നാല് മാസം മുമ്പുള്ള വിശേഷണം കട്ടിൽ, ആപ്പിൾ,വില്ലൻ , ഇന്ന് കിടിലൻ ഫിറോസിനെ അറിയപ്പെടുന്നത്...

ബിഗ് ബോസ് മലയാളം സീസൺ 3ലെ ശക്തനായ മത്സരാർഥിയായിരുന്നു കിടിലൻ ഫിറോസ്. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർജെയായ കിടിലൻ ഫിറോസ് സമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് . കൊവിഡ് കാലത്ത് ജനങ്ങൾക്ക് കൈതാങ്ങായി ഫിറോസും ഉണ്ടായിരുന്നു. സമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഷോയിലേയ്ക്ക് പോകുന്നത്. മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സ്വപ്നം സാക്ഷാത്കരിക്കുന്നതിനും വേണ്ടിയായിരുന്നു താരം ബിഗ്ബോസിൽ എത്തിയത്. അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഫിറോസിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ചാരിറ്റിയുടെ പേരിൽ വോട്ട് തേടുന്നു എന്നായിരുന്നു വിമർശനം.

വിമർശനങ്ങളെ ചിരി കൊണ്ട് നേരിട്ട ഫിറോസ് ഇപ്പോഴിത തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. സനാഥാലയം എന്ന വലിയ സ്വപ്നം കഴിഞ്ഞ ദിവസം യാഥാർത്ഥ്യമാവുകയായിരുന്നു. ബിഗ് ബോസ് താരങ്ങൾ ഒന്നടങ്കം ഫിറോസിന്റെ സന്തോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചാരിറ്റിയുടെ പേരിൽ വോട്ട് തേടുന്നു എന്ന് പറഞ്ഞ് വിമർശിച്ച പലരും ഫിറോസിനെ അഭിനന്ദിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാവുന്നത് ഫിറോസിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാക്കുകളാണ്. "കൂകി വിളിച്ചവരെയും വിമർശിച്ചവരെയും കൊണ്ട് കയ്യടിപ്പിച്ച ഫിറോസിക്ക".. എന്നാണ് ആരാധകർ പറയുന്നത്, നാല് മാസങ്ങൾക്ക് മുൻപും ശേഷവുമുള്ള ഫിറോസിനെ കുറിച്ചുള്ള വിശേഷണങ്ങളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്,. ഇത് ബിഗ് ബോസ് താരം പങ്കുവെച്ചിട്ടുണ്ട്.

ഫിറോസിന്റെ   ജീവിതം

നാല് മാസങ്ങൾക്ക് മുൻപ് കട്ടിൽ, ആപ്പിൾ, വില്ലൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് ബിഗ് ബോസ് ഷോയിൽ നിന്നായിരുന്നു താരത്തിന് കിട്ടിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഇമേജ് തന്നെ മാറിയിട്ടുണ്ട്. ചിറക്,, സനാഥാലയം, ബിഗ് ഫ്രണ്ട്, ആകാശം, ശലഭം എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ്. ചിലത് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നാണ് കിടിലത്തിന്റെ ആരാധകർ പറയുന്നത്.

അഭിന്ദനം

ഫിറോസിന് എല്ലാവിധത്തിലുള്ള ആശംസകളും നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ചിലത് കാലം തെളിയിക്കുക തന്നെ ചെയ്യും..!!! "പറയാൻ മാത്രമല്ല അത് പ്രവർത്തിക്കാനും കഴിയും"... "ചെയ്യാൻ പറ്റുന്നതേ ഞങ്ങളുടെ ഇക്ക പറയാറുള്ളു"..❤‍🔥❤‍🔥❤‍🔥Hats Of You ഇക്ക 🥰🥰🥰
"കൂകി വിളിച്ചവരെയും വിമർശിച്ചവരെയും കൊണ്ട് കയ്യടിപ്പിച്ച ഫിറോസിക്ക"...തന്റെ സ്വപ്നം സാക്ഷത്കരിക്കാൻ മറ്റുള്ളവർക്കു മുന്നിൽ ജീവിതത്തിലെ പരാതിയും പരിഭവവും തുറന്നു കാട്ടാതെ സ്വന്തമായി താൻ നെയ്ത സ്വപ്നത്തെ കൈവെള്ളയിൽ ഒതുക്കാൻ പോരാടി വിജയിച്ച ഞങ്ങളുടെ ഫിറോസിക്ക..എന്നാണ് ഉണ്ണികൃഷ്ണൻ എന്ന ആൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയിരിക്കുന്നത്. ഇത് VOK എന്ന ഫേസ്ബുക്ക് പേജിൽ ആയിരുന്നു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത് താരം ഒരുപാട് സ്നേഹം എന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിമാനിക്കുന്നു


