twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇതൊക്കെയാണ്; സിനിമ, സീരിയല്‍ താരം ആവേണ്ടതില്ലെന്നും അഡോണി

    |

    ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ ശ്രദ്ധേനായ താരമാണ് അഡോണി ടി ജോണ്‍. ഒരേ അധ്യാപകനും വിദ്യാര്‍ഥിയുമൊക്കെയായ അഡോണി 77 ദിവസത്തോളം നിന്നതിന് ശേഷമാണ് മത്സരത്തില്‍ നിന്നും പുറത്താവുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതിയാര്‍ജിച്ച അഡോണി തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതന്‍ ആയിരുന്നില്ല.

    ക്യൂട്ട് ലുക്കിൽ ദിലീപിൻ്റെ നായിക, നടി വേദികയുടെ മനോഹരമായ ഫോട്ടോസ് കാണാം

    താനൊരു മത്സര തൊഴിലാളിയായിരുന്നു എന്നാണ് അഡോണി ഇപ്പോള്‍ പറയുന്നത്. പല ചാനലുകളിലും പ്രസംഗവും സംവാദങ്ങളിലുമൊക്കെ പങ്കെടുത്തത് വഴിയാണ് അഡോണിയ്ക്ക് ബിഗ് ബോസിന്റെ വാതില്‍ തുറന്ന് കിട്ടിയത്. ബിഗ് ബോസിലേക്ക് യോഗ്യത ലഭിക്കാന്‍ സിനിമാ, സീരിയല്‍ താരങ്ങള്‍ ആവണമെന്നില്ല. അതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെയ്‌റോസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അഡോണി പറയുന്നു.

      ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെ കുറിച്ച് അഡോണി

    ഞാന്‍ എങ്ങനെ ബിഗ് ബോസിലെത്തി എന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ ചോദിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പേജുകളിലൊക്കെ ഒത്തിരി ആരാധകര്‍ ഉള്ളവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. ചിലര്‍ ബിഗ് ബോസ് കണ്ടതിന് ശേഷം വിളിക്കുന്നതാണ്. സാധാരണ ആളുകളെ പോലെ ഇന്‍സ്റ്റാഗ്രാമില്‍ കയറി ഇടയ്ക്ക് ഫോട്ടോ ഇടുന്ന ഒരാളാണ് ഞാന്‍. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും പിന്നെ അതില്‍ കയറുന്നത്.

     ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെ കുറിച്ച് അഡോണി

    ആകെ 46 ഫോളോവേഴ്‌സ് ഉള്ളപ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. ആയിരക്കണക്കിന് ആളുകള്‍ നമ്മളെ അറിയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ആ ഒരു പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതെന്ന് ഞാന്‍ കരുതുന്ന കാര്യത്തെ കുറിച്ച് പറയാം. പഠിക്കുന്ന കാലത്ത് പ്രസംഗം, ഡിബറ്റ്, ആര്‍ജെ ഹണ്ട്, തുടങ്ങിയ മത്സരത്തിലേക്ക് തിരിഞ്ഞിരുന്നു. ആദ്യം പൈസയായിരുന്നു ലക്ഷ്യം. പിന്നെയത് പാഷനായി. ആഴ്ച തോറും വലിയ മത്സരങ്ങള്‍ ഉണ്ടാവുമായിരുന്നു. കൊവിഡ് വന്നതോടെയാണ് അതിലൊരു മാറ്റം വന്നത്.

     ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെ കുറിച്ച് അഡോണി

    ആ മത്സരങ്ങളില്‍ നിന്ന് റിയാലിറ്റി ഷോ യിലേക്ക് വന്നു. ശ്രീകണ്ഠന്‍ നായരുടെ ഷോ യിലാണ് താന്‍ ആദ്യം എത്തുന്നത്. അത്തരമൊരു മത്സരവേദിയില്‍ നിന്നുമാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത്. നമുക്കുമൊരു കഴിവ് ഉണ്ടെങ്കില്‍ അതില്‍ ഫോക്കോസ് ചെയ്തും പോളിഷ് ചെയ്ത് കൊണ്ടും ഇരിക്കണം. അതിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ ഒരു കാലത്ത് നിങ്ങള്‍ മാനിക്കപ്പെടും. ലക്ഷക്കണക്കിന് ആപ്ലിക്കേഷന്‍ വരുന്ന ബിഗ് ബോസിലേക്ക് ഒരു പ്രസംഗ മത്സരവേദിയില്‍ നിന്നാണ് ഞാനെത്തിയത്.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
     ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെ കുറിച്ച് അഡോണി

    46 മത്സരങ്ങള്‍ തോറ്റ് പോയത് കൊണ്ട്, പരാജയപ്പെട്ട് തലകുനിച്ച് നിന്ന ആള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കാണാന്‍ സാധിച്ചത് തോല്‍വിയെ മറന്ന് മുന്നോട്ട് പോയത് കൊണ്ടാണ്. നമ്മുടെ ഉള്ളിലുള്ള ചെറിയ കഴിവ് കൊണ്ട് ഒന്നും ആവില്ലെന്ന് വിചാരിക്കരുത്. അതിനെ വളര്‍ത്തണം. അങ്ങനെ എങ്കില്‍ ഒരു കാലത്ത് ലോകം നിങ്ങളെ അംഗീകരിക്കും.

    English summary
    Bigg Boss Malayalam Season 3 Fame Adoney T John Opens Up About How He Enter The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X