മണിക്കുട്ടൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല, നടനോടും ഫാൻസിനോടും ക്ഷമ ചോദിച്ച് സന്ധ്യ

ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു സന്ധ്യ മനോജ്. 10ാം ആഴ്ചയിലാണ് സന്ധ്യ ഷോയിൽ നിന്ന് പുറത്തു പോയത് 100 ദിവസം വരെ ഹൗസിൽ കാണുമെന്ന് പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സന്ധ്യ. എന്നാൽ ഫൈനലിലേയ്ക്ക് ആഴ്ചകൾ മാത്രം ശേഷിക്കവെയായിരുന്നു സന്ധ്യ വീട് പുറത്തു പോകുന്നത്. മത്സരത്തെ അതിന്റേതായ രീതിയിൽ കാണുന്നതിനോടൊപ്പം തന്നെ ഹൗസിലുള്ള എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നു സന്ധ്യ വെച്ച് പുലർത്തിയിരുന്നത്.

sadhya manoj-manikuttan

തുടക്കത്തിൽ അധികം നേമിനേഷനിൽ സന്ധ്യ ഉൾപ്പെട്ടിരുന്നില്ല. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. പിന്നീട് മത്സരം കടുത്തപ്പോൾ സന്ധ്യയും നോമിനേഷനിൽ ഇടം പിടിക്കുകയായിരുന്നു. മികച്ച പോരാട്ടമായിരുന്നു സന്ധ്യ ഹൗസിൽ കാഴ്ചവെച്ചത്. ടാസക്കിനെ തുടർന്ന് സന്ധ്യയും മണിക്കുട്ടനും തമ്മിൽ ചെറിയ പ്രശ്നങ്ങൾ നടന്നിരുന്നു. നാട്ടുകൂട്ടം വീക്കിലി ടാസ്ക്കിന്‌റ ഭാഗമായി സന്ധ്യയോട് മണിക്കുട്ടൻ നിങ്ങളൊരു കലാകാരിയാണോ എന്ന് ചോദിച്ചിരുന്നു. ഇത് സന്ധ്യയെ വളരെ അധികം വേദനിപ്പിച്ചിരുന്നു. പിന്നീട് മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിൽ സന്ധ്യയോട് ഇതിനെ കുറിച്ചു ചോദിക്കുകയും ചെയ്തിരുന്നു. മണിക്കുട്ടന്റെ ആ ചോദ്യം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് സന്ധ്യ മോഹൻലാലിനോട് പറഞ്ഞു. ഇതിനെ തുടർന്ന് മോഹൻലാൽ മാപ്പ് പറയുകയും ചെയ്തു. ഇത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. മണിക്കുട്ടനെ അത് മാനസികമായി തന്നെ തളർത്തിയിരുന്നു. തുടർന്ന് മണിക്കുട്ടൻ ഷോയിൽ നിന്ന് കുറച്ച് ദിവസം വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഇത് മറ്റുള്ള മത്സരാർഥികളെ സങ്കടത്തിലാഴ്ത്തിയിരുന്നു.

മണിക്കുട്ടന്റെ അപ്രതീക്ഷിതമായ പുറത്ത് പോക്ക് ആരാധകരെ ചൊടിപ്പിച്ചിരുന്നു. സന്ധ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മണിക്കുട്ടൻ ഫാൻസിനോട് ക്ഷമ ചോദിക്കുകയാണ് സന്ധ്യ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ക്ഷമ ചോദിച്ചിരിക്കുന്നത്. തനിക്ക് വേദന തോന്നിയ ഒരു കാര്യം പറയുകയായിരുന്നു. അത് മണിക്കുട്ടനെയോ അദ്ദേഹത്തിന്റെ ഫാൻസിനേയോ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. തനിക്ക് വേദന തോന്നിയ കാര്യമാണ് പറഞ്ഞത്. മണിക്കുട്ടനുമായി തനിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നവും അവിടെയില്ല. സാർ എന്നോട് ചോദിച്ചപ്പോൾ തന്റെ സങ്കടമാണ് അവിടെ പറഞ്ഞത്. ശരിക്കും സങ്കടപ്പെട്ടത് താനാണെന്നാണ് സന്ധ്യ പറയുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ജീവിതം മുഴുവനും കലക്കായി മാറ്റിവെച്ച ആളാണ് ഞാൻ. നിങ്ങൾ ഒരു കാലകാരിയാണോ എന്ന് ചോദിക്കുമ്പോൾ ആർക്കായാലും സങ്കടം തോന്നില്ലേ. . ആ ഒരു സങ്കടം പറഞ്ഞുവെന്നേയുള്ളൂ. അല്ലാതെ മണിക്കുട്ടനോട് ദേഷ്യപ്പെടുകയോ എതിരായി നിൽക്കുകയോ ചെയ്തില്ല. സങ്കടത്തിൽ ദേഷ്യം വരുമല്ലോ. അത് ഞാൻ അവിടെ ഇവിടെ പ്രകടിപ്പിച്ചുവെന്ന് മാത്രമേയുള്ളുവെന്നും വീഡിയോയിൽ സന്ധ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X