ഫിറോസിൽ അഭിമാനിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.പറയുന്നവർ പറയട്ടെ... മനസിലാക്കുന്നവർ മനസിലാക്കും... എന്നും കൂടേ തന്നെ ഉണ്ടാകുകയും ചെയ്യുമെന്നും ഇവർ പറയുന്നു. . ഈ സംരംഭം എല്ലാ രീതിയിലും നന്നായി വരട്ടെ എന്നു ആശംസിക്കുന്നുണ്ട്. ഫിറോസിന് ആശംസയുമായി ബിഗ് ബോസ് താരവും നടനുമായ നോബി മാർക്കോസും രംഗത്ത് എത്തിയിരുന്നു. സാനാഥാലത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ വാക്കുകൾ.
കിടിലൻ ഫിറോസിന്റെ സ്വപ്നപദ്ധതി... സുഖമില്ലാത്തവർക്കായി "സനാഥാലയം" പണിയും എന്ന് പറഞ്ഞൂ, പാർക്കും, മഴകൊള്ളാനിടവും, വായനാമുറിയും എല്ലാമായി "സനാഥാലയം" തുടങ്ങി. ഇനിയും പദ്ധതികൾ വേറെ ഉണ്ട്‌ ഫിറോസിൻ്റെ മനസ്സിൽ എല്ലാം ഇത്‌ പോലെ തന്നെ കിടിലം ആയി നടക്കട്ടെ
പ്രിയപ്പെട്ട സുഹൃത്തിന് ഒരായിരം ആശംസകൾ ..നോബി കുറിച്ചിരുന്നു,.

ബോബി ചെമ്മണ്ണൂർ എത്തി

ഫിറോസിന്റെ സനാഥാലയത്തിലേയ്ക്ക് ബോബി ചെമ്മണ്ണൂർ എത്തിയിരുന്നു അപ്രത്യക്ഷമായിട്ടായിരുന്നു ബെചെ എത്തിയത്. ഫിറേസ് തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്. തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു എന്നാണ് ഫിറോസ് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു ഇന്ന് സനാഥാലയത്തിൽ ! വെളുത്ത വസ്ത്രത്തിൽ SANADHALAYAM can care ന്റെ തൂവെള്ള അകത്തളങ്ങളിലേക്ക് അദ്ദേഹം വിനയത്തോടെ ,സ്നേഹത്തോടെ ,സന്തോഷത്തോടെ നടന്നു കയറി. ഞങ്ങളൊരുക്കിയ കാൻസർ കെയർ ഹോം നെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് !! പോസിറ്റീവ് എനർജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും .എത്രയോ ഉയരങ്ങളിൽ നിലകൊള്ളുന്ന മനുഷ്യനാണ്. പക്ഷേ അതി ലളിതമായി അദ്ദേഹമൊരു തെന്നൽ പോലെ വന്നുപോയി !! കാൽ കഴുകി കയറുന്ന കിണ്ടി മുതൽ നന്ദുവിന്റെ ആകാശം ലൈബ്രറിയുടെ ഇടനാഴി മുതൽ വേസ്റ്റായി പോകാവുന്ന വസ്തുക്കൾ കൊണ്ട് നിർമിച്ച പൂന്തോട്ടം മുതൽ തികയാത്തവന് ആവശ്യത്തിന് എടുക്കാനുള്ള ഉരുളി മുതൽ കൂടും ,ഇടവും ,വീൽ ചെയർ friendly പാർക്കും കണ്ട് ഒരുപാട് വിടർന്ന കണ്ണുകളുമായി അദ്ദേഹം തിരികെ പോയി.

Recommended Video

എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
സഹായം

പോകാനൊരുങ്ങിയപ്പോൾ പെർസെടുത്ത്‌ എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളിൽ വച്ചു തന്നു. എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു .ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂർവ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നൽകി !!! ഒരു നിമിഷം സ്തബ്ധനായ പോലെ തോന്നി അദ്ദേഹം !!! ചിലവുകൾ വരും .വച്ചോളൂ എന്ന് ആയി അദ്ദേഹം. നിലവിൽ നമുക്ക് ലഭ്യമാകേണ്ട എല്ലാ ഫർണിച്ചറും ,ഗൃഹോപകരണങ്ങളും ,മാസ സാധനങ്ങളും ഇന്നിപ്പോ നാട്ടുകാരൊക്കെ തന്നു .സത്യത്തിൽ ഇന്നീ പണത്തിന് ആവശ്യമില്ലാത്തത് കൊണ്ട് മാത്രമാണ് .എവിടെ ആവശ്യം വരുന്നുവോ അപ്പൊ ആ സാധനത്തിന്റെ ആവശ്യമുണ്ട് എന്ന് നേരിട്ടറിയിക്കാം. സാധനമായി എത്തിച്ചു തന്നാൽ മതിയെന്ന് കേട്ടപ്പോൾ ആ കണ്ണുകൾ പിന്നെയും വിടർന്നു. ഒപ്പമുണ്ട് എന്ന് മാത്രം പറഞ്ഞദ്ദേഹം മനസ് നിറഞ്ഞു "സ്നേഹത്തിന്റെ പുസ്തകത്തിൽ "(സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകമാണ് )ഇങ്ങനെ കുറിച്ചു :"നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി !!!!" Boche യെ സ്ഥാപനത്തിലേക്ക് നയിച്ച പ്രിയ സുഹൃത്ത് ,സനാഥാലയം ടീം മെമ്പർ കൂടിയായ Subhra issac Stein നോട് ഒരുപാട് നന്ദി. പരക്കട്ടെ പ്രകാശം..ഫിറോസ് കുറിച്ചു.

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X