കൊച്ചു കള്ളൻ എന്താ നാണം... അനൂപിനും ഇഷയ്ക്കും ആശംസകളുമായി താരങ്ങൾ, വീഡിയോ വൈറൽ

മിന്സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യണം എന്ന പരമ്പരയിലൂടെ അനൂപ് മിനിസ്ക്രിനിൽ ശ്രദ്ധിക്കപ്പെടുന്നത്. കല്യാൺ എന്ന കഥാപാത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. കല്യാണായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നത്. സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു അനൂപ്. അധികം നെഗറ്റീവ് കമന്റുകളും താരത്തിന് കേട്ടിരുന്നില്ല. എല്ലാവരോടും മികച്ച സൗഹൃദമായിരുന്നു നടനുണ്ടായിരുന്നത്.


ബിഗ് ബോസ് ഹൗസിൽ അനൂപിനോടൊപ്പം ചർച്ചയായ പേരായിരുന്നു ഇഷയുടേത്. അനൂപ് തന്നെയാണ് തന്റെ പ്രണയിനിയെ ഷോയിലൂടെ പരിചയപ്പടുത്തിയത്. പേര് മാത്രമായിരുന്നു നടൻ അന്ന് പറഞ്ഞത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് അനൂപും ഇഷ എന്ന ഡോക്ടർ ഐശ്വര്യയും.

വിവാഹനിശ്ചയം

അനൂപിന്റേയും ഡോക്ടർ ഐശ്വര്യയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ജൂൺ 23 ന് രാവിലെ പത്ത് മണിക്കായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിന് ഉണ്ടായുരുന്നത്. വിവാഹ നിശ്ചയത്തിന്റെ ലൈവ് വീഡിയോ തന്റെ ആരാധകർക്കായ നടൻ ഇൻഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹനിശ്ചയദിവസം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അനൂപിനും ഇഷയ്ക്കും ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

സേവ് ദി ഡേറ്റ് വീഡിയോ

വിവാഹ നിശ്ചയത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ അനൂപ് പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായിട്ടാണ് വീഡിയോ പങ്കുവെച്ചത്. കൂടാതെ വിവാഹ നിശ്ചയത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റേയും വീഡിയോ നടൻ സ്റ്റോറിയിൽ ചേർത്തിരുന്നു. സേവ് ദി ഡേറ്റ് വിവാഹത്തിന്റേതാണോ നിശ്ചയത്തിന്റേതാണോ എന്നുള്ള സംശയം ഉയർന്നിരുന്നു. എന്നാൽ പിന്നീട് അത് അനൂപ് തന്നെ വിവാഹനിശ്ചയമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

ആശംസയുമായി താരങ്ങൾ

അനൂപിനും ഇഷയ്ക്ക് ആശംസയുമായ മിനിസ്ക്രീൻ താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കൊച്ചു കള്ളൻ എന്താ നാണം എന്നായിരുന്നു നടി റെബേക്ക സന്തോഷ് കുറിച്ചത്. ഒപ്പം ഇരുവർക്കും ആശംസയും അറിയിച്ചിട്ടുണ്ട്. ഉമ നായർ, രമ്യ പണിക്കർ, തുടങ്ങിയവരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ആരാധകരും ആശംസയുമായി എത്തുന്നുണ്ട്. വിവാഹത്ത കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തത്ത് വന്നിട്ടില്ല. ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന. ഈ അടുത്ത കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ തേടിയ ഒരു വ്യക്തിയായിരുന്നു അനൂപിന്റെ ഇഷ.

പ്രണയകഥ

ബിഗ് ബോസ് ഷോയിൽ വെച്ചാണ് അനൂപ് ഇഷയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവതാരകനായ മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഡോക്ടർ ഐശ്വര്യയുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ ഇഷ ചർച്ചാ വിഷയമായിരുന്നെങ്കിലും പ്രണയിനിയുടെ യഥാർഥ പേര് തുടക്കത്തിൽ അനൂപ് വെളിപ്പെടുത്തിയിരുന്നില്ല. നടന്റെ പിറന്നാളിന് സർപ്രൈസ് ആശംസയുമായ ഇഷ എത്തിയിരുന്നു. ഇതോട് പ്രേക്ഷകർ ഇഷയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X