For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഡം എന്ന് എന്നെ വിളിക്കണ്ട, നിങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത് പോലെ മതിയെന്ന് ബിഗ് ബോസ് താരം ഡിംപല്‍ ഭാല്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡിംപല്‍ പെണ്‍കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും വലിയൊരു മാതൃകയുമായിട്ടാണ് വീടിനുള്ളിലേക്ക് എത്തുന്നത്. ടൈറ്റില്‍ വിന്നര്‍ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായുണ്ടായ പപ്പയുടെ വേര്‍പാട് താരത്തെ തളര്‍ത്തി. സഹമത്സരാർഥികളും പ്രേക്ഷകരുമെല്ലാം ഡിംപലിൻ്റെ വേദനയിൽ പങ്കുചേർന്നിരുന്നു.

  നിഴലും ഒപ്പമുണ്ട്, വേറിട്ട ഫോട്ടോഷൂട്ട് നടത്തി ആകൻഷ ഷർമ്മ, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  പപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി പുറത്തിറങ്ങിയ ഡിംപല്‍ തിരിച്ച് ഷോ യിലേക്ക് തന്നെ എത്തിയിരുന്നു. തിരിച്ച് വരാൻ സാധ്യതയില്ലെന്ന് അവതാരകനായ മോഹൻലാൽ തന്നെ അറിയിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഡിംപൽ തിരിച്ചെത്തി. വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തപ്പെട്ടു. ഗ്രാന്‍ഡ് ഫിനാലെയില്‍ ഡിംപല്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കാന്‍ എത്തിയിരിക്കുകയാണ് താരം.

  സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഡിംപല്‍ പറഞ്ഞത്. ആദ്യം പപ്പയെ കുറിച്ചാണ് ചിലര്‍ സംശയങ്ങള്‍ ചോദിച്ചത്. പപ്പയെ മിസ് ചെയ്യുന്നുണ്ടോന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. ഓരോ നിമിഷവും മിസ് ചെയ്യുന്നു. എന്ത് ചെയ്താലും അത് പപ്പ പഠിപ്പിച്ചതാണല്ലോ, ചായ ഉണ്ടാക്കുമ്പോള്‍ ഒരു ചായ തന്നേ എന്ന് പറയുന്നത സൗണ്ടൊക്കെ കേള്‍ക്കുന്നത് പോലെയുണ്ട്. പപ്പ എന്ന് വിളിക്കുമ്പോള്‍ വിളി കേള്‍ക്കാന്‍ ഇല്ലല്ലോ എന്ന് ഓര്‍ക്കുന്നത് വലിയ വിഷമമാണെന്നും ഡിംപല്‍ പറയുന്നു.

  വിവാഹം വേണമെന്ന് തോന്നുന്നുണ്ട്; കൊറോണ കാലത്ത് കൂടെ ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചതായി നടി

  ഡിംപല്‍ എന്നല്ലാതെ മറ്റെതെങ്കിലും പേര് എന്നെ വിളിക്കുകയാണെങ്കില്‍ അതെനിക്ക് ഇഷ്ടമല്ലാത്ത കാര്യമായിരുന്നു. ഡിംപല്‍ എന്ന് വിളിക്കാന്‍ പറഞ്ഞ് ഞാനവരെ കറക്ട് ചെയ്യും. എന്നോട് അത്രയും അടുപ്പമുള്ളവര്‍ മാത്രമേ ഡിംപു, ഡിംപി, എന്ന് തുടങ്ങുന്ന പേരുകള്‍ വിളിക്കാറുള്ളത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. മെസേജിന് റിപ്ലേ തരാത്തതിനെ കുറിച്ചും താരം സൂചിപ്പിച്ചു. ഫെബ്രുവരി മുതല്‍ എനിക്ക് മെസേജ് അയച്ചവര്‍ക്കെല്ലാം റിപ്ലേ കൊടുത്ത് വരികയാണ്. ആദ്യം അയച്ചവര്‍ മുതലിങ്ങോട്ട് ഓരോരുത്തര്‍ക്കായി മറുപടി കൊടുക്കുന്നുണ്ട്. ചിലര്‍ക്ക് കമന്റ് ബോക്‌സിലും മറ്റ് ചിലര്‍ക്ക് ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ ആയിരിക്കും മെസേജിന് റിപ്ലേ കൊടുക്കുക. ഒരു പ്രാവിശ്യമോ പല പ്രാവിശ്യമോ ആയി എല്ലാവര്‍ക്കും തന്നെ മെസേജ് അയക്കാന്‍ ശ്രമിക്കാറുണ്ട്.

