For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛൻ എപ്പോഴും പറയാറുള്ളത് ഇതാണ്, പിതാവിന്റെ വാക്കുകളോർത്ത് വിതുമ്പി ഡിംപൽ ഭാൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.2018 ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായിയ എത്തി ഷോ വൻ വിജയമായിരുന്നു. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ എത്തിയത്. സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ1 ന്റ വിജയി. ഒന്നാം ഭാഗം വലിയ വിജയമായതിന് പിന്നാലെ രണ്ടും മൂന്നും ഭാഗങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ബിഗ് ബോസ് സീസൺ 3 ആണ് അവസാനിച്ചിരിക്കുന്നത്. മണിക്കുട്ടനാണ് വിജയിച്ചിരിക്കുന്നത്.

  സ്റ്റൈലിഷായി നടി ദീപ്തി സതി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവർക്കും ലഭിച്ചത്. ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സായി വിഷ്ണുവായിരുന്നു രണ്ടാം സ്ഥാനം നേടിയത്. ഡിംപലൽ മൂന്നാം സ്ഥാനവും റംസാൻ, അനൂപ് എന്നിങ്ങനെ നാലും അഞ്ചും സ്ഥാനം സ്വന്തമാക്കിയിരുന്നു. ആദ്യത്തെ രണ്ട് സീസണുകളെക്കാളും മികച്ച സ്വീകാര്യതയാണ് മൂന്നാം ബിഗ് ബോസ് ഭാഗത്തിന് ലഭിക്കുന്നത്.

  പെണ്ണിനെ ഇഷ്ടമായി, എന്നാൽ വീട്ടുകാർ കെട്ടിച്ചു തന്നില്ല, വെളിപ്പെടുത്തി മാമുക്കോയ

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. മോഡലിംഗ് രംഗത്ത് നിന്നാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. രാണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ഹൗസിലെത്തിയത്. പുതുമുഖമായിരുന്ന താരം ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഹൗസിന് അകത്തും നിരവധി പേർക്ക് ഡിംപലിനെ ഇഷ്ടമായിരുന്നു. സെക്കൻഡ് റണ്ണറപ്പായിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയും ഡിംപൽ ഭാൽ ആയിരുന്നു.

  ഡിംപലിനെ പോലെ താരത്തിന്റെ കുടുംബാംഗങ്ങളു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബിഗ് ബോസിന് സമാനമായ ഒരു മലയാളം ഷോയിൽ സഹോദരി തിങ്കൾ ഭാൽ മത്സരാർഥിയായിരുന്നു. അച്ഛനും അമ്മയും അനിയത്തി നയനയുമെല്ലാം ഡിംപലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. ഷോ നടക്കുമ്പോഴായിരുന്നു താരത്തിന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം. ഇത് അവരുടെ കുടുംബത്തെ മാത്രമല്ല മലയാളി പ്രേക്ഷകരേയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അച്ഛന്റെ വിയോഗത്തിനെ തുടർന്ന് ഷോ നിർത്തിവെച്ച് പുറത്തു പോയ ഡിംപൽ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി വീണ്ടും മടങ്ങി എത്തുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്ന ഡിംപൽ ഭാൽ.

  ഇപ്പോഴിത പിതാവ് പറഞ്ഞ വാക്കുകളെ കുറിച്ച് ഡിംപൽ ഭാൽ . ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്. ഒരാൾക്ക് മുന്നിൽ കുനിഞ്ഞോളു എന്നാൽ വീഴരുത്. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും ആത്മാഭിമാനം വിട്ടുകൊടുക്കരുത്. പൈസ ഉണ്ടാക്കാൻ പഠിപ്പിച്ചില്ല എന്നാൽ എപ്പോഴും നിങ്ങളുടെ അഭിമാനത്തിന് വേണ്ടി ജീവിക്കു എന്ന്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ആത്മാഭിമാനത്ത തെടുമ്പോൾ അത് വലിയ പ്രശ്നമാകും. ആദ്യം അച്ഛൻ പറയുമായിരുന്നു ആദ്യമൊക്കെ എനിക്ക് ടെൻഷനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷവാനാണ്. കാരണം എന്റെ മക്കൾ എന്റെ അടുത്ത് സുരക്ഷിതരാണ്''; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ച് പറഞ്ഞത്.

  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ3 ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗത്തുള്ള 14 പേരായിരുന്നു ആദ്യം ഹൗസിലെത്തിയത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേരും കൂടി ഹൗസിലെത്തി.സംഭവ ബഹുലമായ ഷോ മുന്നോട്ട് പോകുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. എന്നൽ പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് ഫിനാലെ നടത്തുകയായിരുന്നു ഗംഭീര ആഘോഷത്തോടെയായിരുന്നു ബിഗ് ബോസ് ഫിനാലെ നടന്നത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  വീഡിയോ; കടപ്പാട്, ഇന്ത്യഗ്ലിറ്റ്സ്

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 Fame Dimpal bhal Opns Up Her Father Advice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X