ബിഗ് ബോസ് സീസണ്‍ ​3 ഫൈനലില്‍ വരുന്നത് ആരൊക്കെ, പ്രവചിച്ച് മജ്‌സിയ ഭാനു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ അങ്ങനെ ഒരു മല്‍സരാര്‍ത്ഥി കൂടി വിടപറഞ്ഞിരിക്കുകയാണ്. മജ്‌സിയ ഭാനുവിന്‌റെ പുറത്താവല്‍ സഹമല്‍സരാര്‍ത്ഥികളെയെല്ലാം സങ്കടപ്പെടുത്തിയിരുന്നു. അനൂപ്, സൂര്യ, സജ്‌ന ഫിറോസ്, സായി വിഷ്ണു, ഡിംപല്‍, മജ്‌സിയ തുടങ്ങിയവരാണ് എവിക്ഷനിലുണ്ടായത്. ഇതില്‍ ബാക്കി ഉളളവരെല്ലാം സേഫ് ആയപ്പോള്‍ ഡിംപലും പാത്തുവുമാണ് അവസാനം ബാക്കിയായത്.

പ്രേമം നായിക മഡോണയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

നിങ്ങളില്‍ ഒരാള്‍ പുറത്തുപോവുമെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഡിംപല്‍ വികാരധീനയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഡിംപലിന്‌റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു മജ്‌സിയ. ഷോയില്‍ ഇതുവരെ എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. ആര് പുറത്തുപോയാലും ഹൗസിലെ തങ്ങളുടെ സൗഹൃദം മിസ് ചെയ്യുമെന്ന സങ്കടമായിരുന്നു ഡിംപലിനുണ്ടായത്.

ഒടുവില്‍ പാത്തുവിനെ ലാലേട്ടന്‍

ഒടുവില്‍ പാത്തുവിനെ ലാലേട്ടന്‍ അടുത്തേക്ക് വിളിച്ചപ്പോള്‍ ഡിംപലിന്‌റെ കണ്ണ് നിറയുകയായിരുന്നു. ഒപ്പം കൂടെയുണ്ടായിരുന്ന സന്ധ്യ, ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ക്കും പാത്തുവിന്‌റെ പുറത്താവല്‍ സഹിക്കാനായില്ല. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഇത്തവണ മജ്‌സിയ ഭാനു. ശക്തയായ മല്‍സരാര്‍ത്ഥി എന്നാണ് പാത്തുവിനെ മറ്റുളളവര്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ പ്രേക്ഷക പിന്തുണ

എന്നാല്‍ പ്രേക്ഷക പിന്തുണ അധികം ലഭിക്കാതെ പോയത് പാത്തുവിന് പുറത്തേക്ക് പോവേണ്ടി വന്നു. സൂര്യ, അനൂപ് തുടങ്ങിയവര്‍ പോവുമെന്നായിരുന്നു ഇത്തവണ പലരും പ്രതീക്ഷിച്ചത്. എന്നാല്‍ ബിഗ് ബോസ് 3യില്‍ പുറത്തുപോവുന്ന അഞ്ചാമത്തെ മല്‍സരാര്‍ത്ഥിയായി മജ്‌സിയ മാറി. അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം ഇത്തവണ ഫൈനവില്‍ വരിക ആരൊക്കെയാവും എന്ന് മജ്‌സിയ പ്രവചിച്ചിരുന്നു.

ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ

ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് പാത്തു മനസുതുറന്നത്. ശരിക്കും പറയുകയാണെങ്കില്‍ ഒരു ഐഡിയയും ഇല്ലെന്ന് മജ്‌സിയ പറയുന്നു. കാരണം നമ്മള് വിചാരിക്കുന്ന പോലെയല്ല ഗെയിം. ഈ ഷോ സ്‌ക്രിപ്റ്റഡല്ല. പക്ഷേ നമ്മളെ 24*7 ക്യാമറ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ എന്തൊക്കെ എലമെന്റ്‌സ് ആണ് പുറത്തുവരുന്നത് എന്നറിയില്ല.

അതുകൊണ്ട് എനിക്ക് പറയാനാകില്ല

അതുകൊണ്ട് എനിക്ക് പറയാനാകില്ല. പക്ഷേ എനിക്ക് ഫീല്‍ ചെയ്തത് മണിക്കുട്ടന്‍ ഉണ്ടാവാം. അഡോണി ഉണ്ടാവാം, എനിക്ക് അവരെ രണ്ട് പേരെയുമാണ് കരുത്തരായി ഫീല്‍ ചെയ്തത്. ബാക്കി ആര് ഉണ്ടാവുമെന്ന് എനിക്ക് പറയാന്‍ പറ്റില്ല. ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ മജ്‌സിയ ഭാനു പറഞ്ഞു.

അതേസമയം ലോകപവര്‍ ലിഫ്റ്റിങ്

അതേസമയം ലോകപവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ് മജിസിയ ഭാനു. ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും ആണ് മജ്‌സിയ. വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയാണ് സ്വദേശം. കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദ് റസിയ ദമ്പതികളുടെ മകളാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമെല്ലാം നിരവധി നേട്ടങ്ങളാണ് മജിസിയ സ്വന്തമാക്കിയത്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X