പരിഹസിച്ചവർക്കും അപമാനിച്ചവർക്കും നന്ദി പറഞ്ഞ് അഡോണി, അന്ന് കളിയാക്കിയത് ഇപ്പോൾ സത്യമായി
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഡോണി. സീസൺ 3യിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനാവുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സീസൺ 3 ലെ മികച്ച മത്സരാർത്ഥിയായിരുന്നുഅഡോണി.100 ദിവസം പൂർത്തിയാക്കുമെന്ന് പ്രേക്ഷകർ വിധി എഴുതിയെങ്കിലും 77ാം ദിവസം ഹൗസിൽ പുറത്ത് പോവുകയായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. അതിൽ ഒരാളായിരുന്നു അഡോണി. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് അഡോണിയ്ക്കുളളത്. തന്നെ പിന്തുണച്ച പ്രേക്ഷകരെ ഇപ്പോഴും വളരെ സ്മരണയോടെയാണ് ഓർമിക്കുന്നത്. തിരക്കുകൾക്കിടയിലും തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് പ്രേക്ഷരുടെ മുന്നിൽ എത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് അഡോണിയുടെ ഇസ്റ്റഗ്രാം പോസ്റ്റാണ്. പരിഹസിച്ചവർക്ക് ജീവിതത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.കേരളാ പോലീസ് ബീറ്റ് ഓഫീസർമാർക്കുവേണ്ടിയുള്ള ട്രെയിനിങ് മെന്റർഷിപ് ക്ലാസ്സ് എടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ പഴയ സംഭവത്തെ കുറിച്ച് അഡോണി പറയുന്നത്.
ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ...''എന്നാടാ നീ പോലീസുകാർക്ക് ക്ലാസ്സെടുക്കുവാണോ? "ബസേലിയസ് കോളേജിൽ പഠിക്കുമ്പോൾ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച് അന്നത്തെ എസ് ഐ സാറ് എന്നോട് ചോദിച്ചതാണ്. സമരം ചെയ്യാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന പോലീസുകാരോട് തർക്കിക്കുന്നത് കേട്ടായിരുന്നു എസ് ഐ സാറ് വന്നത്.
ദേ, ഇപ്പൊ അത് ശെരിക്കും സംഭവിച്ചു.കേരളാ പോലീസ് ബീറ്റ് ഓഫീസർമാർക്കുവേണ്ടിയുള്ള ട്രെയിനിങ് മെന്റർഷിപ് ക്ലാസ്സ് Painavu Armed Reserve Camp ൽ വെച്ച് നയിച്ചു.മുപ്പത് വർഷത്തോളം സർവ്വീസുള്ളവരും ജൂനിയർ സർവ്വീസ് ഉദ്യോഗസ്ഥരും മുന്നിൽ ഇരുന്ന സമയം.അല്പം പേടിയോടെയാണ് കേരളാ പോലീസ് അധികാരിയിൽ നിന്ന് ഈ ഉദ്യമം ഏറ്റെടുത്തത്.
കാരണം സൊസൈറ്റിയിൽ നേരിട്ടിടപെടുന്നവരോടാണ് നമ്മൾ ഇന്ററാക്ട് ചെയ്യാൻ പോകുന്നത്.വർഷങ്ങളായി societal linkages ഗ്രൗണ്ട് ചെയ്യുന്നവരോട് ക്രിമിനൽ സൈക്കോളജിയും പേർസണൽ മാനേജ്മെന്റും ക്രിട്ടിക്കൽ ഫിലോസഫിയും എന്തധികം പങ്കുവെയ്ക്കാനാണ്.കാരണം തിയറിയുടെ ഗ്രൗണ്ട് സ്പെയ്സിനെക്കാൾ വളരെ വലുതാണല്ലോ പ്രാക്റ്റിക്കലിന്റെ ഇമ്പാക്ട്. അതിൽ അവർ സ്ട്രോങ്ങ് ആണുതാനും.
പുതിയ രീതികളുമായി ക്ലാസ്സ് മുന്നോട്ട് പോയി. മണിക്കൂറുകൾ. ഏറ്റവും ഹൃദ്യമായി തന്നെ ക്ലാസ്സവസാനിപ്പിക്കാൻ സാധിച്ചു.ഏറ്റവും അഭിമാനത്തോടെ നിന്ന നിമിഷങ്ങളായിരുന്നു.ഈ വേദിയിൽ നിന്നത് ഓരോ ക്ലാസ്സുകളും എനിക്കെടുത്തു തന്ന എന്റെ മോട്ടിവേറ്റേഴ്സിനെ ഓർത്തുകൊണ്ടായിരുന്നു. ഒരുപാടൊരുപാട് പേരുണ്ട്.എഴുതിയാൽ തീരില്ല.നന്ദിയോടെ ഓർക്കുന്നു.ഈ പോലീസുകാരുടെ മുൻപിൽ ധൈര്യത്തോടെ നിന്ന് ക്ലാസ്സെടുക്കാൻ പ്രാപ്തനാക്കിയതിന്. അനുഭവങ്ങൾക്ക്...തിരിച്ചറിവുകൾക്ക്...തിരുത്തലുകൾക്ക്..കളിയാക്കിയവർക്ക് നന്ദി... അഡോണി ഫേസ്ബുക്കിൽ കുറിച്ചു


Click it and Unblock the Notifications