For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ പേഴ്‌സണൽ കാര്യം അറിയാമെന്ന് പറഞ്ഞത് അപമാനിക്കുന്നത് തുല്യം; ബിഗ് ബോസ് വിശേഷങ്ങള്‍ പറഞ്ഞ് രമ്യ പണിക്കര്‍

  |

  ഈ ബിഗ് ബോസ് സീസണില്‍ രണ്ട് തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച താരമാണ് രമ്യ പണിക്കര്‍. ഷോ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷമായിരുന്നു വൈല്‍ഡ് കാര്‍ഡിലൂടെ രമ്യ വീടിന് അകത്തേക്ക് പ്രവേശിക്കുന്നത്. അധികം വൈകാതെ രമ്യ പുറത്തായി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വൈല്‍ഡ് കാര്‍ഡായി നടി എത്തിയിരുന്നു.

  സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ

  തൊണ്ണൂറ് ദിവസങ്ങളോളം എത്തിയതിന് ശേഷമാണ് രമ്യ വീണ്ടും എലിമിനേഷനിലൂടെ പുറത്താവുന്നത്. ഇതിനിടെ ഫിറോസ് ഖാനും ഭാര്യ സജ്‌നയും രമ്യയുടെ വ്യക്തി ജീവിതത്തിലേക്ക് ഇടപെട്ടതോടെ അവരെ മത്സരത്തില്‍ നിന്നും പറഞ്ഞ് വിട്ടിരുന്നു. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും മത്സരാര്‍ഥികളെല്ലാവരും തമ്മില്‍ സൗഹൃദത്തിലാണെന്നും പറയുകയാണ് രമ്യയിപ്പോള്‍.

  ഞാന്‍ ഒത്തിരി ഭാഗ്യമുള്ള ആളാണെന്ന് തോന്നുന്നു. ആദ്യം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി കേറുക, പിന്നെ ഷോ യില്‍ നിന്ന് എലിമിനേറ്റ് ആയ ശേഷവും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി തിരിച്ചു കയറിയതാണ് മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്. ആദ്യം പുറത്ത് പോയപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല. അതിന് മുന്‍പ് ഇറങ്ങേട്ടി വന്നല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരുന്നു. പക്ഷേ എനിക്ക് തിരിച്ച് വരാന്‍ സാധിക്കുകയും അത് മനോഹരമാക്കുകയും ചെയ്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറയുന്നു.

  എനിക്കെതിരെ ആരോപണം ഉന്നയിച്ച ഫിറോസിനെയും സജ്‌നയെയും പുറത്താക്കാനെടുത്ത മോഹന്‍ലാല്‍ സാറിന്റെയും ബിഗ് ബോസിന്റെയും തീരുമാനത്തില്‍ എനിക്ക് അഭിമാനം തോന്നി. ഈ അച്ചടക്ക നടപടി ഇനി ഭാവിയില്‍ വരുന്ന മത്സരാര്‍ഥികള്‍ക്കും ഒരു താക്കീത് കൊടുത്തിട്ടുണ്ട്. ഷോ യുടെ മര്യാദ കാത്തു സൂക്ഷിക്കണം എന്നൊരു മുന്നറിയിപ്പായി അത് നിലകൊള്ളും. നീതി നടപ്പാക്കിയപ്പോള്‍ ആ വീട്ടിലുണ്ടായിരുന്ന എല്ല വനിത മത്സരാര്‍ഥികള്‍ക്കും അത് ആത്മവിശ്വാസം പകര്‍ന്നു.

  അവിവാഹിതയായ എന്റെ വ്യക്തി ജീവിതത്തിലെ ഒരു കാര്യം അറിയാം എന്ന് പറയുന്നത് എന്നെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. എന്റെ വീട്ടുകാരും കൂട്ടുകാരും എങ്ങനെ ഇതിനെ എടുക്കുമെന്ന വലിയ പേടി എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ടിവിയില്‍ അത് പറയുവാന്‍ ഞാന്‍ പറഞ്ഞത്. ലാലേട്ടന്‍ വരുന്ന ഒരു എപ്പിസോഡില്‍ ഈ പ്രശ്‌നം ഉന്നയിക്കണമെന്ന് ഉറപ്പിച്ചിരുന്നു പക്ഷെ, അവരെ പുറത്താക്കുമെന്ന് കരുതിയില്ല. അത്രയും സ്‌ട്രോങ്ങ് ആയ തീരുമാനമാണ്.

  എന്റെയും ആത്മവിശ്വസം വര്‍ധിപ്പിക്കാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. സിനിമകളില്‍ ഒരു സ്‌ക്രീപ്റ്റ് തന്നാല്‍ അതിനുസരിച്ച് അഭിനയിക്കാം. പക്ഷേ ബിഗ് ബോസ് അങ്ങനെ ആയിരുന്നില്ല. പ്രശ്‌നങ്ങളും പ്രശ്‌ന പരിഹാരങ്ങളുുമൊക്കെ നിരന്തരം ഉണ്ടായി. അതെന്നെ മികച്ചൊരു വ്യക്തിയാക്കി മാറ്റി. ഇപ്പോള്‍ ജീവിതത്തിലെ ഏത് വെല്ലുവിളികളും ഏറ്റെടുക്കാനുള്ള ആത്മവിശ്വാസമുണ്ട്. എന്നെ കുറിച്ച് ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ എനിക്ക് പഠിച്ചെടുക്കാന്‍ സാധിച്ചു.

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  ആരാധകരോട് എനിക്ക് ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളു. ഞങ്ങള്‍ മത്സരാര്‍ഥികള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളോ വഴക്കുകളോ ഉണ്ടായത് നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് ആ വീടിനുള്ളില്‍ തന്നെ അവസാനിച്ചതാണ്. എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് ഓരോരുത്തരുടെയും വ്യക്തിഗത ഗെയിം പ്ലാനുകളായിരുന്നുവെന്ന് മനസിലാക്കി ബഹുമാനിക്കുകയും ചെയ്തു. പഴയ കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങളെ ആരും ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. മത്സരം അവസാനിച്ച് കഴിഞ്ഞാല് ഞങ്ങളെല്ലാവരും ഓരോ വ്യക്തികളാണ്. ഞങ്ങള്‍ക്കും ഒരു ഭാവി ഉണ്ട്.

  English summary
  Bigg Boss malayalam Season 3: Evicted Remya Panicker's Exclusive Talks On Contestants Behaviour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X