ഐശ്വര്യ അനൂപിന്റെ ഇഷയായത് ഇങ്ങനെയാണ്, പ്രേക്ഷകർ തേടിയ ആ പേരിനെ കുറിച്ച് നടൻ...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ബിഗ് ബോസ് താരം അനൂപിന്റേയും ഡോക്ടർ ഐശ്വര്യയുടേയും. ജനുവര 23 ഞയറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം. മണിക്കൂട്ടൻ, ഫിറോസ്, സജ്ന, ഋതു മന്ത്ര, മജ്സിയ ഭാനും, ജിപി എന്നിവർ അനൂപിനും ഐശ്വര്യയ്ക്കും ആശംസ നേർന്ന് എത്തിയിരുന്നു. വധു വരന്മാർക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാവിലെ 6നും 7നും ഇടയിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം സ്വയം ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. സിമ്പിൾ ലുക്കിലായിരുന്നു ഇരുവരും എത്തിയത്. സാധാരണ സെലിബ്രിറ്റി വിവാഹത്തിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായിട്ടായിരുന്നു അനൂപ്- ഐശ്വര്യ വിവാഹം. സിമ്പിളാണ് എപ്പേഴും നല്ലതെന്നാണ് അനൂപ് പറയുന്നത് വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാഹം ലളിതമാക്കിയതിനെ കുറിച്ചും ഐശ്വര്യ എന്ന പേരിൽ നിന്ന് ഇഷയെ കണ്ടെത്തിയതിനെ കുറിച്ചും പറഞ്ഞത്.

ഇഷ്ടപ്പെട്ടത്

അനൂപിൽ ഏറ്റവും അധികം ഇഷ്ടപ്പെട്ട കാര്യത്തെ കുറിച്ച് ഇഷ പറയുന്നത് ഇങ്ങനെയാണ്... ''വളരെ ജെനുവിനായിട്ടുള്ള ആളാണ്. അതാണ് പ്രധാനമായിട്ടുളളത്. ബാക്കിയെല്ലാം ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. കൂടാതെ ബിഗ് ബോസിലേയ്ക്ക് പോകാൻ തനിക്ക് പൂർണ്ണ സമ്മതമായിരുന്നു എന്നും ഇഷ പറയുന്നുണ്ട്. അത് അവരുടെ കരിയറിന്‌റെ ഡെവലപ്പ് ചെയ്യാൻ പറ്റുന്ന പ്ലാറ്റ്ഫോമാണ്. അത് അവരുടെ പ്രെഫഷന്റെ ഭാഗമാണ്. അതിലൊന്നും തനിക്കൊരു എതിർ അഭിപ്രായവും ഇല്ലായിരുന്നെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശരിയാണെന്നും അനൂപും കൂട്ടിച്ചേർത്തു

ഇഷ എന്ന പേര്

ഇഷ എന്ന പേരിനെ കുറിച്ചും അനൂപ് പറയുന്നുണ്ട്. ഐശ്വര്യ എന്ന പേരിൽ ഇരിക്കുന്നുണ്ട് ഇഷ. നമ്മൾ ഇമേജിനറി ക്യാരക്ടറുകൾ പിടിക്കുന്ന ആളുകളാണ്. അതുകൊണ്ട് ഒരു രസകരമായ പേര് ഇരിക്കട്ടെ എന്ന് വിചാരിച്ചു. എല്ലാവരും വിളിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ പേര് കണ്ടു പിടിക്കാൻ ശ്രമിച്ചു. അത് തനിക്ക് കിട്ടിയെന്നുമാണ് പേരിനെ കുറിച്ച് നടൻ പറഞ്ഞത്. വിവാദങ്ങളെ കുറിച്ചും പ്രതികരിച്ചിരുന്നു. വളരെ രസകരമായിട്ടായിരുന്നു അനൂപ് അതിനെ കുറിച്ച് സംസാരിച്ചത്. അത്ര വിവാദങ്ങളൊന്നുമില്ല. രണ്ട് ആളുകൾ വിവാഹം കഴിച്ചു അത്രയേയുള്ളൂവെന്നായിരുന്നു നടൻ പറഞ്ഞത്

ആഗ്രഹം  നടന്നു

അനൂപ് ബിഗ് ബോസിൽ ആദ്യത്തെ അഞ്ച് സ്ഥാനത്ത് ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു എന്നു ഇഷ പറയുന്നു. ഒന്നാംസ്ഥാനം കിട്ടുക എന്നത് ഓരോന്നിനെ ആശ്രയിച്ചാണ്. ആദ്യസ്ഥാനം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സത്യസന്ധമായി നിന്നവർ വിജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു വെന്നും താരപത്നി പറഞ്ഞു. താൻ നന്നായി ഗെയിം കളിച്ചത് കൊണ്ട് മികച്ച ഗെയിമർ എന്ന അംഗീകാരം തനിക്ക് കിട്ടി. അതു താൻ ആരാധിക്കുന്ന മഹത് വ്യക്തിയിൽ നിന്ന് കിട്ടിയെന്നും ഇഷ പറഞ്ഞതിന്റെ ബാക്കിയായി അനൂപ് പറഞ്ഞു.

മോഹൻലാലിന്റെ ആശംസ

ലാലേട്ടൻ ആശംസ അറിയിച്ചതിനെ കുറിച്ചും അനൂപ് പറയുന്നുണ്ട് ലാലേട്ടന്‍ കഴിഞ്ഞ ദിവസം വിളിച്ച് വിഷസ് അറിയിച്ചിരുന്നു. അത് വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ മാത്രമാണ് ഞാൻ. അങ്ങനെയുള്ള എന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരു വിഷസ് കിട്ടുക എന്നത് നമ്മളെ സംബന്ധിത്തടത്തോളം വലിയ കാര്യമാണെന്നും അനൂപ് പറഞ്ഞു. ബിഗ് ബോസിലുള്ളവരും വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തിരുന്നു എന്ന് താരം വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു,. ഇങ്ങനെയൊരു സാഹചര്യമായതിനാലാണ് വിവാഹം ചുരുക്കേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X