പപ്പയുമായുളള അവസാന കൂടിക്കാഴ്ചയാവും ഇതെന്ന് ഒരിക്കലും കരുതിയില്ല, ഡിംപലിന്‌റെ വീഡിയോ
ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഡിംപല്‍ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച താരം മറ്റുളളവര്‍ക്കെല്ലാം ഒരു പ്രചോദനമായികൊണ്ടാണ് ബിഗ് ബോസ് ഷോയില്‍ മല്‍സരിച്ചത്. വേദനകള്‍ ഉളള സമയത്തു അതൊന്നും പുറത്തുകാണിക്കാതെ ഷോയില്‍ ആക്ടീവായി പങ്കെടുത്തിരുന്നു ഡിംപല്‍. പ്രകടനത്തിന്‌റെ കാര്യത്തില്‍ വനിതാ മല്‍സരാര്‍ത്ഥികളില്‍ ഇത്തവണ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ഡിംപല്‍.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഫെെനലില്‍ ഡിംപലിനും വിജയ സാധ്യതകളുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അതേസമയം ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. സഹോദരി തിങ്കളിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ബിഗ് ബോസ് താരം എത്താറുണ്ട്.

പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപലിന് ഇടയ്ക്ക് പുറത്തുപോവേണ്ടി വന്നിരുന്നു. അച്ഛന്‌റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കണ്‍ഫെഷന്‍ റൂമില്‍ വെച്ച് ഡിംപല്‍ അറിഞ്ഞത്. തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് ഡിംപല്‍ വീണ്ടും ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയത്. ബിഗ് ബോസിലുളള സമയത്ത് അച്ഛനെ കുറിച്ച് ഡിംപല്‍ എപ്പോഴും മനസുതുറക്കുമായിരുന്നു.

അദ്ദേഹത്തെ ഒരിക്കല്‍ ബിബി വീട്ടിലെ ടിവിയിലൂടെ കാണിച്ചപ്പോള്‍ ഡിംപല്‍ തന്‌റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അതേസമയം തങ്ങളുടെ യൂടൂബ് ചാനലിലൂടെ ഡിംപലും തിങ്കളും പങ്കുവെച്ച പപ്പയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിംപല്‍ പപ്പയ്‌ക്കൊപ്പം സംസാരിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിലുളളത്. ഇത് പപ്പയ്‌ക്കൊപ്പമുളള അവസാന കൂടിക്കാഴ്ചയാവും എന്ന് ഒരിക്കലും കരുതിയില്ല എന്ന ക്യാപ്ഷനിലാണ് ഡിംപല്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.

ഭാല്‍ സിസ്‌റ്റേഴ്‌സ് എന്ന യൂടൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്. പപ്പ പോയിട്ട് 40 ദിവസം കഴിഞ്ഞു. ആ സാന്നിദ്ധ്യം ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. പപ്പ പറഞ്ഞത് പോലെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച് ഞങ്ങള്‍ കഴിയുമെന്നാണ് വീഡിയോയ്ക്ക് താഴെ ഡിംപല്‍ കുറിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയത് അനിയത്തിയോട് ആയിരുന്നു ആദ്യം പറഞ്ഞത് എന്ന് ഡിംപല്‍ പറയുന്നു.

അനിയത്തി അത് പപ്പയോട് പറഞ്ഞു. അപ്പോ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, എന്തായിരിക്കും വീട്ടിലെ അവസ്ഥ എന്നെ വിടുമോ എന്ന്. അപ്പോ പപ്പ കൂളായിട്ട് എന്നോട് പറഞ്ഞു പോയിട്ട് വാ എന്ന്. അവള് കുറച്ചുദിവസത്തേക്ക് പോയിട്ട് തിരിച്ചുവരും എന്ന് ചേച്ചി പറഞ്ഞപ്പോ, എന്തിനാ കുറച്ചുദിവസം ആക്കുന്നത് മുഴുവന്‍ ദിവസവും അവിടെ നിന്നിട്ട് തന്നെ വരണം എന്നാണ് പപ്പ പറഞ്ഞത്. അന്ന് എനിക്ക് ഒരു ആത്മവിശ്വാസം ലഭിച്ചു. ഞാന്‍ ടാറ്റു ആക്കിയതൊന്നും പപ്പ കണ്ടിട്ടില്ലായിരുന്നു. ഇപ്പോഴാണ് കാണുന്നത്, പപ്പയുടെ മുന്നില്‍ വെച്ച് ഡിംപല്‍ പറഞ്ഞു


Click it and Unblock the Notifications