For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിയറിലെ വൻ വീഴ്ചയുടെ കാലം, ജീവിതത്തിൽ പഠിച്ച പാഠത്തെ കുറിച്ച് കിടിലൻ ഫിറോസ്

  |

  ബിഗ് സീസൺ 3 യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആർ ജെ കിടിലൻ ഫിറോസ്. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ കിടിലത്തിന് കൈനിറയെ ആരാധകരുണ്ടായിരുന്നു. എന്നാൽ ഷോയിൽ എത്തിയതോടെ ഇത് വർധിക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഫൈനൽ ഫൈവിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആറാം സ്ഥാനമായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.

  ഓണം ഫോട്ടോഷൂട്ടില്‍ അതിസുന്ദരിയായി കല്യാണി, ചിത്രങ്ങള്‍ കാണാം

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫിറോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ജീവിതത്തിലുണ്ടായ ഒരു വലിയ വീഴ്ചയെ കുറിച്ചും പഠിച്ച പാഠത്തെ കുറിച്ചുമാണ് ഫിറോസ് പറയുന്നത്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജോലിയിൽ 14 വർഷം പൂർത്തികരിച്ചതിനെ കുറിച്ചാണ് ഫിറോസ് കുറിച്ചത്. ''ആറു വർഷം മുൻപ് ഒരിക്കൽ കരിയറിലെ ഒരു വൻ വീഴ്ചയുടെ കാലം'' എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് കടന്നു പോയ കാലത്തെ കുറിച്ച് ബിഗ് ബോസ് താരം കുറിച്ചത്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ...

  ''എന്നെ മാത്രം മതിയോ''എന്ന് അമൃതയോട് മകൾ, പോസ്റ്റ് ചർച്ചയാവുന്നു, 'ബാലക്കിട്ടൊരു കൊട്ടെന്ന്' ആരാധകർ

  ആറു വർഷം മുൻപ് ഒരിക്കൽ കരിയറിലെ ഒരു വൻ വീഴ്ചയുടെ കാലം. കേരളത്തിലെ ആദ്യ എഫ് എം തലമുറയുടെ ആദ്യ കാല അവതാരകരിൽ ഒരാളായി ,പിന്നീട് പരിപാടികളുടെ ചുമതലക്കാരനായ ,അവിടുന്ന് പറന്ന് ദുബായിൽ റേഡിയോക്കാരനായി ഒക്കെ റോക്കറ്റ് പോലെ കുതിച്ചു. പൊയ്ക്കൊണ്ടിരിക്കുവായിരുന്നു കാലവും ,കരിയറും ,ശമ്പളവും !ഇഷ്ടം പോലെ പണം.ഒരുപാട് സുഹൃത്തുക്കൾ !അപ്പോളാണ് ഖത്തർ വിളിച്ചത് .അവിടെ റേഡിയോ ഇല്ലാതിരുന്ന കാലം .

  ഒരെണ്ണം തുടങ്ങിയാൽ കോടികൾ കൊയ്യാം. അതിനേക്കാളുപരി ഖത്തറിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപകനാകാം എന്ന ഉൾവിളിയിലാണ് ദുബായിൽ നിന്നു 25 സുഹൃത്തുക്കളുമായി വിമാനം കയറിയത് !അന്നോളമുണ്ടായ സമ്പാദ്യം ,സുഹൃത്തുക്കൾ ,പേര്, ആരോഗ്യം ഒക്കെ പോകാൻ ഒരൊറ്റ വര്ഷം !! അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സർവവും. ഒടുവിൽ പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു തിരികെ നാട്ടിലെത്തി.

