For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  8 പേരില്‍ ആരാണ് യഥാര്‍ഥ ബിഗ് ബോസ് വിന്നര്‍; ഫിറോസ്-സജ്‌ന ദമ്പതിമാര്‍ക്കൊപ്പം ആ സത്യം പറഞ്ഞ് താരങ്ങള്‍

  |

  ബിഗ് ബോസ് താരങ്ങളായ ഫിറോസും സജ്‌നയും മുന്‍ ബിഗ് ബോസ് താരം രജിത് കുമാറിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. രണ്ട് സീസണുകളിലെയും വിശേഷങ്ങളാണ് മൂവരും സംസാരിച്ചത്. രജിത്തിന്റെ അഭിനയത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പറഞ്ഞ താരങ്ങള്‍ പൊതുവായ ചില ആശയങ്ങളും മുന്നോട്ട് വെച്ചിരുന്നു.

  അവധി ആഘോഷത്തിലാണ്, നടി നേഹ മാലിക്കിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം

  ബിഗ് ബോസിനുള്ളിലെ പ്രേക്ഷകര്‍ അറിയാത്ത പല കാര്യങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ഈ സീസണില്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി താരങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫിറോസിന്റെയും രജിത്തിന്റെയും വാക്കുകള്‍ വൈറലായിരിക്കുകയാണ്.

  തനിക്ക് ഡിആര്‍കെ എന്ന് പേരിട്ട ആളെ കുറിച്ച് രജിത്ത് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ബിഗ് ബോസ് താരങ്ങളുടെ പേരിലുള്ള ആര്‍മിക്കാരെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. എന്റെ പേരിലുള്ള ആര്‍മിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ എന്നെ സ്‌നേഹിക്കാനുണ്ട്. അതിലുള്ള പകുതി പേരായിരിക്കും പുതിയ സീസണിലെ ചിലരെ ഇഷ്ടപ്പെടുന്നത്. അപ്പോള്‍ അവരെ പിടിച്ച് നിര്‍ത്തി ഞാന്‍ പറയുന്ന ആളെ പിന്തുണയ്ക്കണമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. നാലാം സീസണ്‍ വരുമ്പോള്‍ നിങ്ങളുടെ ഫാന്‍സില്‍ നിന്നുമായിരിക്കും പല താരങ്ങളെയും പിന്തുണയ്ക്കാന്‍ പോവുന്നതെന്ന് രജിത്ത് പറയുന്നു.

  ഈ പ്രശസ്തിയൊക്കെ വളരെ കുറച്ച് കാലമേ ഉണ്ടാവുകയുള്ളു എന്ന് ഫിറോസ് പറയുമ്പോള്‍ സീസണ്‍ ഒന്നിലെ പല ആര്‍മികളും ഇപ്പോള്‍ ഇല്ലെന്ന് രജിത്ത് വ്യക്തമാക്കുന്നു. അവരൊക്കെ തന്നെയാണ് സീസണ്‍ രണ്ടിലും വന്നത്. ആര്‍മികളില്‍ ഇല്ലെങ്കിലും നിലപാടുകളിലൂടെ നമ്മളെ സ്‌നേഹിക്കുന്നവരുണ്ടെന്ന് മൂവരും ഒരുപോലെ പറയുന്നു. പിന്നെ ഒരു രസകരമായ കാര്യം ഉണ്ടാവാന്‍ പോവുന്നത് സീസണ്‍ നാല് തുടങ്ങുമ്പോഴായിരിക്കും. അതില്‍ ആദ്യ മൂന്ന് സീസണുകളിലെയും ആരെങ്കിലുമൊക്കെയാണ് മത്സരിക്കാന്‍ പോവുന്നതെങ്കില്‍ ഈ ആര്‍മിക്കാര്‍ തമ്മില്‍ കണ്‍ഫ്യൂഷനായി പോകും. അതാണ് ശരിക്കും മത്സരമെന്ന് ഫിറോസും സൂചിപ്പിച്ചു. എന്തൊക്കെ ആണെങ്കിലും ബിഗ് ബോസ് ഷോ വിജയിക്കണം എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.

