ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു, ഇനിയും വരും, ഫിറോസിന്റെ ആദ്യ പ്രതികരണം...
പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഫിറോസ് ഖാൻ - സജ്ന ദമ്പതികളുടെ പുറത്ത് പോക്ക്. ഒരിക്കലും ഇങ്ങനെയൊരു തീരുമാനം ബിഗ് ബോസ് അധികൃതർ സ്വീകരിക്കുമെന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല. ഇതിന് മുൻപും നിരവധി തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ദമ്പതികൾ പലപ്പോഴും ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു. മറ്റ് മത്സരാർഥികളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് ഇവരെ ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്തത്.
ബെഡ് റൂമിൽ അതീവ ഗ്ലാമറസ് ആയി നടി, ചിത്രം കാണാം
59ാം ദിവസമാണ് ഫിറോസും സജ്നയും ഹൗസിൽ നിന്ന് പുറത്താകുന്നത്. ഇപ്പോഴിത താരങ്ങളുടെ ആദ്യത്തെ പ്രതികരണം വൈറലാകുകയാണ്. ഹൗസിലുണ്ടായിരുന്ന മറ്റ് മത്സരാർഥികളെ കുറിച്ചായിരുന്നു ഇവർ മനസ് തുറന്നത്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ..

ഇവിടെ നിന്നും അകത്തേയ്ക്ക് പോയപ്പോൾ പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ. അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിയെ പോലും ആയി അവിടെ നിക്കേണ്ടതില്ല.

ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയുമെന്നും ഫിറോസ് പറഞ്ഞു.

കൂടാതെ കേരളത്തിലെത്തിയ ഫിറോസിന് മികച്ച പ്രേക്ഷക സ്വീകരണമായിരുന്നു ലഭിച്ചത്. താൻ താനായി നിന്നാണ് ഗെയിം കളിച്ചതെന്ന് ഫിറോസ് ഖാൻ പുറത്തിറങ്ങിതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 100 ദിവസം പഴം പോലെ നിൽക്കുന്നതിനേക്കാൾ നല്ലത് നിന്നിരുന്ന 53 ദിവസവും നെഞ്ചുറപ്പോടെ നിൽക്കുക എന്നാണ്. താൻ അങ്ങനെ തന്നെയാണ് നിന്നതെന്നും ഫിറോസ് പറയുന്നു. കൂടാതെ തന്നോടൊപ്പം നിന്ന് ജനങ്ങൾക്കും ഫിറോസ് നന്ദി പറയുന്നുണ്ട്. ഇനിയും ഇതുപോലെ പിന്തുണ വേണമെന്നും പല പരിപാടികളുമായി ഇനിയും എത്തുമെന്നും ഫിറോസ് ഖാൻ പറയുന്നു.
Recommended Video

മറ്റുള്ള മത്സരാർഥികളുടെ അഭിപ്രായം കേട്ടതിന് ശേഷമാണ് മോഹൻലാൽ റിസൾട്ട പ്രഖ്യാപിച്ചത്. നിങ്ങൾ ബിഗ് ബോസിലെ മികച്ച മത്സരാർഥിയാണെന്നും ഒരുമിച്ച് നിന്ന് നല്ലത് പോലെ കളിച്ചുവെന്നും മോഹൻലാൽ ഇവരോട പറഞ്ഞു.എവിടെയോ സഞ്ചരിച്ച രീതി മാറിപ്പോയി. ഞാന്‍ പലതവണ നിങ്ങളെ വാണ്‍ ചെയ്തു, ഇത്തരത്തിലുള്ള സംസാരം കൂടുന്തോറും അത് പ്രേക്ഷകര്‍ക്ക് അരോചകമായി മാറുന്നു. ഇത് ഏകകണ്ഠമായ ഒരു അഭിപ്രായമാണ്. ഞാന്‍ മാത്രമല്ല. ബിഗ് ബോസ്, നമുക്ക് ഡോക്ടേഴ്സ്, സൈക്കാട്രിസ്റ്റുകള്‍, ഒരുപാട് ഓഡിറ്റ് ഉള്ള ഒരു കമ്പനിയാണ്. ഷോ മുന്നോട്ട് പോകുന്തോറും അത് കൂടാന്‍ സാധ്യതയുണ്ടെങ്കില്‍ കുടുംബപ്രേക്ഷകരെയൊക്കെ ബാധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടർന്ന് ഇവരെ യാത്രയാക്കുകയായിരുന്നു.


Click it and Unblock the Notifications