ആരാണ് മിസ്റ്റർ 'ജെ', വെളിപ്പെടുത്തി എയ്ഞ്ചൽ തോമസ്, ക്രഷും ഇദ്ദേഹമാണ്...

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരിന്നു. മലയാളത്തിൽ 2018 ൽ ആണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തയ ഷോ വലിയ വിജയമായിരുന്നു. സാബു മോൻ ആയിരുന്നു വിജയി ആയത്. 2020 ആണ് ബിഗ് ബോസ് സീസൺ 2 തുടങ്ങുന്നത്. എന്നാൽ ഷോയ്ക്ക് 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു.

2021 ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയായിരുന്നു ഈ ഷോയുടേയും അവതാരകൻ. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോ വലിയ വിജയമായിരുന്നു. നടൻ മണിക്കുട്ടൻ ആയിരുന്നു സീസൺ 2യുടെ വിജയി. രണ്ടാം സ്ഥാനം സായ് വിഷ്ണുവിന് ആയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഫിനാലെ നീട്ടി വയ്ക്കുകയായിരുന്നു.

  എയ്ഞ്ചൽ തോമസ്

മറ്റ് രണ്ട് സീസണുകളെക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് മൂന്നാം ഭാഗത്തിന് ആയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവർക്കും ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് എയ്ഞ്ചൽ തോമസ്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് എയ്ഞ്ചൽ ബിഗ് ബോസ് ഷോയിൽ എത്തിയത്. മണിക്കുട്ടന്റെ ആരാധകിയായ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകായിരുന്നു.

മിസ്റ്റർ ജെ

അഡോണിയുമായള്ള താരത്തിന്റെ സൗഹൃദവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. എന്നാൽ അധികം നാൾ ഷോയിൽ നിൽക്കാൻ കഴിഞ്ഞിരുന്നില്ല. 13ാം ദിവസം ഷോയിൽ എത്തിയ എയ്ഞ്ചൽ 28ാം ദിവസം ഷോയിൽ നിന്ന് പുറത്ത് ആവുകയായിരുന്നു. എയ്ഞ്ചലിനോടൊപ്പം തന്നെ ഷോയിൽ ചർച്ചായായ പേരാണ് മിസ്റ്റർ ' ജെ' യുടേത്. താരം തന്നെയാണ് ജെയെ പരിചയപ്പെടുത്തിയത്. തന്റെയും ജെയുടേയും പ്രണയകഥ എയ്ഞ്ചൽ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ യത്ഥാർഥ പേരോ മറ്റ് വിവരങ്ങളൊ നടി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത ജെയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

തന്റെ രാജാവ്

ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാണ് മിസ്റ്റർ ജെ എന്നുള്ള ചോദ്യത്തിനാണ് പ്രണയിതാവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആരാണ് മിസ്റ്റർ ജെ എന്ന ചോദ്യത്തിന് എന്റെ രാജാവ് എന്നാണ് താരം ഉത്തരം നൽകിയത്. ഡേറ്റിനെ താൽപര്യമുണ്ടോ എന്നും ഒരാൾ ചേദിക്കുന്നുണ്ട്. എന്നാൽ മററ്റൊരാളുമായി ഡേറ്റിലാണെന്നാണ് തരം പറഞ്ഞത് മിസ്റ്റർ ജെ ആണ തന്റെ ക്രഷെന്നു ബിഗ് ബോസ് താരം ക്യു എ സെക്ഷനിൽ പറയുന്നുണ്ട്. കൂാടതെ തന്റെ റോൾ മോഡലിനെ കുറിച്ചും സൗര്യത്തിന്റെ രഹസ്യവും നടി വെളിപ്പെടുത്തുന്നുണ്ട്. ചിരി എന്നാണ് സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് എയ്ഞ്ചൽ പറയുന്നത്.

Recommended Video

ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam
കുഞ്ചാക്കോ ബോബൻ

ഭാഗ്യലക്ഷ്മിയെ കുറിച്ചും എയ്ഞ്ചലിനോട് ചോദിക്കുന്നുണ്ട്. ഹൗസിൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഭാഗ്യലക്ഷ്മിയുമായുമായി ഫോണിൽ ബന്ധപ്പെടാറുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ചെയ്യാറുണ്ടെന്നായിരുന്നു ഉത്തരം. കൂടാതെ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും ചോദിക്കുണ്ട്. കുഞ്ചാക്കോ ബോബന്റെ പേരാണ് താരം പറഞ്ഞത്. മോഹൻലാൽ, പൃഥ്വിരാജ്, ചാക്കോച്ചൻ, ജയറാം എന്നിവരാണ് നടിയുടെ പ്രിയപ്പെട്ട താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് എയ്ഞ്ചൽ. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു,ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർഥിയാണ് എയ്ഞ്ചൽ തോമസ്. ആലപ്പുഴ സ്വദേശിയായ എയ്ഞ്ചൽ മോഡലും എംഎ സൈക്കോളജിസ്റ്റുമാണ്.

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X