തുന്നി പിടിപ്പിച്ച നട്ടെല്ലിന് അതില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയില്ല, ജീവിത കഥ പറഞ്ഞ് ഡിംപൽ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഡിംപൽ ഭാൽ. ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. രണ്ടാം ദിവസം മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഡിംപലിനെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട് .

ഇപ്പോഴിത ജീവിതത്തിൽ കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും ജീവിത വിജയ മന്ത്രത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഡിംപൽ ഭാൽ‌. ജോഷ് ടോക്കിലാണ് താരം മനസ് തുറന്നത്. തന്റെ ജീവിതത്തിന്റെ റിമോട്ട് ആരെയും ഏല്‍പിച്ചിട്ടില്ലെന്നും അതിന്റെ നിയന്ത്രണം തന്റെ കയ്യിലാണെന്നും ഡിംപല്‍ പറയുന്നു.

ജീവിത  കഥ

ഡിംപലിൻരെ വാക്കുകൾ ഇങ്ങനെ...'' എന്റെ ജീവിതത്തെ ഒരു അടിപൊളി ഷോ ആയിട്ടാണ് ഞാന്‍ കാണുന്നത്. കളിക്കാന്‍ വളരെ രസമുള്ള ഒരു ഗെയിം ആണ് ജീവിതം. ഇതിന്റെ കണ്‍ട്രോള്‍ ഞാന്‍ വേറെ ആര്‍ക്കും കൊടുത്തിട്ടില്ല. എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ എനിക്ക് മാത്രമേ കഴിയൂ എന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്. എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായം ഉള്ളപ്പോഴാണ് എന്റെ ഉറ്റസുഹൃത്ത് എന്റെ മടിയില്‍ കിടന്ന് മരിച്ചത്. ഞങ്ങള്‍ എന്തും ഒന്നിച്ച് ചെയ്യുന്നരാണ്, ഒരുമിച്ചാണ് കളിയ്ക്കുന്നതും പഠിയ്ക്കുന്നതും എല്ലാം. ഒരിക്കല്‍ അവള്‍ അവശയായി എന്റെ മടിയില്‍ കിടന്നു. എന്നെ ഒന്ന് കെട്ടിപ്പിടിയ്ക്കുമോ എന്ന് ചോദിച്ചകൊണ്ട് അവള്‍ എന്റെ മടയില്‍ കിടന്ന് മയങ്ങി. പിന്നെ അവള്‍ ഒരിക്കലും ആ കണ്ണുകള്‍ തുറന്നില്ല. ഒരു പന്ത്രണ്ട് വയസ്സുകാരിയ്ക്ക് അതില്‍ പരം ഒരു വലിയ മെന്റല്‍ ഷോക്ക് കിട്ടാനില്ല.

അസുഖം

മാനസികമായി ഞാന്‍ തളര്‍ന്ന് ഇരിയ്ക്കുന്ന സമയത്താണ് മറ്റൊരു ദുരന്തം കൂടെ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ നട്ടെല്ലില്‍ ഒരു ട്യൂമര്‍. മാനസികമായി തളര്‍ന്നു നില്‍ക്കുന്ന ഞാന്‍ ശാരീകമായും അവശയായി. പക്ഷെ അപ്പോഴും ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. നാല്‍പ്പത്തിനാല് തുന്നലുകളാണ് എന്റെ പുറത്ത് ഉള്ളത്. നട്ടെല്ലില് അഞ്ച് സ്‌ക്രൂ ഇട്ട് ടൈറ്റ് ചെയ്തിട്ടുണ്ട്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കടന്ന സമയമായിരുന്നു അത്. എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഘട്ടം അതാണ്.

