Don't Miss!
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- News
ഭക്ഷ്യസാധനങ്ങള്‍ തീരുന്നു; അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
കേരള സാരിയിൽ സിമ്പിൾ ലുക്കിൽ ഐശ്വര്യ, കസവ് മുണ്ട് ഉടുത്ത് സ്റ്റൈലായി അനൂപ്, വിവാഹ ചിത്രങ്ങൾ കാണാം...
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ബിഗ് ബോസ് താരം അനൂപിന്റേയും ഡോക്ടർ ഐശ്വര്യയുടേയും. ബിഗ് ബോസ് ഷോയിലൂടെയാണ് ഈ പ്രണയ കഥ പുറം ലോകത്ത് എത്തിയത്.ഷോയിലായിരിക്കവെയാണ് അനൂപ് ഇഷയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് പ്രണയിനിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അനൂപ് തയ്യാറായിരുന്നില്ല. ശരിക്കുമുളള പേര് പോലും മോഹൻലാലിന്റെ മുന്നിൽ വെച്ചായിരുന്നു അനൂപ് വെളിപ്പെടുത്തിയത്. അതും ഷോ അവസാനിക്കാറായപ്പോൾ.
മോളെ കെട്ടിച്ചു തരാം, വിവാഹത്തിന് ശേഷം അഭിനയം വിടണം, ആ കല്യാണത്തെ കുറിച്ച് മൗനരാഗം താരം അരുൺ
അനൂപ് ബിഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഇഷ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ നിശ്ചയത്തിനായിരുന്നു ശരിക്കും ഇഷയെ പ്രേക്ഷകർ കണ്ടത് . കാത്തിരിപ്പിന് ശേഷം അനൂപും ഇഷയും ജീവിതത്തിൽ ഒന്നായിരിക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സർക്കാർ നിർദ്ദേശം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്.
സൂപ്പര്‍ ഫോറിൽ നിന്ന് മാറി നിൽക്കാൻ കാരണം ഇതാണ്, വെളിപ്പെടുത്തി പ്രിയഗായിക റിമി ടോമി

അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പുലർച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തി ജീവിതത്തിലേയ്ക്ക് കൂട്ടിയത്. നേരത്തെ തന്നെ മൂഹൂർത്തത്തെ കുറിച്ച് അനൂപ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. കേരള സാരിയിൽ വളരെ സിമ്പിൾ ലുക്കിലായിരുന്നു ഐശ്വര്യ എത്തിയത്. അധികം സ്വർണ്ണം ഉപയോഗിച്ചിരുന്നില്ല താരങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ കല്യാൺ എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അനൂപിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ 3 ൽ ആയിരുന്നു അനൂപ് മത്സരാർത്ഥിയായി എത്തിയത്. സീതാകല്യാണം പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുന്നത്. ഷോയിൽ നടന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. അവസാനം വരെ മത്സരാത്തിൽ നിൽക്കാനും കഴിഞ്ഞിരുന്നു.അഞ്ചാം സ്ഥാനമായിരുന്നു താരത്തിന്.

ഷോയിൽ അനൂപിനോടൊപ്പം തന്നെ ഡോക്ടർ ഐശ്വര്യയും ചർച്ചയായിരുന്നു. സീതകല്യാണത്തിലൂടെ ആരാധകരെ നേടിയ അനൂപ് തന്റെ ജീവിത സഖിയെ കുറിച്ച് പറയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. അധികം വിവരങ്ങൾ അന്ന് നടൻ പങ്കുവെച്ചിരുന്നില്ല. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ആ സമയത്ത് തേടി മുഖങ്ങളിലൊന്നായിരുന്നു ഇഷയുടേത്. കൂടാതെ പ്രണയത്തെ കുറിച്ചും നടൻ അത്ര ചർച്ച ചെയ്തിരുന്നില്ല. അനൂപിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി ഇഷ എത്തിയിരുന്നു. മുഖം വെളിപ്പെടുത്താതെയായിരുന്നു അന്ന് ആശംസ നേർന്നത്. ഇഷ എന്ന് മാത്രമായിരുന്നു പേര് പറഞ്ഞത്. പിന്നീട് മോഹൻലാലിന് മുന്നിലായിരുന്നു യഥാർഥ പേരും പ്രണയകഥയുമൊക്കെ വെളിപ്പെടുത്തിയത്. വിവാഹനിശ്ചയദിവസമായിരുന്നു ഡോക്ടർ ഐശ്വര്യയെ പ്രേക്ഷകർ ശരിക്കും കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനൂപ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഐശ്വര്യ പങ്കിടുന്ന വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത് വൈറലും ആയിരുന്നു. ''10 ദിവസം കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാവും'' എന്നുള്ള ഐശ്വര്യയുടെ ഒരു പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തി തങ്ങളുടെ പ്രണയകഥ വെളുപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നതെന്നും പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സംസാരിച്ച് തുടങ്ങയതെന്നും അഭിമുഖത്തിൽ പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞിരുന്നു. അനൂപിന്റെ വാക്കുകൾ ഇങ്ങനെ... '' ''സുഹൃത്തിനൊപ്പം ആശുപത്രിയിൽ നിന്നപ്പോഴാണ് താന്‍ ഐശ്വര്യയെ കാണുന്നത്. റൗണ്ട്‌സിന് വന്നപ്പോഴാണ് കണ്ടത്. അന്ന് ഐശ്വര്യ തന്നെ മൈന്‍ഡ് ചെയ്തിട്ടൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവാണെങ്കിലും അനൂപിനെ അന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. 2 വര്‍ഷത്തിന് ശേഷമായാണ് പിന്നീട് സംസാരിച്ചത്. ഐശ്വര്യയാണ് ഇങ്ങോട്ട് മെസ്സേജ് അയച്ച് സംസാരിച്ചത്. അങ്ങനെയാണ് സൗഹൃദത്തിലായത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നെന്നും അനൂപ് പറഞ്ഞു.