For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖത്ത് ട്യൂമര്‍ വന്നു, അപൂര്‍വ്വ രോഗമായിരുന്നു അത്, സിംപതി കിട്ടാന്‍ എവിടെയും ശ്രമിച്ചിട്ടില്ലെന്ന് സന്ധ്യ

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സന്ധ്യാ മനോജ്. ഷോയില്‍ എഴുപത് ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു സന്ധ്യ പുറത്തായത്. നര്‍ത്തകിയായ സന്ധ്യ ബിഗ് ബോസില്‍ എത്തുന്ന സമയത്ത് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലായിരുന്നു. എന്നാല്‍ സംസാരത്തിലൂടെയും തന്‌റെ നിലപാടുകളിലൂടെയും ബിഗ് ബോസ് ആരാധകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായി സന്ധ്യ മാറി. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് സന്ധ്യ കാഴ്ചവെച്ചത്.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍. കാണാം

  അതേസമയം തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യാ മനോജ് വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷം ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. എന്റെ കരിയര്‍ മരിച്ചുപോവുമെന്നുളള ഒരു സാഹചര്യം വന്നിട്ടുണ്ടായിരുന്നു. മൂന്ന് കൊല്ലം മുന്‍പ് എനിക്ക് ട്യൂമര്‍ ഉണ്ടാകാന്‍ തുടങ്ങി. പിന്നീട് അത് വളരാന്‍ തുടങ്ങി. മുഖത്തിന്‌റെ ഇടതുവശത്തായിരുന്നു വന്നത്. ആദ്യം പല്ലുവേദനയാണെന്ന് കരുതി.

  തുടര്‍ന്ന് ഡോക്ടര്‍മാരെ കാണിച്ചപ്പോഴാണ് എന്തോ ഒരു ഗ്രോത്ത് ഉണ്ടെന്ന് മനസിലായത്. പിന്നീട് അത് റീമൂവ് ചെയ്‌തെങ്കിലും വീണ്ടും വന്നു. അപ്പോള്‍ അത് മുഖത്തെ ബാധിക്കും എന്ന അവസ്ഥയാണ് ഉണ്ടായത്. ഒരു അപൂര്‍വ്വ സംഭവം തന്നെയായിരുന്നു അത്. അപൂര്‍വ്വതരം ട്യൂമര്‍ ഗ്രോത്ത് ആയതുകൊണ്ട് ചില ഡോക്ടര്‍മാര്‍ അത്രയും റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു. ചിലര്‍ ലേസര്‍ ചെയ്യാം പല്ലു പോകും എന്ന് പറഞ്ഞപ്പോള്‍ പിന്നെ നല്ല ഒരു ഡോക്ടറിനെ കണ്ടെത്തും വരെ അടിച്ചുപൊളിച്ചു ഡാന്‍സ് പെര്‍ഫോം ചെയ്യാന്‍ ആണ് തീരുമാനിച്ചത്.

  അപ്പോള്‍ ഇത്രയും വേദന വെച്ചാണോ എന്ന് മനോജ് ചോദിച്ചു. പിന്നീട് ഒരു വിദഗ്ദനെ കണ്ടുപിടിച്ച് ശസ്ത്രക്രിയ ചെയ്യാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ അത് ഒരു വലിയ ഇന്റര്‍നാഷണല്‍ പെര്‍ഫോമന്‍സ് കഴിഞ്ഞാണ് സര്‍ജറിക്കായി എത്തുന്നത്. ഒരുപാട് ഭവിഷ്യത്തുക്കള്‍ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞപ്പോഴും എനിക്ക് ഇനിയും നൃത്തം ചെയ്യണം എന്ന് മാത്രമാണ് മനസില്‍ ഉണ്ടായിരുന്നത്. മണിക്കുട്ടന്‍ ഐസ് കാലില്‍ വെച്ചുകൊണ്ട് നടന്ന പോലെ ഒരു സമയത്ത് ഐസ് ഞാന്‍ മുഖത്തുവെച്ച് കൊണ്ടാണ് നടന്നത്. ഇപ്പോഴും തലവേദന ശക്തമായി വരാറുണ്ട്.

