ബിഗ് ബോസ് മൂന്നാം സീസണിലെ ഇഷ്ടമല്‍സരാര്‍ത്ഥി, അരിസ്‌റ്റോ സുരേഷിന്‌റെ മറുപടി
ബിഗ് ബോസ് ഒന്നാം സീസണില്‍ ഫൈനല്‍ വരെയെത്തിയ മല്‍സരാര്‍ത്ഥി ആയിരുന്നു അരിസ്റ്റോ സുരേഷ്. ഷോയെ കുറിച്ച് ഒന്നുമറിയാതെ എത്തിയ നടന് അവസാനം വരെ നില്‍ക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. സാബുമോന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം തുടങ്ങിയവരാണ് ഒന്നാം സീസണില്‍ അരിസ്‌റ്റോ സുരേഷിനൊപ്പം അവസാനം വരെയുണ്ടായത്. ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തെ പൊന്നെ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് അരിസ്‌റ്റോ സുരേഷ്.
ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം
വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലെ ഇഷ്ടമല്‍സരാര്‍ത്ഥിയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അരിസ്‌റ്റോ സുരേഷ് മനസുതുറന്നത്. എല്ലാവരും നല്ല രീതിയില്‍ ബിഗ് ബോസില്‍ കളിക്കുന്നുണ്ടെന്ന് താരം പറയുന്നു.

വഴക്ക് കൂടുന്നതൊക്കെ അതൊരു സാധാരണ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടല്ലോ. പിന്നെ ആ ഒരു സൗഹൃദവും സ്‌നേഹ ബന്ധവുമൊക്കെ കാത്തുസൂക്ഷിക്കാറുമുണ്ട്. അതൊക്കെ ബിഗ് ബോസില്‍ കാണുന്നുണ്ടല്ലോ, അരിസ്‌റ്റോ സുരേഷ് പറയുന്നു. ബിഗ് ബോസ് വണ്ണിലെ മാത്രമല്ല രണ്ടാം സീസണിലെയും മൂന്നാം സീസണിലെയുമെല്ലാം ഒകെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് ബിഗ് ബോസിനെ തന്നെയാണ് എന്നും താരം പറഞ്ഞു.

ബിഗ് ബോസിന്‌റെ ആ ടാസ്‌ക്കുകളും കാര്യങ്ങളും, അനൂപും ഫിറോസുമെല്ലാം ഭയങ്കര വഴക്കായിരുന്നു. അപ്പോ അവരെ കണ്‍ഫെഷന്‍ റൂമില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ എന്ത് സൗഹൃദപരമായാണ് പെരുമാറിയത്. പിന്നെ ഒരു വീട് ആവുമ്പോ വഴക്കൊക്കെ ഉണ്ടാവും. ഒരു വീട് ആവുമ്പോ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതൊരു വീട് അല്ലാതാവും.

എന്താ പറയാ ചത്ത വീടെന്നൊക്കെ പറയില്ലെ. തിരുവനന്തപുരം ഭാഷയിലൊക്കെ അങ്ങനെയാണ് പറയുക. പിന്നെ ബിഗ് ബോസ് ഒരു എന്റര്‍ടെയ്ന്‍മെന്റ് ഷോ എന്നതിലുപരി അതില്‍ നിന്നും എന്തൊക്കെ പഠിക്കാനുണ്ടാവും എന്നൊക്കെ ജനങ്ങള് നോക്കണം. കാരണം പരിമിതികള്‍ക്കുളളില്‍ നമ്മള്‍ എങ്ങനെ പെരുമാറണം എങ്ങനെ ജീവിക്കണം എന്നൊക്കെ നമുക്ക് അവിടെ പഠിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന് നോക്കണം. അങ്ങനെ ഓരോന്ന് പഠിക്കാന്‍ പറ്റുന്ന നല്ലൊരു അക്കാദമി കൂടിയാണ് ബിഗ് ബോസ് ഹൗസ്, അരിസ്‌റ്റോ സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ മുന്നേറുന്നത്. അഞ്ച് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായത്. ഓരോ ദിവസം കഴിയുന്തോറും ഷോയില്‍ മല്‍സരം കടുപ്പമാവുകയാണ്. പിടിച്ചുനില്‍ക്കാനായി മല്‍സരാര്‍ത്ഥികളെല്ലാം വേറിട്ട ഗെയിം സ്ട്രാറ്റജികളാണ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications