പേരിനൊപ്പം മിസിസ് ജയ് എന്ന് കൊടുത്തതിന് കാരണമുണ്ട്; പ്രണയത്തെ കുറിച്ച് പറഞ്ഞ് ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ഏഞ്ചല്‍ തോമസ് രണ്ടാഴ്ചകള്‍ക്കുള്ളില്‍ തന്നെ മത്സരത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. തുടക്കത്തിലെ മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ ഏഞ്ചലിന്റെ പ്രകടനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്. എന്നാല്‍ അഡോണിയുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് ഏഞ്ചല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

സാരി അഴകിൽ മനോഹരിയായി മധുമിത, നടിയുടെ ചിത്രങ്ങൾ കാണാം

പുറത്ത് വന്നതിന് ശേഷം ബിഗ് ബോസിലെ പല വിശേഷങ്ങളും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ മറ്റൊരു പ്രണയത്തിലാണെന്നും മിസിസ് ജയ് എന്ന് പ്രൊഫൈലില്‍ കൊടുത്തതിന്റെ കാരണമെന്താണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഏഞ്ചല്‍ പറയുകയാണ്.

പ്രണയത്തെ കുറിച്ച് ഏഞ്ചല്‍ തോമസ്

ബാല്യകാല സുഹൃത്തുമായി എനിക്ക് പ്രണയം ഉണ്ടായിരുന്നു. ആ വ്യക്തിയാണ് മോഡലിങ് ഫീല്‍ഡിലേക്ക് എന്നെ തിരിച്ച് ഇറക്കുന്നത്. അയാള്‍ക്ക് വേണ്ടിയാണ് വീണ്ടും ഇറങ്ങിയതെങ്കിലും ആള് പോയി. പക്ഷേ ഞാനിപ്പോഴും അത് തുടരുകയാണ്. എന്റെ പ്രൊഫൈലില്‍ മിസിസ് ജയ് എന്നുള്ളത് കുറേ നാളായി കിടക്കുന്നതാണ്. എന്റെ പ്രണയം ബ്രേക്കപ്പ് ആയിട്ട് മൂന്ന് വര്‍ഷം ആവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ എന്‍ഗേജഡ് ആണ്. ഇതുവരെ അതാരാണെന്ന് ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും അത് പറയാന്‍ താല്‍പര്യപ്പെടുന്നില്ല. പിന്നെ മിസ്റ്റര്‍ ജയ് എന്നുള്ളത് മൂന്നാല് വര്‍ഷമായി എന്റെ പ്രൊഫൈലില്‍ ഉള്ളതാണ്. ജോക്കറിനോടുള്ള അമിതമായ ഇഷ്ടം കൊണ്ട് താനിട്ടതാണ് അത്. മിസിസ് ജയ് എന്നത് ആറ് മാസം മുന്‍പ് ഇട്ടതാണെന്ന് ഏഞ്ചല്‍ പറയുന്നു.

 പ്രണയത്തെ കുറിച്ച് ഏഞ്ചല്‍ തോമസ്

2020 ജനുവരിയില്‍ തന്നെ ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള വിളി വന്നിരുന്നു. പല സമയത്തായി ഏകദേശം നാല് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. ഡിസംബറില്‍ എനിക്ക് ചില ഫാമിലി പ്രശ്‌നങ്ങള്‍ വന്നു. അതുകൊണ്ട് പോവുന്നില്ലെന്ന് കരുതിയിരുന്നെങ്കിലും പ്രതിശ്രുത വരന്റെ നിര്‍ബന്ധത്തിലാണ് വന്നത്. ബിഗ് ബോസില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം തന്റെ സ്വതന്ത്ര്യം പോയെന്ന് പറയാം.

 പ്രണയത്തെ കുറിച്ച് ഏഞ്ചല്‍ തോമസ്

രാത്രിയില്‍ യാത്ര ചെയ്യുന്ന ആളാണ്. പല സ്ഥലങ്ങളിലും പോവാറുണ്ട്. പക്ഷേ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതെല്ലാം ശ്രദ്ധിക്കപ്പെടുകയാണ്. അപ്പോള്‍ എന്റെയൊരു സ്വതന്ത്ര്യം ഇല്ലാതാവുകയാണ്. ചാക്കോച്ചന്‍ എന്ന് പേരിട്ടിരിക്കുന്ന തന്റെ സ്‌കൂട്ടി പോലും ഇപ്പോള്‍ എടുക്കാറില്ല. അത് വീട്ടില്‍ പൂട്ടി വെച്ചിരിക്കുകയാണെന്നും ഏഞ്ചല്‍ പറയുന്നു. ബിഗ് ബോസിലെ ഗെയിം പ്ലാന്‍ എനിക്ക് അറിയില്ലായിരുന്നു. അതായിരുന്നു ഏറ്റവും വലിയ കുഴപ്പം. അവിടെ നിന്നും പുറത്ത് വന്നത് നന്നായി എന്നേ തോന്നുന്നുള്ളു. അതിന് ശേഷമുണ്ടായിരുന്ന ബോളിന്റെ ടാസ്‌കില്‍ എല്ലാവരും കൂടി എന്നെ എടുത്ത് എറിഞ്ഞേനെ.

 പ്രണയത്തെ കുറിച്ച് ഏഞ്ചല്‍ തോമസ്

പ്രണയം ഉണ്ടെങ്കില്‍ ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാമെന്ന് പറയുന്നത് വെറുതേയാണ്. പ്രണയം പെട്ടെന്നൊന്നും വരില്ല. പ്രണയം സെറ്റായാല്‍ നിന്ന് പോകാമെന്ന് വെറുതേ പറയുന്നതാണ്. ഒന്നോ രണ്ടോ ആഴ്ച പോകുമായിരിക്കും. അതിന് ശേഷം എന്താണ് കാണിക്കുക. ഒരുമിച്ച് നടക്കുന്നതും കൊഞ്ചിക്കുന്നതും മാത്രമല്ലേ കാണിക്കുകയുള്ളു. അതില്‍ വലിയ കാര്യമില്ല.

  പ്രണയത്തെ കുറിച്ച് ഏഞ്ചല്‍ തോമസ്

അഭിനയിക്കാന്‍ പോയിട്ട് സ്വര്‍ണകടത്തില്‍ പെട്ട് പോയതിനെ കുറിച്ചും ഏഞ്ചല്‍ പറഞ്ഞിരുന്നു. ഒരു ജ്വല്ലറിയുടെ പരസ്യമെന്ന് പറഞ്ഞ് ഒരു സുഹൃത്ത് വഴിയാണ് താന്‍ പോവുന്നത്. കോയമ്പത്തൂരുള്ള ജ്വല്ലറിയാണെന്നാണ് പറഞ്ഞത്. എറണാകുളത്ത് വെച്ചാണെന്നും രാത്രി 12 മണിക്ക് എത്താനുമാണ് സുഹൃത്ത് പറഞ്ഞത്. പക്ഷേ അവള്‍ക്ക് വേറെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് വന്നില്ല. അവളെ വിശ്വസിച്ച് ഞാനവിടെ ചെന്നു. അതിന് ശേഷമാണ് കാര്യം അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X