For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്, സെലിബ്രിറ്റിയായതിന് ശേഷമാണ്, സജ്‌ന കൂടെയുണ്ടായിരുന്നു, പൊളി ഫിറോസ് പറയുന്നു

  |

  ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്നയും. ബിഗ് ബോസ് സീസൺ 3 യിലായിരുന്നു ഇരുവരും മത്സരാർഥികളായി എത്തിയത്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു താരങ്ങൾ ഹൗസിലെത്തുന്നത്. ആദ്യത്തെ ദിവസം മുതൽ തന്നെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ സജ്നയ്ക്കും ഫിറോസിനും കഴിഞ്ഞിരുന്നു. മികച്ച കണ്ടന്റുകളായിരുന്നു താരങ്ങൾ ഷോയിലൂടെ നൽകിയത്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ സുന്ദരിയായി നടി അമല പോൾ, കിടിലൻ ഫോട്ടോസ് കാണാം

  ഇതൊക്കെ കൊണ്ടാണ് സജ്നയെ തനിക്ക് ഇത്രയ്ക്ക് ഇഷ്ടം, വളരെ സന്തോഷമായെന്ന് പൊളി ഫിറോസ്

  ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ മത്സരാർഥികളായിരുന്നു ഇവർ. എന്നാൽ ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ദമ്പതികളെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. 58ാം ദിവസമാണ് സജ്നനയേയും ഫിറോസിനേയും ഷോയിൽ നിന്ന് പുറത്താകുന്നത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട് ഇവർക്ക്.

  ഒരു കയ്യിൽ ഋതുവും മറു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്, ട്രോളിനെ കുറിച്ച് ഫിറോസിന് പറയാനുള്ളത്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സജ്നയുടേയും ഫിറോസിന്റേയും ഏറ്റവും പുതിയ ഏറ്റവും അഭിമുഖമാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് താരങ്ങൾ പങ്കുവെയ്ക്കുന്നത്. .എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മോശമായ സമയത്തും സജ്ന കൂടെയുണ്ടായിരുന്നതായി ഫിറോസ് പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...

  ഒരുപാട് ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ടിട്ടുണ്ട്. എന്റെ മോശം അവസ്ഥയിലും സജ്ന കൂടെയുണ്ടായിരുന്നു. സെലിബ്രിറ്റിയായ ആ സമയത്ത്, ഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്. സജ്ന ഏലാഞ്ചി ഉണ്ടാക്കി തരും ഞാൻ അത് കടയിൽ കൊണ്ടു പോയി വിൽക്കുമായിരുന്നു. ഒരെണ്ണത്തിന് 15 രൂപയായിരുന്നു. അങ്ങനേയും നമ്മൾ ജീവിച്ചിട്ടുണ്ടെന്ന് ഫിറോസ് പറയുന്നു.

  സജ്നയുടേയും ഫിറോസിന്റേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലെ പ്രശ്നങ്ങളെ കുറിച്ചും പരസ്പരം കണ്ടുമുട്ടിയതിനെ കുറിച്ചുമൊക്കെ താരങ്ങൾ അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യ വിവാഹത്തിൽ ആകെ തകർന്ന് ഇരിക്കുമ്പോഴാണ് കണ്ടുമുട്ടുന്നത്. വണ്ടി നോക്കാനായി ഷോറൂമിലേയ്ക്ക് വന്നപ്പോഴാണ് ഇക്കയെ ആദ്യമായി കാണുന്നതെന്ന് സജ്ന പറയുന്നു. വളരെ യാദൃശ്ചികമായിട്ടാണ് തന്നെ കാണുന്നത്. ഇക്കയുടെ കസിൻസൊക്കെ ആ ഷോറൂമിന്റ അടുത്ത് തന്നെയാണ്. ഇക്കഅവിടേയ്ക്ക് വന്ന് വണ്ടിയുടെ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ടായിരുന്നു. അന്നത്തെ ആ വണ്ടി ഇതുവരെ എടുത്തിട്ടില്ലെന്നും ഫിറോസ് പറയുന്നു.

  വിവാഹത്തിന് ശേഷം ഫിറോസ് സഹോദരിയാക്കിയതിനെ കുറിച്ചും സജ്ന അഭിമുഖത്തിൽ പറയുന്നു. വിവാഹം കഴിഞ്ഞ സമയത്ത് ഇക്കയുടെ അടുത്തേയ്ക്ക് ആരാധികമാര്‍ ഓടി വരാറുണ്ടായിരുന്നു. സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കും. അവരുടെ മുന്നില്‍ വെച്ച് തന്നെ ഞാന്‍ ബില്ല് ചെയ്യിപ്പിക്കാറുണ്ട്. സഹോദരനല്ലേ, എല്ലാം വാങ്ങിച്ച് തരണമല്ലോ, ഇത് എനിക്കൊരു രസമെന്നായിരുന്നു ഫിറോസ് കൂട്ടിച്ചേർത്തു. കൂടാതെ ഷോയ്ക്കിടെ സജ്നയ്ക്ക് ഉഗ്രൻ പ്രാങ്കും ഫിറേസും എംജിയും ചേർന്ന് നൽകിയിരുന്നു. ഇത് സജ്ന വിശ്വസിക്കുകയും ചെയ്തിരുന്നു. ഇത് സീരിയസാണെന്നാണ് താൻ കരുതിയതെന്നും, മുന്‍പും ഇത് പോലെയുള്ള പണി കിട്ടിയിട്ടുണ്ടെന്നുമായിരുന്നു സജ്‌ന പറഞ്ഞു. ഇതിന് തിരിച്ചൊരു പണി ഞാന്‍ തരും, ശരിക്കും ഞാന്‍ പേടിച്ച് പോയെന്നായിരുന്നു സജ്‌ന കൂട്ടിച്ചേർത്തു.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3 Fame Firoz khan Opens Up His Past Life,Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X