സായി സുരക്ഷിതൻ, ഞെട്ടലോടെ നോബി, പുറത്തു പോകുന്നത് ശക്തനായ മത്സരാർഥി, വീഡിയോ
ബിഗ് ബോസ് സീസൺ 3 പതിനൊന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഫെബ്രുവരി14 ന് പതിനാല് പേരുമായി ആരംഭിച്ച ഷോ ഇപ്പോൾ 77 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. നൂറ് ദിവസം പൂർത്തിയാക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണുള്ളത്. നിലവിൽ 10 പേരാണ് ബിഗ് ബോസ് ഹൗസിലുളളത്. ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഞായറാഴ്ചത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഞായറാഴ്ചത്തെ എപ്പിസോഡിലാണ് എവിക്ഷൻ റിസർട്ട് പ്രഖ്യാപിക്കുന്നത്. ശേഷിക്കുന്ന 10 പേരിൽ ആര് പുറത്തു പോയാലും പ്രേക്ഷകർക്ക് ഏറെ സങ്കടമുളള കാര്യമാണ്.

കിടിലൻ ഫിറോസ്, സായ്, സൂര്യ, അനൂപ്, റംസാൻ, അഡോണി എന്നിവരാണ് ഇക്കുറി എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറ് പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്. ഒരാളാണോ ഒന്നിൽ കൂടുതൽ പേരാണോ ഷോയിൽ നിന്ന് പുറത്തു പോകുന്നതെന്ന് കണ്ടു തന്നെ അറിയേണ്ടി വരും. പ്രേക്ഷകരുടെ ഇടിയിൽ എവിക്ഷൻ ചർച്ചയായിട്ടുണ്ട്.

അഡോണി, സൂര്യ എന്നിവരുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ വാരം മികച്ച പ്രകടനമായിരുന്നു മത്സരാർഥികൾ ഹൗസിൽ കാഴ്ച വെച്ചത്. അതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഏറ്റവും സുരക്ഷിതമായി നിന്ന് കളിച്ചിരുന്ന മത്സരാർഥിയായിരുന്നു അഡോണി. എന്നാൽ സായ് വിഷ്ണുവുമായുള്ള പ്രശ്നം അഡോണിയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. റംസാന്റെ ചെരുപ്പേറുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമായിരുന്നു അഡോണിയ്ക്ക് ലഭിച്ചത്.

അഡോണിയെ കൂടാതെ സൂര്യയുടെ പേരും സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുന്നുണ്ട്. മണിക്കുട്ടന്റെ പുറത്ത് പോക്ക് സൂര്യയെ നെഗറ്റീവ് ആയി ബാധിച്ചിരുന്നു. കൂടാതെ സൂര്യയുടെ ബിഗ് ബോസ് ഹൗസിലെ പെരുമാറ്റവും പുറത്ത് പ്രേക്ഷകരുടെ ഇടയിൽ വിമർശനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതും സൂര്യയ്ക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ പുറത്ത് വരുന്ന കൂടുതൽ റിപ്പോർട്ടുകളും അഡോണിക്ക് എതിരാണ്. സൂര്യയും അഡോണിയും പുറത്തു പോകുമോ അതൊ മറ്റാരെങ്കിലും ആണോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

ഡിംപൽ ഭാൽ ഷോ വിട്ടു പോയ പശ്ചാത്തലത്തിൽ ഒരാളാകും ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്രയാവുക എന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. എവിക്ഷനുമായി ബന്ധപ്പെട്ടുള്ള പുതിയ വീഡിയോ ബിഗ് ബേസ് പുറത്ത് വിട്ടിട്ടുണ്ട്. ലാലേട്ടൻ ഫലം പ്രഖ്യാപിക്കുമ്പോൾ ഞെട്ടിയിരിക്കുന്ന നോബിയേയും സായി വിഷ്ണുവിനേയുമാണ് വീഡിയോയിൽ കാണിക്കുന്നത്. സെയ്ഫ് ആയി ഇരിക്കുന്ന സൂര്യയെ വീഡിയോയിൽ കാണിക്കുന്നുണ്ട്. സായി വിഷ്ണുവും സുരക്ഷിതനാണെന്നാണ് വീഡിയോ നൽകുന്ന സൂചന. അഡോണിയുടെ പേരാണ് കൂടുതലും ഉയരുന്നത് കേൾക്കുന്നത്. കൂടാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അഡോണി പുറത്തു പോയാൽ കളി ആകെ മാറുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പുതിയ വാരത്തിലെ ക്യാപ്റ്റനാണ് അഡോണി.


Click it and Unblock the Notifications