ബിഗ് ബോസ് സീസൺ3 താരങ്ങൾ മാത്രമല്ല ഫിനാലെയിൽ, ട്വിസ്റ്റ്, ഷോ ഉഗ്രൻ ആയിരിക്കും...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയമായ ഷോ 2018 ലാണ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാബു മോൻ, പേളി മാണി, രഞ്ജിനി ഹരിദാസ് എന്നിവരായിരുന്നു മത്സരാർഥികളായി എത്തിയത്. സാബു മോൻ ആയിരുന്നു സീസൺ 1 ലെ വിജയി. ഒന്നാം സീസൺ വൻ വിജയമായതിനെ തുടർന്ന് 2020 ൽ സീസൺ 2 ആരംഭിക്കുകയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ആര്യ, വീണ, പാഷാണം ഷാജി, അഭിരാമി, അമൃത സുരേഷ് എന്നിവരായിരുന്നു എത്തിയത്. എന്നാൽ കൊവിഡിനെ തുടർന്ന് സീസൺ നിർത്തി വയ്ക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സീസൺ 3 ആരംഭിക്കുന്നത്. 2021 ഫെബ്രുവരി14 ന് ആയിരുന്നു ഷോ ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും മൂന്നാം സീസണിൽ എത്തിയിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ ബിബി 3 ലെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷോ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു മത്സരം നിർത്തി വയ്ക്കുന്നത്. മറ്റ് രണ്ട് സീസണുകളെക്കാളും മികച്ച സ്വീകാര്യതയായിരുന്നു മൂന്നാം ഭാഗത്തിന് ലഭിച്ചത്.

ഫിനാലെ

ഷോ നിർത്തി വെച്ചതിന് പിന്നാലെ തന്നെ ഫിനാലെ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. പ്രേക്ഷകരുടെ അഭ്യാർത്ഥനമാനിച്ച് ഫിനാലെ നടത്താൻ പോകുകയാണ് ബിഗ് ബോസ് അധികൃതർ. ഇപ്പോഴിതാ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ വിശേഷമാണ്. ഉടനെ തന്നെ ഫിനാലെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായ മത്സരാർഥിക ചെന്നൈയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഫിനാലെ തീയതി പുറത്ത് വിട്ടിട്ടില്ല.

ജൂലൈ 23 ന്

ജൂലൈ 23 ന് ഫിനാലെ ഷൂട്ട് നടക്കുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് ശരിയാണെങ്കിൽ 24, 25 തീയതികളിലാവും ഷോ സംപ്രേക്ഷണം ചെയ്യുക. മത്സരാർഥികൾ ചെന്നൈയിൽ എത്തിയതിനെ തുടർന്ന് വൈകാതെ തന്നെ ഔദ്യാഗിക പ്രഖ്യാപനം ഉണ്ടാകും. ഫൈനലിസ്റ്റുകൾക്കൊപ്പം ബിഗ് ബോസ് സീസൺ 3 ൽ നിന്ന് പുറത്ത് പോയ താരങ്ങളും ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 ബിഗ് ബോസ്  സീസൺ 2 താരങ്ങൾ

ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെയ്ക്കായി സീസൺ 2 താരങ്ങളും എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ബിഗ് ബോസ് ഫിനാലെ ഷൂട്ടിനായി ചെന്നൈയിലേയ്ക്ക് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. വീണയും എയർപോർട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് താരങ്ങൾ ബിഗ് ബോസ് ഷൂട്ടിനായി ചെന്നൈയിൽ എത്തിയിരിക്കുന്നത്.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
ബിഗ് ബോസ്  ചിത്രീകരണം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചിത്രീകരണം നടക്കുക. മണിക്കുട്ടൻ, സായ്, ഡിംപൽ, റംസാൻ, ഋതു, കിടിലൻ ഫിറോസ്, നോബി, മാർക്കോസ് , അനൂപ് എന്നിവരാണ് പ്രേക്ഷകവിധി കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫൈനലിസ്റ്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X