  കഴിവുള്ള പലരും പുറത്തേക്കും പോയപ്പോള്‍ കഴിവില്ലാത്ത പലരും അവിടെ തുടരുന്നു. നിങ്ങള്‍ കൂടി അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സാഹചര്യം, അല്ലെങ്കില്‍ വിജയ സാധ്യത ആര്‍ക്കാണെന്ന രജിത് കുമാറിന്റെ ചോദ്യത്തിന് ഫിറോസ് ഖാന്‍ ഉത്തരം പറഞ്ഞിരുന്നു. നമ്മള്‍ ബിഗ് ബോസിനുള്ളില്‍ നില്‍ക്കുമ്പോള്‍ അവിടെ ഉള്ളത് എല്ലാം കാണുന്നില്ല. ഇതെല്ലാം കാണുന്നത് ജനങ്ങളാണ്. ആരാണ് മികച്ചതെന്ന് അവരാണ് തീരുമാനിക്കുന്നത്. പുറത്ത് വന്നപ്പോള്‍ നമുക്ക് അത് വ്യക്തമായി കഴിഞ്ഞു. ജനങ്ങളാണ് തിരുമാനിക്കുന്നത് ഓരോരുത്തരുടേയും കഴിവിനെ കുറിച്ച്. അല്ലാതെ എന്റെ കഴിവിനെ കുറിച്ച് ഞാനല്ല പറയുന്നതെന്നും ഫിറോസ് പറയുന്നു.

  എന്നെക്കാള്‍ കഴിവുള്ള ഒരാള്‍ അവിടെ ഉണ്ടെന്ന് ഞാന്‍ പറയില്ല. എന്ന സംബന്ധിച്ച് ഞാന്‍ ആദ്യ പരിഗണന എനിക്ക് തന്നെയാണ്. ഗെയിം പര്‍പ്പസിന്റെ കാര്യത്തില്‍ എന്നേക്കാള്‍ വലുതായിട്ട് അതിനകത്തെ മറ്റൊരാളെ ഞാന്‍ കാണില്ല. അങ്ങനെ നോക്കുമ്പോള്‍ അതിലെ യഥാര്‍ത്ഥ ഗെയിമര്‍ ഞാനാണ്. ഷോയില്‍ ഞങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ ഉറപ്പായും ഞങ്ങള്‍ തന്നെ വിന്നര്‍ ആയിരുന്നേനെ. എല്ലാ എലിമിനേഷനുകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു. 9 പേര്‍ വരെ വോട്ട് ചെയ്തിട്ടുണ്ട്. ഏഴില്‍ ഒരിക്കലും തോറ്റിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ശക്തമായി അവിടെ നിന്നെങ്കിലും ജനങ്ങളുടെ പിന്തുണയാണ്.

  എട്ടുപേരില്‍ ഒരാളായിട്ട് നമ്മള്‍ വന്നിരുന്നെങ്കില്‍ ഉറപ്പായും കപ്പ് നേടിയേനെ. കാരണം നമ്മള്‍ റിയാലിറ്റിയായിട്ട് നില്‍ക്കുന്നവരാണ്. അങ്ങനെ വരുന്നവരെ ഒരിക്കലും പൊളിക്കാന്‍ സാധിക്കില്ല. ഒരു ആര്‍ട്ടിസ്റ്റായിട്ടോ ഒരു നാടക നടനായോ മറ്റോ ആയി വന്നതാണെങ്കില്‍ അവരെ പൊളിക്കാന്‍ എളുപ്പമാണെന്നും ഫിറോസ് പറയുന്നു. നിലവിലെ എട്ടു പേരേയും ഒരുപോലെയെ കാണാന്‍ സാധിക്കു. ടൈറ്റില്‍ വിന്നറായി ഒരാളെ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. എട്ടുപേരേയും ടൈറ്റില്‍ വിന്നറായി പ്രഖ്യാപിക്കും. അതില്‍ ഉള്ള ഒരാളും മറ്റൊരാളേക്കാളും മികച്ചതാണെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  എട്ടുപേരും എന്നേ സംബന്ധിച്ച് ഒരു പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ലെന്നാണ് ഫിറോസും സജ്‌നയും വ്യക്തമാക്കുന്നത്. ഒരാളെങ്കിലും അല്‍പം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്‌തേനെ. അങ്ങനെ ഉണ്ടാവാതിരുന്നത് കൊണ്ടാണ് വോട്ട് ചെയ്യാതിരുന്നത്. ആരോടും ശത്രുതയില്ലെന്ന് ദമ്പതിമാര്‍ പറയുമ്പോള്‍ രജിത്തും താന്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വെളിപ്പെടുത്തി. ഒരാള്‍ക്ക് മാത്രമായി ഞാന്‍ വോട്ട് ചെയ്തിട്ടില്ല. വീതിച്ച് വീതിച്ചാണ് വോട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഞാന്‍ ചെയ്തിട്ടില്ല. 50 വോട്ട് 250 വോട്ടായി ചെയ്തു. ഇതോടൊപ്പം തന്നെ അവസാന എട്ടില്‍ ഫിറോസ്-സജ്‌ന ദമ്പതിമാര്‍ ഉണ്ടെങ്കില്‍ തന്റെ വോട്ട് നിങ്ങള്‍ക്കായിരിക്കുമെന്നും രജിത് പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Fame Firoz Khan, Sajna And Rajith Kumar Opens Up About The Title Winner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X