കല്യാണം കഴിഞ്ഞെന്ന് വിശ്വസിച്ചു; കൃഷ്ണപ്രഭയും രജിത്തും തമ്മിലുള്ള വിവാഹ ചിത്രത്തെ കുറിച്ച് സജ്‌നയും ഫിറോസും

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ രസകരമായ പല അഭിമുഖങ്ങളും പുറത്ത് നടന്ന് കഴിഞ്ഞു. ഈ സീസണില്‍ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥികളായിരുന്നു ഫിറോസും സജ്‌നയും. ഇരുവരും മുന്നിട്ട് നിന്നെങ്കിലും മോശം പരാമര്‍ശങ്ങളുടെ പേരില്‍ പുറത്തേക്ക് പോവേണ്ടി വരികയാണ് ചെയ്തത്.

കറുപ്പഴകിൽ സുന്ദരിയായി സുഗന്യ സുബ്രഹ്മണ്യൻ, ഫോട്ടോസ് കാണാം

സമാനമായ രീതിയില്‍ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്ന രജിത്ത് കുമാറിനും സംഭവിച്ചിരുന്നു. സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു രജിത്ത് പുറത്ത് പോയത്. ഇപ്പോഴിതാ മൂവരും ഒരുമിച്ച് കൂടിയിരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.

 ബിഗ് ബോസിനെ കുറിച്ച് രജിത്തും ഫിറോസും സജ്‌നയും

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ചും രജിത്ത് പറഞ്ഞിരുന്നു. കൃഷ്ണപ്രഭയുമായിട്ടുള്ള കല്യാണ ഫോട്ടോയെ കുറിച്ചും താരം വെളിപ്പെടുത്തി. കൃഷ്ണപ്രഭയുമായി ഫിറോസ് നല്ല കമ്പനിയാണ്. ഒരുമിച്ച് വര്‍ക്കിനും പോയിട്ടുണ്ട്. ഫോട്ടോ കണ്ടപ്പോള്‍ ങേ നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന് ഞങ്ങളും വിചാരിച്ചിരുന്നു എന്ന് സജ്‌ന പറയുന്നു. എന്നാല്‍ കുറേ പേര്‍ക്ക് ആ പരമ്പര ഇഷ്ടപ്പെട്ടെങ്കിലും കുറച്ച് പേര്‍ക്ക് അസ്വസ്ഥത വന്നത് കൊണ്ട് നിര്‍ത്തിയെന്നാണ് രജിത്ത് പറയുന്നത്.

 ബിഗ് ബോസിനെ കുറിച്ച് രജിത്തും ഫിറോസും സജ്‌നയും

കാരണം അതിലെനിക്ക് അച്ഛനും മകനുമായിട്ടുള്ള ഡബിള്‍ റോള്‍ ആയിരുന്നു. അത് കണ്ടപ്പോള്‍ ചിലര്‍ക്ക് കുരുപൊട്ടിയ പോലെയായി. അങ്ങനെ ആ സീരിയലിനെ ബ്ലോക്ക് ആയി. അതിന് ശേഷമാണ് ബിഗ് ബോസ് 3 വരുന്നത്. അതിന് വേണ്ടി ഈ പ്രോഗ്രാം നിര്‍ത്തിയതെങ്കിലും എനിക്ക് സന്തോഷമാണ്. പിന്നെ എന്റെ അഭിനയം മോശമാണെന്ന് പറയുന്നവരുണ്ട്. അതിലെനിക്ക് വിഷമമില്ല. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആദ്യം അഭിനയിച്ച സിനിമകളെടുത്ത് നോക്കിയാല്‍ പരമബോര്‍ ആയിരിക്കും. ശീലിച്ചാണല്ലോ ഇതൊക്കെ നേരെയായി വരുന്നതെന്നും രജിത്ത് പറയുന്നു.

  ബിഗ് ബോസിനെ കുറിച്ച് രജിത്തും ഫിറോസും സജ്‌നയും


ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ. പുറത്ത് വന്നതിന് ശേഷമാണ് ഇത്രയും പേരുടെ പിന്തുണ ഉണ്ടെന്ന് അറിയുന്നത്. അത് ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് ഫിറോസ് പറയുന്നു. മറ്റ് ഭാഷകളിലെ ബിഗ് ബോസ് കണ്ടതിന് ശേഷം ഇത്തവണ ഷോ കണ്ടന്റ് ഉണ്ടാക്കി ഉണര്‍വ് നല്‍കിയത് നിങ്ങള്‍ രണ്ട് പേരുമാണെന്നാണ് രജിത്ത് ഫിറോസിനോടും സജ്‌നയോടുമായി പറയുന്നത്. നിങ്ങളവിടെ കത്തിജ്വലിച്ച് നിന്നു. ഷോ ഏറ്റവും അവസാനത്തേക്ക് എത്തിയപ്പോള്‍ നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് വ്യക്തമായി.

Recommended Video

ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X