For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ ഇങ്ങനെയായിരുന്നു, നടന്റെ പെരുമാറ്റത്തെ കുറിച്ച് പൊളി ഫിറോസ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. സീസൺ ഒന്ന് വലിയ വിജയമായതിനെ തുടർന്ന് 2020 ൽ രണ്ടാം ഭാഗം ആരംഭിക്കുകയായിരുന്നു. മോഹൻലാൽ തന്നെയായിരുന്നു സീസൺ രണ്ടിന്റേയും അവതാരകൻ. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ മുന്നോട്ട് കൊണ്ട് പോകൻ കഴിഞ്ഞില്ല. 100 ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് നിർത്തി വയ്ക്കുകയായിരുന്നു.

  ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞ് ഹോട്ടായി സാനിയ ഇയ്യപ്പന്‍

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഭർത്താവിനോടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  2021ൽ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ തുടങ്ങുന്നത്. എന്നാൽ ഇതും 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു മത്സരം അവസാനിപ്പിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിന് ഇളവ് നൽകിയതിനെ തുടർന്ന് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. നടൻ മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം സീസൺ 3യുടെ വിജയി.

  കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല, ആദ്യത്തേത് പോലെയായിരുന്നില്ല രണ്ടാമത്തെ പ്രസവം, വെളിപ്പെടുത്തി നടി

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഫിറോസ് ഖാൻ. ഷോയ്ക്ക് ശേഷം പൊളി ഫിറോസ് എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഹൗസ് അംഗങ്ങൾ തന്നെയാണ് ഈ പേര് നൽകിയത്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ഫിറോസും ഭാര്യ സജനയും ഹൗസിലെത്തിയത്. ആദ്യദിവസം തന്നെ ഇവർ ഷോ ആകെ മാറ്റുകയായിരുന്നു

  ആദ്യ ദിവസം മുതൽ പ്രേക്ഷകരുടെ ഇടയിൽ ഫിറോസും സജ്നയും ചർച്ചയായിരുന്നു. നൂറ് ദിവസം പൂർത്തിയാക്കുമെന്ന് പ്രേക്ഷകർ വിധി എഴുതിയിരുന്നു. എന്നാൽ 58ാം ദിവസം ഇരുവരും പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്നാണ് ഇവരെ ഷോയിൽ നിന്ന് പുറത്താക്കിയത്. ആദ്യ ആഴ്ച മുതൽ അവതാരകനായ മോഹൻലാൽ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീടും ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്നാണ് ഇവരെ മത്സരത്തിൽ നിന്ന് പുറത്താക്കുന്നത്. മറ്റുളള മത്സരാർഥികളും ഇവരെ പുറത്താക്കണമെന്ന് അന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നു.

  എന്നാൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം എല്ലാവരും അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. ഷോ കഴിഞ്ഞതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നായിരുന്നു താരങ്ങൾ പറയുന്നത്. ഇപ്പോൾ എല്ലാവരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബി്ഗ് ബോസ് സീസൺ 3 വിജയി മണിക്കുട്ടനെ കുറിച്ചുള്ള പൊളി ഫിറോസിന്റെ വാക്കുകളാണ്. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നോടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മണിക്കുട്ടൻ എങ്ങനെയായിരുന്നു എന്നുള്ള എംജി ശ്രീകുമാറിന്റെ ചോദ്യത്തിനാണ് ഫിറോസ് മറുപടി നൽകിയത്.

  മണിക്കുട്ടൻ നല്ലൊരു വ്യക്തിയാണെന്നാണ് ഫിറോസ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... മണിക്കുട്ടൻ നല്ലൊരു വ്യക്തിയാണ്. അതുപോലെ നല്ലൊരു മനുഷ്യനുമാണ്. എന്നാൽ പേര് പോലെ തന്നെ മണി അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഞാൻ അദ്ദേഹത്തിന്റെ മണി എന്നാണ് വിളിക്കുന്നത്. മണിയടിക്കേണ്ട സ്ഥലത്ത് മണിയടിക്കുകയും അല്ലാത്ത സ്ഥലത്ത് അതുപോലെ നിൽക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ഉടൻ തന്നെ മണിക്കുട്ടന്റെ വിവാഹം ഉണ്ടാകുമെന്നും ഫിറോസ് പറഞ്ഞു. ലവ് മ്യാരേജ് അല്ലെന്നും വീട്ടുകാർ കല്യാണം നോക്കുകയാണെന്നും എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി പൊളി ഫിറോസ് പറഞ്ഞു.

  വീഡിയോ; കടപ്പാട്, എംജി ശ്രീകുമാർ

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 Fame Firoz khan opens Up Manikuttan's Behaviour In bigg boss houe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X