മൂന്നാം ഘട്ടം

ബിഗ് ബോസ് ഹൗസില്‍ വച്ച് ആണ് എന്റെ ജീവിതത്തിലെ മൂന്നാം ഘട്ടം ഞാന്‍ അഭിമുഖീകരിച്ചത്. കളിച്ച് ചിരിച്ച് സന്തോഷത്തോടെ എന്നെ ബിഗ്ഗ് ബോസ് ഹൗസിലേക്ക് പറഞ്ഞ് അയച്ച എന്റെ അച്ഛന്റെ മരണ വാര്‍ത്ത ഞാന്‍ ഷോയില്‍ വച്ചാണ് അറിയുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായ എന്റെ അച്ഛന്‍ ഇല്ല എന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ആ നഷ്ടമാണ് പിന്നെ എന്നെ തളര്‍ത്തിയത്. പക്ഷെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി നില്‍ക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വയം അതിജീവിയ്ക്കുക അല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗങ്ങളില്ലായിരുന്നു.

വിമർശനം

ഇതിനെ എല്ലാം അതിജീവിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ ഈ സമൂഹം എന്നെ പല തരത്തിലും തളര്‍ത്താന്‍ ശ്രമിച്ചു. പന്ത്രണ്ടാം വയസ്സില്‍ എനിക്ക് നഷ്ടപ്പെട്ട കൂട്ടുകാരിയുടെ ബേര്‍ത്ത് ഡേറ്റ് ഞാന്‍ എന്റെ കൈയ്യില്‍ പച്ച കുത്തിയിട്ടുണ്ട്. അച്ഛന്‍ മരിച്ച് അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ തളരാതിരിക്കാന്‍ ഞാന്‍ ബിഗ്ഗ് ബോസ് ഹൗസിലേക്ക് തിരിച്ച് പോയിരുന്നു. ഇതിനെ എല്ലാം പലരും വിമര്‍ശിച്ചു. ഷോയില്‍ അവള്‍ അവളുടെ ടി ആര്‍ പി കൂട്ടാന്‍ വേണ്ടി ചത്ത കൂട്ടുകാരിയുടെ ടാറ്റു ഉണ്ടാക്കി, എന്നോ ഉണ്ടായ ഒരു സര്‍ജ്ജറിയുടെ പേരില്‍ സിംപതി ക്രിയേറ്റ് ചെയ്തു.. അച്ഛനെ കൊന്ന് ടാറ്റു അടിച്ചു എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. എന്റെ ശരീരത്തെയും പലരും വിമര്‍ശിക്കുന്നു. പക്ഷെ എന്റെ ഒരു കൈയ്യ്ക്ക് വേദന അറിയില്ല, അതുകൊണ്ടാണ് അതില്‍ ഞാന്‍ ടാറ്റു കുത്തി നിറച്ചത്. ശരീര ഭാരം 52 കിലോ ആണ്. തുന്നി പിടിപ്പിച്ച നട്ടെല്ലിന് അതില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയില്ലെന്നും ഡിംപൽ പറയുന്നു.

Recommended Video

Anoop Krishnan interview After Marriage | FIlmiBeat Malayalam
ജീവിതത്തിന്റെ വിജയം

എന്റെ ജീവിതത്തിന്റെ വിജയം എന്റെ അച്ഛനും അമ്മയും നീ ഞങ്ങളുടെ അഭിമാനമാണ് എന്ന് പറയുന്ന സ്റ്റേജ് ആണ്. ആ വിജയം ഞാന്‍ നേരത്തെ തന്നെ നേടിക്കഴിഞ്ഞു. വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കൊന്നും എന്നെ താഴ്ത്താന്‍ സാധിയ്ക്കുകയില്ല. ഞാന്‍ വളരെ അധികം പോസ്റ്റീവ് ആണ്. ഒരിക്കലും നിങ്ങളുടെ കണ്ണുകളിലൂടെ അല്ല ഞാന്‍ ജീവിതത്തെ കാണുന്നത്. 'മറ്റുള്ളവരെ പോലെ ആകാന്‍ ശ്രമിയ്ക്കരുത്. സ്വയം ആരാണെന്ന് തിരിച്ചറിഞ്ഞ്, അങ്ങിനെ ജീവിയ്ക്കുക. വ്യത്യസ്തയായി ഇരിയ്ക്കുക' എന്നാണ് എന്നെ എന്റെ അച്ഛന്‍ പഠിപ്പിച്ചത്. അതെ ഞാന്‍ വ്യത്യസ്തയാണ്- ഡിംപല്‍ ഭാല്‍ പറഞ്ഞു

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X