചെയ്തതെന്ന്. ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഞാൻ നിങ്ങളെ നോമിനേറ്റ് ചെയ്തതിന് തൊട്ട് മുമ്പത്തെ എപ്പിസോഡ് കണ്ടോ. നിങ്ങൾ എത്ര തവണ എന്നെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ നിങ്ങൾ എന്നെ നോമിനേറ്റ് ചെയ്യുന്നതിനെ കുറിച്ച് ഞാൻ അറിയുന്നതേയില്ല. എന്നാൽ തനിക്ക് ഉറപ്പുണ്ടായിരുന്നു മജ്സിയയും ഡിംപലും നോമിനേറ്റ് ചെയ്യുമെന്നു. കാരണം നിങ്ങൾ രണ്ടും പേരും കൂടി എന്നെ നന്നായി ടാർഗറ്റ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് നിങ്ങൾ എന്നല്ല അതിന്റെ അകത്തുള്ള ആരും എനിക്ക് വിഷയമായിരുന്നില്ല. കാരണം നിങ്ങളെ പോലെ ഒരു കളളത്തരം കളിയല്ല ഞാൻ അവിടെ കളിച്ചത്. അതുകൊണ്ടാണ് ടാസ്ക്കിൽ നിങ്ങൾ കള്ളത്തരം കാണിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നോമിനേഷൻ

മജ്സിയയെ നോമിനേറ്റ് ചെയ്തതിനെ കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. മീൻ കറി വെച്ചത് കൊള്ളില്ല എന്ന് ഞാൻ പറഞ്ഞുവെന്ന് നിങ്ങൾ മോഹൻലാലിനോട് പറഞ്ഞിരുന്നു. അപ്പോൾ മോഹൻലാൽ നിങ്ങളോട് ചോദിച്ചു ഭാനു അല്ലേ മീൻ കറി കൊള്ളില്ല എന്ന് പറഞ്ഞത്. അപ്പോഴും നിങ്ങൾ പറഞ്ഞു അല്ല ഭാഗ്യേച്ചിയാണെന്ന്. ആ നിങ്ങളുടെ നുണയ്ക്കാണ് ഞാൻ നോമിനേറ്റ് ചെയ്തത്. അതുവരെ ഞാൻ നിങ്ങളെ നോമിനേറ്റ് ചെയ്തില്ല. എന്നാൽ നിങ്ങൾ എന്നെ മൂന്ന് തവണ നോമിനേറ്റ് ചെയ്തുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഞാൻ നേമിനേറ്റ് ചെയ്തപ്പോഴല്ല നിങ്ങൾ പോയത്. അതിന് ശേഷമുള്ള ആഴ്ചയിലാണ് നിങ്ങൾ പോയത്. എന്താണ് ബാക്കി നോമിനേറ്റ് ചെയ്ത അഞ്ച് പോരെ പറയാത്തതെന്നും ചോദിക്കുന്നുണ്ട്.

നിങ്ങൾ പുറത്തു പോയത്

നിങ്ങൾ പറഞ്ഞ നുണയുടെ പേരിലാണ് നിങ്ങൾ പുറത്തായത്. നിങ്ങൾ അവിടെ നിന്ന് പറഞ്ഞു, താൻ ഉറപ്പായിട്ടും പോകില്ല. നിങ്ങൾക്ക് മില്യാൺ ഫാൻസുണ്ട്. അവരെ നിങ്ങളെ പുറത്ത് വിടില്ലെന്ന്. എന്നാൽ എങ്ങനെയാണ് നിങ്ങൾ പുറത്തായത്. ഫാൻസ് അവിടെ തന്നെയുണ്ടായിരുന്നു, വോട്ടും ഉണ്ടായിരുന്നു. എന്നാൽ നിങ്ങളുടെ ഒരുപാട് കഥകൾ വെളിയിൽ കിടന്ന് കളിക്കുന്നുണ്ടായിരുന്നു. ഇത് അവിടെയുള്ള ഒരാൾ തന്നെയാണ് ഈ കഥ എന്നോട് പറഞ്ഞത്. എന്നാൽ സത്യമാണോ അല്ലയോ എന്ന അന്വേഷിക്കേണ്ട ആവശ്യം എനിക്കില്ല.

 വോഴ്സ് നോട്ട് ഇടുന്ന കാരണം

എന്നാൽ ഈ വോഴ്സ് നോട്ട് ഇടുന്ന കാരണം എന്താണെന്ന് അറിയാമോ? ഞാനും ഈ നാട്ടിൽ തന്നെയാണ് ജീവിക്കുന്നത്. ഈ വടകര അന്റാർട്ടിക്കയിൽ ഒന്നുമല്ലല്ലോ. രാവിലെ പോയാൽ വൈകുന്നേരം എത്തുന്ന സ്ഥലമല്ലേ. വടകരയിൽ നിങ്ങളെ കുറിച്ച് ആളുകൾ എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് അറിയാം. എന്തെല്ലാം കേസുകളാണ് നിങ്ങളുടെ പേരിൽ ഉള്ളത്. നിങ്ങൾ അകത്ത് ആയിരുന്നപ്പോഴും നിരവധി കഥകൾ പുറത്ത് വന്നിരുന്നു. നിങ്ങൾ ഫേക്കാണെന്നും ഭാഗ്യലക്ഷ്മി ശബ്ദ സന്ദേശത്തിൽ പറയുന്നു

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

ഭാഗ്യലക്ഷ്മിയുടെ ശബ്ദ സംഭാഷണം ചുവടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X