ഇതാണ് നിന്റെ പ്രശ്നം, ഒന്നും മുഴുവൻ കേൾക്കാൻ ശ്രമിക്കില്ല, ലക്ഷ്മിയെ ശകാരിച്ച് ഭാഗ്യലക്ഷ്മി

ശക്തരായ 14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. സിനിമ, സീരിയൽ താരങ്ങൾ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 14 പേരാണ് ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. പ്രണയദിനത്തിൽ ആരംഭിച്ച ഷോ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്.

lakshmi-bhagyalakshmi

ബിഗ് ബോസ് ഹൗസ് സീസൺ 3 ലെ ആദ്യത്തെ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും തമ്മിലായിരുന്നു മത്സരം. മറ്റുള്ള മത്സരാർഥികളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. ഒരാളുടെ പേര് പറഞ്ഞതിനുശേഷം എന്തുകൊണ്ട് ആളെ തിരഞ്ഞെടുത്തു എന്നതിന് ഒരു വിശദീകരണവും നല്‍കണമായിരുന്നു. രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് ഭാഗ്യലക്ഷ്മി സീസൺ 3ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞടുക്കപ്പെടുകയിരുന്നു.

ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന് ശേഷം ബിഗ് ബോസ് ഹൗസിൽ അതിനെ ചുറ്റിപ്പറ്റി ചർച്ച നടന്നിരുന്നു, ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ച ലക്ഷമിയും ഭാഗ്യലക്ഷ്മിയും തമ്മിലായിരുന്നു സംസാരം നടന്നത്. തനിക്ക് വേണ്ടിയാണ് മറ്റുള്ളവരോട് ലക്ഷ്മി വോട്ട് ചോദിച്ചതെങ്കിലും അത് പറഞ്ഞ് മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നില്ല. ലക്ഷ്മിക്ക് ഭാഗ്യലക്ഷ്മിയോടുള്ള ബഹുമാനം കൊണ്ടാണ് തനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ കഴിയാതിരുന്നതെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാൽ തനിക്ക് ലക്ഷ്മി എന്ത് പറഞ്ഞാലും വിഷമം ആകില്ലെന്നും മത്സരിക്കാനാണ് ഇവിടെ വന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ‌

Recommended Video

വിലങ്ങുതടിയായ കാമുകനോട് പോയി പണി നോക്കാൻ പറഞ്ഞ മജ്‌സിയ | FilmiBEat Malayalam

കൂടാതെ മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ഇടയിൽ കയറി സംസാരിക്കുന്ന ലക്ഷ്മിയുടെ സ്വഭാവത്തേയും ഭാഗ്യലക്ഷ്മി വിമർശിച്ചു. ക്യാപ്റ്റൻസി ടാസ്ക്കിനിടയിലും ഇതേകാര്യം ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ലക്ഷ്മി ഒന്നും മുഴുവൻ കേൾക്കാൻ ശ്രമിക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ കാര്യം സന്ധ്യയും പറഞ്ഞിരുന്നു. ഡിംപലും, അനൂപും മാത്രമാണ് ലക്ഷ്മിക്ക് വോട്ട് ചെയ്തത്. ബാക്കി 10 അംഗങ്ങളും ഭാഗ്യലക്ഷ്മിയെ പിന്തുണക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X