  ആദ്യമൊക്കെ വെളളം കുടിച്ചാല്‍ മൂക്കില്‍ നിന്നും വരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഫ്‌ളൈറ്റ് യാത്രയൊക്കെ ഇപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതാണ്. എഴുപത് ദിവസങ്ങള്‍ താന്‍ കണ്‍ഫെഷന്‍ റൂമില്‍ പോയിട്ടില്ലെന്നും ക്യാമറ നോക്കി അധികം സംസാരിച്ചിട്ടില്ലെന്നും സന്ധ്യ പറഞ്ഞു. എനിക്ക് മെഡിക്കല്‍ ഹെല്‍പ്പ് വേണം എന്ന് പറഞ്ഞതല്ലാതെ വേറെ ഒന്നും പറഞ്ഞിട്ടില്ല.

  എനിക്ക് സ്‌കോളിയോസിസ് എന്നൊരു കണ്ടീഷനുണ്ട്. ആദ്യത്തെ തവണ ഗര്‍ഭം ധരിച്ച ശേഷം തുടങ്ങിയതാണത്. അത് ഞാന്‍ യോഗയും ഡാന്‍സുമൊക്കെ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലാതെ പോവുന്നു. അത് പിന്നെ ബിഗ് ബോസില്‍ കുഴല്‍പന്ത് കളിക്കിടെ വീണപ്പോള്‍ വീണ്ടും വേദന വന്നു, സന്ധ്യ പറഞ്ഞു. സിമ്പതി വഴി മാത്രമേ എന്നെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടൂ എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. നമ്മുടെ കൈയ്യില് ഒരുപാട് ഗുണങ്ങളുണ്ട്.

  അത് നൃത്തമായാലും യോഗയായിട്ടാണെങ്കിലുംഎന്റെ നിലപാടുകളാണെങ്കിലും അതിന് ആദ്യം അപ്രീസിയേഷന്‍ കിട്ടട്ടെ എന്ന് തന്നെയായിരുന്നു എന്റെ മനസില്. ഞാന്‍ ആദ്യം ഒരു കലാകാരിയാണ് അത് കഴിഞ്ഞിട്ടാണ് ബാക്കി എല്ലാം. സന്ധ്യാ മനോജ് എന്നയാളെ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ ഞാന്‍ എറ്റവും കൂടുതല്‍ എന്റെ ജീവിതം സമര്‍പ്പിക്കുന്നത് എന്റെ കലയ്ക്ക് വേണ്ടിയും എന്റെ യോഗയ്ക്ക് വേണ്ടിയും നിലപാടുകള്‍ക്കും വേണ്ടിയിട്ടാണ്.

  ആരാണീ ബിഗ്ഗ് ബോസ് 3യിലെ സന്ധ്യ മനോജ് ? | FilmiBeat Malayalam

  അതൊരു പേഴ്‌സണല്‍ ഗെയിം വേണ്ടി മാത്രം എന്നുളളത് ഞാന്‍ ബിഗ് ബോസിലോ മറ്റെവിടെ ഒന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ വീട്ടില്‍ പോലും എന്റെ സര്‍ജറിക്ക് പോവും മുന്‍പ് ഞാന്‍ വളരെ അടിച്ചുപൊളിച്ചുനിന്നാണ് പോയത്. കുട്ടികളുടെ അടുത്താണെങ്കിലും മനോജിന്‌റെ അടുത്താണെങ്കിലും. സര്‍ജറിക്ക് ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവരെന്താണ് ഇന്ന സമയം പറഞ്ഞിട്ട് വിളിക്കാത്തെ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോ നീ എന്താ സ്‌റ്റേജ് കയറി പെര്‍ഫോം ചെയ്യാന്‍ പോവ്വാണോ എന്നാണ് മനോജ് എന്നോട് ചോദിച്ചത്. കാരണം മനോജ് അപ്പോള്‍ നല്ല ടെന്‍ഷനിലായിരുന്നു. അപ്പോ അത്രയും സീരിയസ് സര്‍ജറിയായിരുന്നു,എന്നാല്‍ കൂളായി അതിനെ നേരിട്ടു,സന്ധ്യാ മനോജ് പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3: Evicted Sandhya Manoj About Her Pregnancy Struggles And Rare Disease
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X