  @92.7 big fm പ്രോഗ്രാമിങ് ഹെഡ് ആയി ചാർജ് എടുക്കുമ്പോൾ മനസ്സിൽ എല്ലാം ഒന്നേന്നു തുടങ്ങണം എന്ന ചിന്തയായിരുന്നു. പക്ഷേ പാഠങ്ങളും,പഠനങ്ങളും,ജീവിതവും എന്നെ ഞാനറിയാതെ മാറ്റിക്കളഞ്ഞിരുന്നു. പണമുണ്ടാക്കാൻ മാത്രം ശ്രമിച്ചിരുന്ന ഞാൻ പണമുണ്ടാക്കി പകുത്തു നല്കാൻ പഠിച്ചു.ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്ന ഞാൻ ഭക്ഷണം ആസ്വദിച്ചു വിളമ്പാൻ പഠിച്ചു .ആരാധകർ ഭ്രമിപ്പിച്ചിരുന്ന എന്നിലെ കലാകാരൻ ,മനുഷ്യരെ ആരാധിക്കാൻ പഠിച്ചു .മൂന്നു മാസങ്ങളിലെ ഖത്തർ നൽകിയ കൊടും പട്ടിണി ,പാവങ്ങൾക്ക് വയറു നിറയ്ക്കാൻ പഠിപ്പിച്ചിരുന്നു.

  വീടുവയ്ക്കുമ്പോൾ അതൊരു വലിയ മാളികയാകണം എന്നാഗ്രഹിച്ച ഞാൻ , വാടക വീട്ടിലെ താൽക്കാലികതയെ പ്രണയിച്ചു. ആളും ആരവങ്ങളും ഇഷ്ടമായിരുന്ന ഞാൻ , ആളൊഴിഞ്ഞിടത്ത് നന്മയുടെ ആരവങ്ങളെങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു. ആരെയും മാറ്റി മറിച്ചുകളയാൻ അനുഭവങ്ങൾക്കാകും എന്ന അനുഭവ സത്യം. നഷ്ടങ്ങളാണ് യഥാർത്ഥ ജീവിത ലാഭങ്ങൾ എന്ന തിരിച്ചറിവിന്റെ കൊടുമുടി തുമ്പിൽ വെറുതെയിരുന്ന് കുത്തിക്കുറിച്ചതിന് ഒരു കാരണമുണ്ട് . ഈയുള്ളവൻ ഒരു റേഡിയോക്കാരനായിട്ട് 14 വർഷങ്ങൾ പൂർത്തീകരിച്ചു 15ആം കൊല്ലം തൊടുകയാണ് ഇന്ന്. അനുഭവ വെളിച്ചങ്ങളുടെ ഒരു റേഡിയോക്കാലം. നാളിതുവരെ ഒപ്പം കേട്ടിരുന്നവർക്ക് മനസ്സിൽ തൊടുന്ന നന്ദി- ഫിറോസ് കുറിച്ചു. പോസ്റ്റ്

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. അനുഭവങ്ങൾ നിങ്ങളെ അടിമുടി മാറ്റി മാറിച്ചു... അനുഭവങ്ങളേ നന്ദി ...നിങ്ങൾ കിടിലം തന്നെ... പരക്കട്ടെ പ്രകാശം,പരക്കട്ടെ പ്രകാശം. ഇതായിരുന്നോ മാഷ്. എല്ലാ നന്മകളും നേരുന്നു,Firoz, ദൈവം അങ്ങനെയാണ്... നിനക്കുള്ളത് മറ്റുള്ളവർക് കൂടി അവകാശപ്പെട്ടത് ആണ് എന്ന് ഓർമിപ്പിക്കാൻ വേണ്ടി നമുക്ക് ഒരു വീഴ്ച തരും.... അതിൽ നമ്മൾ എങ്ങനെ പഠിക്കുന്നു.. അത് നമ്മെ ഒരു പച്ചയായ മനുഷ്യൻ ആക്കി തീർക്കും,ആരോഗ്യം ,വരുമാനം എല്ലാം എന്നും ഉണ്ടാകുമെന്ന ധാരണയിൽ മുന്നോട്ടു പോകുമ്പോഴാണ് ജീവിതവഴിയിൽ പല മാർഗ്ഗതടസ്സങ്ങളും ഉണ്ടാകുക ,അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഒരു പാടു പാഠങ്ങൾ പഠിക്കാൻ കഴിയും. ഇനിയുള്ള വഴിയിൽ വിജയാശംസകൾ നേരുന്നു,തീർച്ചയായും ഒരു തകർച്ച വരുമ്പോൾ മാത്രമാണ് ബന്ധങ്ങളുടെ വില അറിയുന്നത് ആരൊക്കെ കൂടെ ഉണ്ടാകും എന്ന് അറിയുന്നത് ഈശ്വരൻ രക്ഷിക്കട്ടെ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 3 Famd Kidilam Firoz About His Radio Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X