For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ അത്ര മോശമൊന്നും അല്ല; ഇതെല്ലാം നമ്മുടെ ചുറ്റും നടക്കുന്ന കാര്യമല്ലേ, സീതകല്യാണം സീരിയല്‍ താരം അനൂപ്

  |

  ഒട്ടും പ്രതീക്ഷിക്കാത്ത പല താരങ്ങളുമാണ് ഈ സീസണിലെ ബിഗ് ബോസ് മത്സരാര്‍ഥികളായി എത്തിയത്. അതില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടനായ അനൂപ് കൃഷ്ണനും ഉണ്ടായിരുന്നു. സീതാകല്യാണം സീരിയലിലെ കല്യാണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനൂപ് ശ്രദ്ധേയനാവുന്നത്. അനൂപും ഇത്തവണ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ഷോ യിലെത്തിയ താരം വിജയിച്ച് തിരിച്ച് വരട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. അഭിനയത്തോട് വലിയ ഇഷ്ടമായിരുന്ന താന്‍ പത്ത് വര്‍ഷത്തോളം ചാന്‍സ് തേടി നടന്ന കഥ മുന്‍പ് അനൂപ് വെളിപ്പെടുത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണിപ്പോള്‍.

  സീരിയല്‍ ഒരു മോശം സംഗതിയാണെന്ന് പലരും പറയും. അവിഹിതം, ചതി, അമ്മായിയമ്മ-മരുമകള്‍ പോര്, തുടങ്ങി മോശം കാര്യങ്ങളാണ് സീരിയലില്‍ കാണിക്കുന്നതെന്നാണ് പ്രധാന പരാതി. ഒന്ന് ചോദിക്കട്ടേ ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതല്ലേ. അല്ലാതെ വെറുതേ എന്തെങ്കിലുമൊക്കെ കാണിക്കുകയല്ലല്ലോ. അപ്പോള്‍ ഇതൊക്കെ കണ്ട് അങ്ങനെ ചെയ്യണമെന്നല്ല, ചെയ്യരുതെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. അല്ലാതെ സീരിയല്‍ സമൂഹത്തെ മോശമാക്കും എന്ന അഭിപ്രായത്തോട് യോജിക്കാനാകില്ല.

  പത്ത് വര്‍ഷത്തോളം താന്‍ ചാന്‍സ് തേടി നടന്നിട്ടുണ്ട്. ഒത്തിരി പരിശ്രമിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. സീതാകല്യാണത്തിലെ കല്യാണ്‍ എന്ന കഥാപാത്രമായി ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ്. പട്ടാമ്പിയാണ് എന്റെ നാട്. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ആര്‍എംഎസിലായിരുന്നു. അമ്മ ശോഭന, അനിയന്‍ അഖിലേഷ്, അനിയത്തി അഖില. കലാപരമായ പശ്ചാതലമുള്ള കുടുംബമല്ല തന്റേതെന്നും അനൂപ് പറയുന്നു.

  അവസരങ്ങള്‍ തേടി നടന്ന കാലത്ത് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാന്‍ മറന്ന് തുടങ്ങി. ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. സിനിമയെന്നോ സീരിയലെന്നോ വ്യത്യാസമില്ല. അഭിനയമാണ് എന്നെ പ്രലോഭിപ്പിക്കുന്നത്. ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ സാറിന്റെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിരുന്നു. കുടുംബം വലിയ സപ്പോര്‍ട്ടാണ് തരുന്നത്. നിലവില്‍ ഞാന്‍ തൃപ്തനാണ്. പതിയെ വളര്‍ന്നാല്‍ മതിയെന്നാണ് ആഗ്രഹം.

  പണ്ട് മുതലേ അഭിനയിക്കാനുള്ള മോഹമുണ്ട്. മിമിക്രിയിലും നാടകത്തിലുമൊക്കെ സജീവമായിരുന്നു. പഠനം കഴിഞ്ഞ് കുറച്ച് കാലം ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു. അതിനിടെയാണ് സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലേക്ക് ഒരു ചെറിയ വേഷം കിട്ടിയത്. 2012 ല്‍ അത് കഴിഞ്ഞ് ഒരു ക്ലീനിക്കില്‍ ജോലി ചെയ്യുമ്പോഴാണ് മറ്റ് ചില അവസരങ്ങള്‍ കൂടി ലഭിക്കുന്നത്. അങ്ങനെ ജോലി വിട്ട് ്അഭിനയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ മ്യൂസിക് വീഡിയോസ് സംവിധാനം ചെയ്തു. ആങ്കറിങ്ങിലേക്കും മോഡലിങ്ങിലേക്കും കടന്നു. സാമ്പര്‍ എന്ന സിനിമയുടെ ടൈറ്റില്‍ സോങ് വിഷ്വലൈസ് ചെയ്തത് ഞാനാണ്.

  English summary
  Bigg Boss Malayalam Season 3 Fame Anoop Krishnan About Television Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X