തെറ്റിധരിക്കപ്പെട്ടു, പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ല, എയ്ഞ്ചൽ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ3ലെ ശ്രദ്ധിക്കപ്പെട്ടെ ഒരു മത്സരാർഥിയായിരുന്നു എയ്ഞ്ചൽ തോമസ്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്. രമ്യയ്ക്കൊപ്പമായിരുന്നു എയ്ഞ്ചൽ ഹൗസിലെത്തിയത്. ഏറെ പ്രതീക്ഷയുള്ള ഒരു വൈൽഡ് കാർഡ് എൻട്രിയായിരുന്നു എയ്ഞ്ചലിന്റേത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ ഹൗസിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല.

ഗ്ലാമറസ് ലുക്കിൽ ടൊവിനോയുടെ നായിക, ചിത്രം കാണൂ

13ാം ദിവസമാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്. മണിക്കുട്ടനോടുള്ള താൽപാര്യം വെളിപ്പെടുത്തി കൊണ്ടാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്. ഷോയിലെത്തി വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു. അഡോണിയുമായുള്ള സൗഹൃദം ഹൗസിനകത്തും പുറത്തും വലിയ ചർച്ച വിഷയമായിരുന്നു. ഹൗസിൽ നിൽക്കാൻ ലവ് ട്രാക്ക് പിടിക്കുകയാണെന്നുള്ള ആരോപണവും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. ഇപ്പോഴിത തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് എയ്ഞ്ചൽ. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൗസിലെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അഡോണിയും ഭാഗ്യലക്ഷ്മി

എല്ലാവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന എയ്ഞ്ചലിന്റെ ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്ത് അഡോണിയാണ്. അഡോണിയേയും ഭാഗ്യലക്ഷ്മിയേയുമാണ് ഏറെ മിസ് ചെയ്യുന്നെന്നും എയ്ഞ്ചൽ പറഞ്ഞു. അതുപോലെ തന്നെ മണിക്കുട്ടൻ ചേട്ടനേയും ഇഷ്ടമാണെന്നും എയ്ഞ്ചൽ കൂട്ടിച്ചേർത്തു. അഡോണിയെ കുറിച്ചു എയ്ഞ്ചൽ സംസാരിച്ചിരുന്നു. ഒരുപാവം നാട്ടിന്‍പുറത്തുകാരന്‍ പയ്യനാണ്.

ഷോ  കാണാറില്ല

പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ലെന്നും എയ്ഞ്ചൽ പറഞ്ഞു. എന്നാൽ അവിടെ നിന്ന് പോകണം എന്ന് ആഗ്രഹമുള്ളവർക്ക് വോട്ട് ചെയ്യാറുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു. മോഹൻലാലിനോടൊപ്പം വേദി പങ്കിട്ടപ്പോഴുണ്ടായ അനുഭവവും എയ്ഞ്ചൽ പങ്കുവെച്ചിരുന്നു.
മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിനെ കാണുമ്പോള്‍ ആദ്യം മുട്ടുവിറച്ചിരുന്നു. പിന്നെ കുഴപ്പമില്ലായിരുന്നു. ബിഗ് ബോസിലെത്തി എന്നെ സ്ഥിരമായി പൊക്കിത്തുടങ്ങിയതോടെ അത് മാറി.

പ്രേക്ഷക സ്വീകാര്യത

അതേസമയം ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ലെന്നും എയ്ഞ്ചൽ പറയുന്നു. ഷോയിൽ നിലനിൽക്കാൻ വേണ്ടി ആളുകൾ എന്തും ചെയ്യുമെന്നും നടി കൂട്ടിച്ചേർത്തു. കൂടാതെ മണിക്കുട്ടനും അനൂപ് കൃഷ്ണനും ഫിനാലയിലേക്കെത്തുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെയ്ക്കുന്നുണ്ട്. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ആളുകൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയെന്നും എയ്ഞ്ചൽ പറയുന്നു. കുറേപേര്‍ വന്ന് സെല്‍ഫിയൊക്കെ എടുക്കാറുണ്ടിപ്പോൾ.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
 അഡോണിയുമായുള്ള  ബന്ധം

ഞാന്‍ വല്ലാണ്ട് ക്ഷീണിച്ചുവെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. നേരില്‍ കണ്ടപ്പോള്‍ അത്ര ക്ഷീണമൊന്നുമില്ലായിരുന്നു. അഡോണിയുമായി നല്ല സൗഹൃദമാണുള്ളത്. അത് പലരും തെറ്റിദ്ധരിച്ചതാണ്. കുഞ്ചാക്കോ ബോബനെ ഒരുപാട് ഇഷ്ടമാണ്. ബൈക്ക് മേടിച്ചപ്പോള്‍ ആ പേര് തന്നെ നല്‍കുകയായിരുന്നു. ബൈക്കില്‍ ചാക്കോച്ചന്റെ പേരൊന്നും വെച്ചിട്ടില്ലെന്നും എയ്ഞ്ചല്‍ പറയുന്നു.രണ്ടാം ആഴ്ച ഹൗസിലെത്തി എയ്ഞ്ചൽ 28ാം ദിവസമാണ് ഹൗസിൽ നിന്ന് പുറത്തു പോകുന്നത് . ബിഗ് ബോസ് സീസൺ 3 പത്താം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.14 പേരുമായി ആരംഭിച്ച ഷോയിൽ 12 പേരാണ് ഇപ്പോഴുളളത്. ദിവസം കുറയുന്തോറും മത്സരവും കടുക്കുകയാണ്. സൗഹൃദം തൽക്കാലം മറ്റിവെച്ച് മത്സരാർഥികൾ ഒറ്റയ്ക്ക് കളിക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X