For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊക്കെ കൊണ്ടാണ് സജ്നയെ തനിക്ക് ഇത്രയ്ക്ക് ഇഷ്ടം, വളരെ സന്തോഷമായെന്ന് പൊളി ഫിറോസ്

  |

  ബിഗ് ബോസ് മലയാളം സീസൺ 3ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മത്സാരാർഥികളായിരുന്നു ഫിറോസ് ഖാനും സജ്നയും. ഒറ്റ മത്സരാർഥിയായിട്ടായിരുന്നു ദമ്പതിമാരായ ഇവർ എത്തിയത്. ബിഗ് ബോസ് ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു സജ്നയും ഫിറോസ് എത്തിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഇവർ വളരെ പെട്ടെന്ന് തന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിമാറുകയായിരുന്നു. ഫിറോസ് ഖാനായി ബിഗ് ബോസ് ഹൗസിലെത്തിയ താരത്തെ ഇന്ന് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് പൊളി ഫിറോസ് എന്നാണ്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളായിരുന്നു ഇവർ.

   firoz khan

  ഒരു കയ്യിൽ ഋതുവും മറു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്, ട്രോളിനെ കുറിച്ച് ഫിറോസിന് പറയാനുള്ളത്

  ടെലിവിഷനിൽ സജീവമായ ഇവർ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഹൗസിലെത്തിയ ആദ്യം ദിവസം തന്നെ ഇവർ ഷോയ്ക്ക് അകത്തും പുറത്തും ചർച്ചാ വിഷയമാവുകയായിരുന്നു. മികച്ച കണ്ടന്റായിരുന്നു ഫിറോസ് നൽകിയത്. ടോപ്പ് ഫൈവിൽ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർഥികളായിരുന്നു ഇവർ. എന്നാൽ 58ാം ദിവസം ഷോയിൽ നിന്ന് പുറത്ത് പോകുകയായിരുന്നു.

  സുരേഷ് ഗോപിയെ ആദ്യമായി കാണുന്നത് ഡൽഹിയിൽ വെച്ച്, ഇപ്പോൾ വീണ്ടും, പഴയ ഓർമ പങ്കുവെച്ച് കൃഷ്ണകുമർ

  ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആവുകയായിരുന്നു. സ്വന്തമായി യുട്യൂബ് ചാനൻ ആരംഭിച്ച ഇവർ, ബിഗ് ബോസ് വിശേഷങ്ങളും പ്രാങ്ക് കോളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഇവരുടെ പരിപാടി സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. തങ്ങളുടെ കൂടെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന സഹമത്സരാർഥികൾക്ക് പ്രാങ്ക് നൽകി കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.

  ഇപ്പോഴിത ഫിറോസിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സജ്നയെ കുറിച്ചുള്ളതാണ് പുതിയ വീഡിയോ. സജ്നയുടെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവമായിരുന്നു പൊളി ഫിറോസ് വീഡിയോയിലൂടെ പങ്കുവെച്ചത്. ഇതൊക്കെ കൊണ്ടാണ് സജ്നയെ ഇത്രയ്ക്ക് ഇഷ്ടമെന്നും പൊളി ഫിറോസ് വീഡിയോയിലൂടെ പറയുന്നു. ഇങ്ങനൊയൊരു വീഡിയോ ചെയ്യാനുണ്ടായ സാഹചാര്യത്തെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ബിഗ് ബോസ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

  ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ ഇങ്ങനെയായിരുന്നു, നടന്റെ പെരുമാറ്റത്തെ കുറിച്ച് പൊളി ഫിറോസ്

  തന്റെ പിതാവിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത സജ്നയെ കുറിച്ചാണ് ഫിറോസ് വാചാലനാകുന്നത്. തന്റെ പേരൻസിനെ വളരെ കാര്യമായിട്ടാണ് സജ്ന നോക്കുന്നതെന്നും അത് ഏതൊരു വ്യക്തിയേയും പോലെ വളരെ തനിക്ക് വളരെ സന്തോഷ നൽകുന്നകാര്യമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. പിതാവിന് ഇഷ്ടപ്പെട്ട ഭക്ഷണം പാതിരാത്രി സജ്ന ഉണ്ടാക്കി നൽകിയതിനെ കുറിച്ചാണ് ഫിറോസ് വീഡിയോയിൽ പറയുന്നത്. നമ്മുടെ പാരൻസിനെ സ്നേഹിക്കുമ്പോൾ അധികം സ്നേഹം അവരേട് നമുക്ക് ഉണ്ടാകുമെന്നും സജ്നയോട് കൂടുതൽ ഇഷ്ടം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണെന്നും ഫിറോസ് പറയുന്നുണ്ട്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  എന്നാൽ വീഡിയോ എടുക്കാൻ വേണ്ടിയല്ല ആഹാരം ഉണ്ടാക്കിയതെന്നും സജ്ന പറയുന്നുണ്ട്. കൂടാതെ വീഡിയോയിലൂടെ ഫിറോസിന്റെ പിതാവിനേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. മികച്ച കമന്റുകളാണ് സജ്നയ്ക്ക് ലഭിക്കുന്നത്. ''ഈ മണ്ടിപെണ്ണിനെ ഞാൻ കളയാത്തത് ഇതൊക്കെകൊണ്ടാണ്'' എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''നന്നായിരിക്കുന്നു എന്ന് മനസ്സിൽ തൊട്ട് പറഞ്ഞപോലെ, സജ്‌ന മിടുക്കി ആണ്.ഞങ്ങൾ നൈസ് പത്തിരി എന്നാണ് ഇതിനെ പറയുന്നത്,അയ്യോ എന്റെ ഇക്കയും ചേച്ചിയും. സജ്‌ന ചേച്ചി നല്ല മനസ് ഉള്ള പെണ്ണാണ് എന്നു ബിബി കണ്ടപ്പോളേ മനസിലായി. ഇക്കാ പറഞ്ഞപോലെ ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം പോലെ നോക്കുന്ന പെണ്ണ് ഉണ്ടെങ്കിൽ അതിനോളം വല്യ ഭാഗ്യം മറ്റൊന്നുമില്ല. സജ്‌ന ചേച്ചിയെ ഇന്നു കണ്ടിട്ട് സിൽക്ക് സ്മിതയെ പോലെ സുന്ദരമായ മുഖം, സജ്ന പൊളിയാണ്, എന്ത് തന്നെ ആയാലും സജ്‌നത്തയുടെ ആ ചിരി പോരേ.. തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3 Fame Firoz khan Opens Up Wife Sajna's Good Qulity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X