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെ; ആഴ്ചകളായി സ്ഥാനം വിട്ട് കൊടുക്കാതെ സീരിയലുകളുടെ മത്സരം

  തന്നെ കാണുമ്പോള്‍ ചില കുട്ടികളൊക്കെ പകച്ച് നോക്കി നില്‍ക്കാറുണ്ട്. ടെലിവിഷനില്‍ കണ്ട ഒരാള്‍ നേരിട്ട് മുന്നില്‍ വരുമ്പോഴുള്ള ആകാംഷയാണത്. കുറച്ച് നേരത്തിനുള്ളിലാണ് അവര്‍ക്കത് മനസിലാവുക. പിന്നെ നേരില്‍ കാണാന്‍ വരുന്നവര്‍ എന്നെ മേഡം എന്ന് വിളിക്കരുത്. അങ്ങനെ വിളിക്കുന്നവരോട് ഞാന്‍ മിണ്ടില്ല. ഡിംപു, ഡിംപി, ഇംപി, ഡിംപല്‍, ഡിപംല്‍ ഭാല്‍, എന്നിങ്ങനെ നിങ്ങള്‍ സ്‌നേഹത്തോടെ തന്ന എന്ത് വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ മാം എന്ന് മാത്രം വിളിക്കരുത്.

  പുത്തന്‍ കാറില്‍ പറന്ന് വന്ന് സുമിത്ര, കുശുമ്പും അസൂയയും സഹിക്കാനാവാതെ വേദികയും സരസ്വതിയമ്മയും

  ഇനി ഞാന്‍ നൂറ് വയസ് വരെ ജീവിച്ചിരുന്നാല്‍, എന്റെ ഓര്‍മ്മയൊക്കെ നഷ്ടപ്പെട്ട് പോര് പോലും ഓര്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ വിളിക്കാം. കാരണം ആ സമയത്ത് എനിക്ക് എന്റെ പേര് പോലും അറിയില്ലല്ലോ. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിനുള്ള യോഗ്യത നേടിയിട്ടില്ല. അവിടം വരെ ഞാന്‍ എത്തിയിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. മാം എന്ന് വിളിക്കുമ്പോള്‍ സീനിയര്‍ ആയിട്ടുള്ള ആരേയോ വിളിക്കുന്നത് പോലെയുണ്ട്. അതെന്നെയായി തോന്നുന്നില്ല.

  ആദ്യരാത്രിയിലെടുത്ത തീരുമാനം മാറ്റുമോ; കുഞ്ഞിന് വേണ്ടി ഒരുങ്ങി ബാലനും ദേവിയും, സാന്ത്വനത്തില്‍ ട്വിസ്റ്റ്

  ഇതിനിടെ ഡിംപലിന്റെ ബ്യൂട്ടി ടിപ് എന്താണെന്ന് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നുണ്ടെങ്കിലും ഇന്‍സ്റ്റാഗ്രാമിലെ ഫില്‍റ്ററാണ് ബ്യൂട്ടി ടിപെന്ന് താരം പറയുന്നു. മാത്രമല്ല തനിക്ക് ഭയങ്കര മടിച്ചിയാണ്. മുഖത്ത് ഒന്നും ചെയ്യാറില്ല. ബിഗ് ബോസില്‍ നിന്നും കുറച്ച് ചെയ്തിരുന്നു. അവിടെത്തെ കാലവസ്ഥയും വെള്ളവുമൊക്കെ കാരണം സ്‌കിന്‍ ഡ്രൈ ആയി പോയി. കൊച്ചിയില്‍ അത്ര പ്രശ്‌നമില്ല. ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്. വൈകാതെ ഈ വീട് മാറുകയാണെന്ന് ഡിംപല്‍ അറിയിച്ചിട്ടുണ്ട്.

  മികച്ച ഗായിക, എംജി ശ്രീകുമാറിനൊപ്പം സിനിമയിലും പാടി; രാധിക ദേവി പക്ഷെ രാധിക സുരേഷ് ഗോപിയായി!

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഫിനാലെ വരെ കുറേ ഗ്യാപ് ഉണ്ടായിരുന്നു. എല്ലാവരും അഭിനയിക്കുകയും മറ്റും ചെയ്യുന്നവരാണ്. അതോണ്ട് തിരിച്ച് ജോലിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഫിനാലെ കഴിഞ്ഞതോടെ എല്ലാവരും തിരക്കിലാണ്. ഓരോരുത്തരും അവരുടെ പ്രൊഫഷനില്‍ സന്തുഷ്ടരാണ്. വര്‍ക്കും കാര്യങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നത്. എന്റെ അറിവില്‍ എല്ലാവരും ഭയങ്കര ബിസിയാണെന്നാണ്. എന്റെ അവസ്ഥയും അങ്ങനെയാണ്. ഇനി എന്റേതായി വരാനിരിക്കുന്ന പ്രൊജകട്് മൂവിയൊന്നുമല്ല. എന്നെ കുറിച്ചും സൈക്കോളജിയുമൊക്കെ ചേര്‍ന്നതാണ് അടുത്ത ജോലി. സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള ഒരു സെക്ഷന്‍ അടുത്ത് തന്നെ തുടങ്ങും. വൈകാതെ അതെന്നാണെന്നുള്ള തീയ്യതി അനൗണ്‍സ് ചെയ്യാം.

  English summary
  Bigg Boss Malayalam Season 3 Fame Dimpal Bhal Opens Up About Her Pappa And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X